»   »  അച്ഛന്റെ ആ ജീവിതരീതിയാണ് പൃഥ്വിക്കും തനിക്കും പ്രചോദനമേകിയതെന്ന് ഇന്ദ്രജിത്ത്, വീഡിയോ വൈറല്‍!

അച്ഛന്റെ ആ ജീവിതരീതിയാണ് പൃഥ്വിക്കും തനിക്കും പ്രചോദനമേകിയതെന്ന് ഇന്ദ്രജിത്ത്, വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടര്‍ന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ തുടക്കം കുറിച്ചത്. മക്കള്‍ താരമായി മാറുന്നത് കാണാന്‍ കാത്തുനില്‍ക്കാതെയാണ് സുകുമരാന്‍ യാത്രയായത്. എന്നാല്‍ അദ്ദേഹം കാണിച്ച് തന്ന വഴിയിലൂടെയാണ് പിന്നീട് ഈ കുടുംബത്തിന്റെ ജീവിതം സഞ്ചരിച്ചത്. അഭിമുഖങ്ങളിലെല്ലാം അച്ഛനെക്കുറിച്ച് വാചാലരാവാറുണ്ട് ഈ തരപുത്രന്‍മാര്‍. കപ്പ ടിവിയിലെ പരിപാടിയായ ഹാപ്പിനസ് പ്രൊജക്ടിനിടയിലാണ് ഇന്ദ്രജിത്ത് അച്ഛനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആക്ഷന്‍ കിങ് ഈസ് ബാക്ക്, ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ പൃഥ്വി, രണം ടീസര്‍ പൊളിച്ചടുക്കി

വളരെ ലളിതമായ ജീവിതശൈലിയാണ് അച്ഛന്റേത്. അംബാസഡര്‍ കാറില്‍ സഞ്ചരിക്കുന്നതിനിടയിലും ഹവായ ചെരിപ്പാണ് അച്ഛന്‍ ഉപയോഗിച്ചിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ വാങ്ങിച്ചിട്ടോടാ എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ഇന്ദ്രജിത്ത് ഓര്‍ത്തെടുക്കുന്നു. നമുക്ക് മുന്‍പിലുള്ള സാധ്യതകളെക്കുറിച്ച് കൃത്യമായി അദ്ദേഹം കാണിച്ച് തന്നിരുന്നു. നല്ലൊരു മനുഷ്യന്‍ മാത്രമല്ല നല്ലൊരു അച്ഛന്‍ കൂടിയാണ് സുകുമാരനെന്നും ഇന്ദ്രന്‍ പറയുന്നു.

Indrajith

അച്ഛന്റെ ആ ജീവിതരീതി കണ്ട് വളര്‍ന്നതിനാലാവാം പിന്നീടുള്ള ജീവിതത്തില്‍ പൃഥ്വിക്കോ, തനിക്കോ, അമ്മയ്‌ക്കോ യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവാതിരുന്നത് അതിനാലാണെന്നാണ് വിശ്വസിക്കുന്നതെന്നും ഇന്ദ്രന്‍ പറയുന്നു. ധന്യ വര്‍മ്മ അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Indrajith Sukumaran remembers his father on The Happiness Project

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam