ഇത് ശരിയാവില്ല! നടത്തരുതെന്ന് പറഞ്ഞു! വിവാദമായ പ്രണയ വിവാഹം! അന്ന് അനുഭവിച്ചതിനെക്കുറിച്ച് ഇന്ദുലേഖ
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ഇന്ദുലേഖ. പ്രണയവിവാഹമായിരുന്നു ഇന്ദുലേഖയുടേത്. വിവാഹ ജീവിതം ആസ്വദിച്ച് വരുന്നതിനിടയിലായിരുന്നു ഭര്‍ത്താവിന് വയ്യാതെയാവുന്നത്. ലിവര്‍സിറോസിസിനെത്തുടര്‍ന്നായിരുന്നു മരണം. 25ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെക്കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ചും, ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇന്ദുലേഖ. നിയോപ്രൈം എന്റര്‍ടൈന്‍മെന്‍സ് അഭിമുഖത്തിലായിരുന്നു ഇന്ദുലേഖ മനസുതുറന്നത്.
അദ്ദേഹം ഇഷ്ടം പറഞ്ഞപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ മനസില്‍ പതിഞ്ഞു, ഇവളാണ് എന്റെ ഭാര്യ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു എന്ന് പുള്ളി പറഞ്ഞിട്ടുണ്ടായിരുന്നു. 20ാമത്തെ വയസിലായിരുന്നു വിവാഹം. അച്ഛനും അമ്മയ്ക്കുമൊന്നും താല്‍പര്യമുണ്ടായിരുന്നില്ല ഈ ബന്ധത്തില്‍. ആ സമയത്ത് വളരെയധികം വിവാദമായ കല്യാണമായിരുന്നു ഞങ്ങളുടേത്. എങ്ങനെ ശരിയാവും, ഇനി വര്‍ക്കുണ്ടാവുമോ എന്ന ചിന്തകളൊക്കെ എന്നിലും ഉണ്ടായിരുന്നു. കൂടെ വര്‍ക്ക് ചെയ്യുന്നവരും നന്നായി പാര വെച്ചിരുന്നു. ഇതൊരിക്കലും ശരിയാവില്ല, നടത്തരുത് എന്നൊക്കെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ അമ്മയോട് വിളിച്ച് പറഞ്ഞിരുന്നു. ആളെ പരിചയപ്പെട്ടപ്പോള്‍ ജനുവിനായാണ് എനിക്ക് തോന്നിയത്. ഞാന്‍ അതില്‍ തന്നെ സ്‌ട്രോംഗായി നില്‍ക്കുകയായിരുന്നു.

അദ്ദേഹവും ഞാനുമായി ഏഴര വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അതിന്റെ മെച്യൂരിറ്റി പുള്ളിക്കുണ്ടായിരുന്നു. എന്ത് കാര്യത്തിനും അഭിപ്രായം ചോദിക്കാം, നമ്മളെക്കാളും കൂടുതല്‍ ലോകം കണ്ടതാണ്. ഒരുപാട് ആള്‍ക്കാരുമായി കോണ്ടാക്റ്റുണ്ടായിരുന്നു. പോറ്റി ഞങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ഒത്തിരി പേര്‍ പറയാറുണ്ടായിരുന്നു. ഒരുപാട് യാത്രകളൊക്കെ ചെയ്തിട്ടുണ്ട്. ജീവിതാനുഭവം നന്നായിട്ടുണ്ടായിരുന്നു. എനിക്ക് എന്തിനും അപ്രോച്ച് ചെയ്യാന്‍ പറ്റുന്ന ആളായിരുന്നു. ഫ്രണ്ട്‌സിനെപ്പോലെയായിരുന്നു ഞങ്ങള്‍. എന്ത് കാര്യവും തുറന്ന് സംസാരിക്കും. പ്രായവ്യത്യാസം ഞങ്ങളെ ബാധിച്ചിട്ടില്ല. എടാ, പോടാ എന്നൊക്കെയായിരുന്നു വിളിച്ചത്. ആ ഒരു ഇത് പെട്ടെന്ന് ഇല്ലാതായപ്പോള്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു.
ഇപ്പോഴും ഒരു തീരുമാനം എടുക്കേണ്ടി വന്നാല്‍ തെറ്റാവുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. ശരിയാണോ, ഇങ്ങനെയാണോ എന്നൊക്കെ കണ്‍ഫ്യൂഷന്‍ തോന്നാറുണ്ട്. മുന്നോട്ട് പോവുമ്പോള്‍ അന്നെടുത്ത തീരുമാനം ശരിയായില്ലെന്് വരുമോ എന്ന ടെന്‍ഷനൊക്കെ തോന്നാറുണ്ട്. പണ്ട് നമ്മളൊന്നിച്ച് ആലോചില്ല പല കാര്യങ്ങളും നടന്ന് കാണുമ്പോള്‍ പുള്ളിയുടെ പ്രസന്‍സ് ഫീല്‍ ചെയ്യാറുണ്ട്. മകളുടെ വിജയം കാണുമ്പോള്‍ അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷിച്ചേനെ എന്ന് തോന്നാറുണ്ട്.
പെട്ടെന്ന് തോന്നുന്നൊരു ഇഷ്ടം, ഇന്‍ഫാക്‌ച്വേഷനാണോ, റിയലാണോ എന്ന് തീരുമാനിക്കാന്‍ സമയം നോക്കണം. ഓപ്പണായി സംസാരിക്കുന്ന വ്യക്തിയായിരിക്കണം. നമ്മുടെ വാല്യു എന്താണെന്ന് നമ്മള്‍ തന്നെ മനസിലാക്കിയിരിക്കണം, ഇതൊക്കെയാണ് ഞാന്‍ മോളോട് പറഞ്ഞ് കൊടുത്തത്. ഒട്ടും ഈഗോയില്ലാത്ത ആളായിരിക്കണം. നമ്മുടെ വിജയം സെലിബ്രേറ്റ് ചെയ്യുന്ന ആളായിപിക്കണം. അല്ലാതെ എന്നേക്കാള്‍ മുകളിലാണോ എന്ന് ചിന്തിക്കുന്നവരാകരുത്. ഈക്വലായിട്ട് ചിന്തിക്കുന്നൊരാളായിരിക്കണം. ഇതുപോലെയുള്ള ഉപദേശങ്ങള്‍ എപ്പോഴും കൊടുക്കാറുണ്ട്.


Click it and Unblock the Notifications