പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഇല്ല, പാല് കൊടുക്കേണ്ടാത്തതിനാൽ ഉറക്കം കിട്ടി, ​ഗർഭം ധരിക്കാൻ ആദ്യം വിസമ്മതിച്ചു!

ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസിയെന്ന ചരിത്ര മുഹൂർത്തത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച ട്രാൻസ് ദമ്പതികളാണ് സഹദ് ഫാസിലും സിയ പവലും. ഇരുവരും ഇന്ന് രണ്ടര വയസുകാരി സെബിയയുടെ രക്ഷിതാക്കളാണ്. മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സിയയ്ക്ക് വേണ്ടി ​ഗർഭം ധരിച്ചത് ഭർത്താവ് സഹദായിരുന്നു. ഇപ്പോഴിതാ കുഞ്ഞ് എന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും പ്രസവ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് സഹദും സിയയും.

ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് താമസിച്ച് തുടങ്ങിയശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ചിന്ത വന്ന് തുടങ്ങിയത്. ജോലിക്ക് പോകും തിരിച്ച് വരും ഉറങ്ങും. വീണ്ടും ജോലിക്ക് പോകും എന്ന രീതിയിൽ മാത്രമായിരുന്നു അന്നൊക്കെ ലൈഫ് റൊട്ടീൻ‌. സഹദിനെക്കാൾ കൂടുകൾ കുടുംബം കുട്ടികൾ എന്നത് ഏറെയും ആ​ഗ്രഹിച്ചിരുന്നത് ഞാനായിരുന്നു സിയ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ് തുടങ്ങി.

Zahad Fazil Ziya Paval

കുഞ്ഞ് വേണമെന്ന ആവശ്യം ഞാൻ പറഞ്ഞപ്പോൾ സഹദിന് ആദ്യം സമ്മതം ആയിരുന്നില്ല. പെട്ടന്ന് ആരും അം​ഗീകരിക്കില്ല. ഹോർമോൺ ഞാൻ എടുത്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. പീരിഡ്സും നിൽക്കുന്ന സമയമായിരുന്നു. ബ്രെസ്റ്റ് സർജറിയും കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഞങ്ങൾ രണ്ടുപേരും ഹോർമോൺ എടുത്ത് തുടങ്ങി എന്നതായിരുന്നു.

അതിനാൽ കുഞ്ഞിനെ ബാധിക്കുമോയെന്ന് ഭയന്നിരുന്നു. പക്ഷെ ദൈവം സഹായിച്ച് ഒന്നും ഉണ്ടായില്ല സഹദ് പറഞ്ഞു. പ്രസവം നടക്കുന്ന അന്ന് വരെ എനിക്ക് പേടിയില്ലായിരുന്നു. പക്ഷെ ഇവരെല്ലാം കൂടി എന്നെ പറഞ്ഞ് പേടിപ്പിച്ചു. അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നു. എനിക്ക് ബോധം ഇല്ലായിരുന്നു. എന്റെ ഡെലിവറി മാത്രമാണ് അന്ന് അവിടെ നടന്നത്. സെബിയയെ കാണുമ്പോഴൊക്കെ പ്രസവിച്ച ദിവസം ഞാൻ ആലോചിക്കും.

വല്ലാത്തൊരു അനുഭവമായിരുന്നു. ആ പ്രോസസിന് ഇടയിൽ ഒരു സമയം ആകുമ്പോൾ നമ്മുടെ ബോധം നഷ്ടപ്പെടും. ഹാപ്പി മൊമന്റ്സായിരുന്നു അതെല്ലാം. എന്നിരുന്നാലും പെയിനായിരുന്നു കൂടുതൽ. എന്നെ ഒരു വട്ടം കുഞ്ഞിനെ കാണിച്ചു. പിന്നെ സിയയും അമ്മയും എല്ലാം കുഞ്ഞിനെ ഏറ്റുവാങ്ങി സഹദ് കൂട്ടിച്ചേർത്തു. അന്ന് മെഡിക്കൽ കോളേജിൽ ഒരു പ്രസവം മാത്രമാണ് നടന്നത്.

അത് സബിയയുടെ ജനനം മാത്രമായിരുന്നു. ബാക്കിയുള്ള എല്ലാ കേസുകളും അവർ മാറ്റിവെച്ചിരുന്നു. സഹദിന്റെ ഡെലിവറിയുടെ സമയത്ത് അവിടെയുള്ള ​ഗൈനക്കോളജിസ്റ്റുകൾ എല്ലാം സഹദിനൊപ്പമായിരുന്നു. ആശുപത്രി മുഴുവൻ കിടുങ്ങുന്ന കരച്ചിലായിരുന്നു സെബിയയുടേത്. അമ്മ ഇപ്പോഴും ഇടയ്ക്കിടെ പറയും.

Zahad Fazil Ziya Paval

കുഞ്ഞിനെ കിട്ടിയ മൊമന്റിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിക്കണം സിയ പറഞ്ഞു. സ്ത്രീകൾക്ക് ഉണ്ടാകുന്നത് പോലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കേണ്ടി വന്നിരുന്നുവോയെന്ന് ചോദിച്ചപ്പോൾ തനിക്ക് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നായിരുന്നു സഹദിന്റെ മറുപടി. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒന്നും ഉണ്ടായിട്ടില്ല. ശരീരത്തിന് പെയിൻ ഉണ്ടായിരുന്നു.

പൊതുവെ പ്രസവം കഴിഞ്ഞശേഷം സ്ത്രീകളെ മറ്റുള്ള ആളുകളാണ് കുളിപ്പിക്കുക. എന്നാൽ സഹദിന് അതും വേണ്ടി വന്നില്ല. ഡെലിവറി കഴിഞ്ഞ് വന്ന പിറ്റേദിവസം മുതൽ സഹദ് ഒരു ലുങ്കിയും ഉടുത്ത് കാഷ്യലായി എല്ലാം ചെയ്യുമായിരുന്നു സിയ പറഞ്ഞു. കൗൺസിലിങ് തരാൻ ഡോക്ടർമാർ വന്നിരുന്നു പക്ഷെ എനിക്ക് അതിന്റെ ഒന്നും ആവശ്യം വന്നില്ല.

ഞാൻ റെസ്റ്റിലായിരുന്നു പ്രസവശേഷം. കുഞ്ഞിനെ നോക്കിയത് സിയയും അമ്മയും ചേർന്നാണ് നോക്കിയത്. പാലും കൊടുക്കേണ്ട. അതുകൊണ്ട് ഞാൻ ഫ്രീയായിരുന്നു. രാത്രി ഉറക്കമിളച്ച് ഇരിക്കേണ്ട ആവശ്യവും വന്നില്ലെന്ന് സഹദ് പറഞ്ഞു. കുഞ്ഞിനെ സഹദിന്റെ അമ്മയാണ് നോക്കുന്നത്. ഞങ്ങൾ ജോലിക്ക് പോകുന്നുണ്ട്.

കുഞ്ഞിനൊപ്പം അധിക സമയം ചിലവഴിക്കാൻ പറ്റുന്നില്ലെന്ന സങ്കടമുണ്ട്. അമ്മയുടെ അടുത്ത് ഏൽപ്പിച്ച് പോകുമ്പോൾ സേഫാണ്. ഞങ്ങളുടെ വിവാഹം ഇതുവരേയും രജിസ്റ്റർ ‌ചെയ്തിട്ടില്ല. അതിനുള്ള നിയമപോരാട്ടത്തിലാണെന്നും ഇരുവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X