സൗന്ദര്യം കൊണ്ട് ദോഷമേ ഉണ്ടായിട്ടുള്ളൂ എന്ന് ദേവന്‍
മലയാള സിനിമയില്‍ ഏറ്റവും സുന്ദരനായ വില്ലനാണ് ദേവന്‍. എന്നാല്‍ സൗന്ദര്യ കൊണ്ട് തന്റെ പ്രൊഫഷണല്‍ ലൈഫില്‍ ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് അടുത്തിടെ ഒരു ടെലിവിഷന്റെ ചിറ്റ് ചാറ്റ് പാരിപാടിയില്‍ ദേവന്‍ വെളിപ്പെടുത്തി.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ സെലിബ്രേറ്റി ചാറ്റ് ഷോയിലെ അതിഥിയായി കഴിഞ്ഞ ദിവസം എത്തിയത് ദേവനാണ്. ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദേവന്‍ തന്റെ സൗന്ദര്യം തനിക്ക് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞത്.

സൗന്ദര്യം കൊണ്ടുള്ള ഗുണവും ദോഷവും എന്താണെന്നായിരുന്നു ചോദ്യം. ദോഷമാണ് കൂടുതല്‍ ഉണ്ടായതെന്ന് പറഞ്ഞുകൊണ്ടാണ് ദേവന്‍ തുടങ്ങിയത്. വ്യക്തി ജീവിതത്തില്‍ പലരും താങ്കളെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും സുന്ദരനാണെന്നും പറയുമ്പോള്‍ അതൊരു എനര്‍ജി തരുന്നുണ്ട് എന്ന് ദേവന്‍ പറഞ്ഞു.
എന്നാല്‍ പ്രൊഫഷണല്‍ ലൈഫിലേക്കെത്തുമ്പോള്‍, സൗന്ദര്യം ഭയങ്കരമായ ദോഷം തന്നെയായിരുന്നു. ഒരു നല്ല പേഴ്‌സണാലിറ്റി ഉള്ള ഒരാളെ, നമ്മുടെ നായകനടന്മാര്‍ അത്രയങ്ങോട്ട് അംഗീകരിക്കില്ല. പ്രൊഫഷനെ സംബന്ധിച്ച് ഭയങ്കരമായ ഒരു പ്രശ്‌നമാണത്- ദേവന്‍ പറഞ്ഞു.


Click it and Unblock the Notifications