For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സീതയ്ക്കരികിലേക്ക് ഇന്ദ്രനെത്തി? മരണത്തെ അതിജീവിച്ച നായകന്‍! സീതയില്‍ കൊടും ട്വിസ്റ്റ്! കാണൂ!

  |

  ഗിരീഷ് കോന്നി സംവിധാനം ചെയ്ത സീതയിലൂടെയാണ് ഷാനവാസും സ്വാസികയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വില്ലത്തരവും താന്തോന്നി സ്‌റ്റൈലിലുള്ള നടപ്പുമൊക്കെയായി ജീവിച്ചിരുന്നു ഇന്ദ്രന്റെ ജീവിതത്തിലേക്ക് സീത എത്തിയതോടെ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ലൈവായാണ് ഇവരുടെ വിവാഹം നടത്തിയത്. ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച വിവാഹം കൂടിയായിരുന്നു ഇവരുടേത്. സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രിയാണ് ഈ പരമ്പരയുടെ പ്രധാന ഘടകം. വിജയകരമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സീത തനിച്ചായത്.

  കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!

  തിരക്കുകളില്‍ നിന്നെല്ലാം മാറി ഒരു യാത്ര പോവാനായി തയ്യാറെടുത്ത ഇന്ദ്രനേയും സീതയേയും നോട്ടമിട്ട എതിരാളികള്‍ അവരുടെ ലക്ഷ്യം നടപപ്പിലാക്കുകയായിരുന്നു. ഇന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയും സീത ജീവച്ഛവമായി മാറുകയും ചെയ്തതോടെ ഇനി പരമ്പര കാണില്ലെന്ന് പ്രഖ്യാപിച്ച് ആരാധകരും രംഗത്തെത്തുകയായിരുന്നു. നായകനെ കൊന്നുള്ള ട്വിസ്റ്റൊന്നും ഉള്‍ക്കൊള്ളാനാവില്ലെന്നും ഇന്ദ്രേട്ടനില്ലെങ്കില്‍ സീതയും വേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇന്ദ്രനെ കാണാതായതോടെ തനിക്ക് വധഭീഷണി വരെ ലഭിച്ചിരുന്നുവെന്നും പോലീസ് സഹായം തേടിയിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇന്ദ്രന്‍ മരിച്ചെന്ന് കരുതി വിലപിച്ചവരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളാണ് ഇനി പരമ്പരയില്‍ അരങ്ങേറുന്നത്. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വല്ല വാര്‍ക്ക പണിക്കും പോയി ജീവിച്ചൂടേ? സീതാകല്യാണം നായകനോട് വിമര്‍ശകന്‍! താരത്തിന്‍റെ മറുപടി? കാണൂ

  ഇന്ദ്രന്‍ തിരിച്ചുവരും

  ഇന്ദ്രന് അപകടം പറ്റിയെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആധിയിലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. സീതയുടേയും ഇന്ദ്രന്റേയും പ്രണയ രംഗങ്ങളും അവരുടെ കെമിസ്ട്രിയുമാണ് ആരാധകരെ ആകര്‍ഷിച്ചത്. പരമ്പര കൂടാതെ ടമാര്‍ പഠാര്‍ എന്ന ഷോയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇന്ദ്രന്‍ മരിച്ചുവെന്ന വാര്‍ത്തയെത്തിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. നായകനില്ലാതെ എങ്ങനെ കഥ നീങ്ങുമെന്നായിരുന്നു അവരുടെ ആശങ്ക കഥയില്‍് ചോദ്യമില്ലെന്ന് പറഞ്ഞ പോലെ തന്നെ ഇന്ദ്രന്‍ തിരിച്ചുവരുമെന്നും അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

  എങ്ങനെയായിരിക്കും ആ വരവ്

  പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നിന്നും കരകയറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓര്‍മ്മകളില്‍ എന്നും അവര്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അപ്രതീക്ഷിതമായി അവര്‍ ജീവിതത്തിലേക്ക് തിരികയെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? യഥാര്‍ത്ഥ ജീവിതത്തില്‍ പലരും ഇങ്ങനെയൊരു കാരയത്തിനായി മോഹിക്കാറുണ്ട്. എന്നാല്‍ സിനിമയിലും സീരിയലിലുമൊക്കെ അത് എളുപ്പത്തില്‍ നടക്കുന്ന കാര്യവുമാണ്. ഒരു കഥാപാത്രത്തെ കൊല്ലാനും ജീവിപ്പിക്കാനുമൊക്കെ നിമിഷനേരം മതി. ഇന്ദ്രന്റെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ആരാധകരുടെ പ്രിയനായകന്‍ പരമ്പരയിലേക്ക് തിരികയെത്തുന്നുവെന്ന തരത്തിലുള്ള പ്രമോ വീഡിയോ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

  ശത്രുപക്ഷം പറയുന്നത് ശരിയോ?

  ഇന്ദ്രന്റെ വരവിനെക്കുറിച്ച് ആദ്യമറിയുന്നത് ശത്രുപക്ഷക്കാരാണ്. ഇന്ദ്രനെ പറഞ്ഞയച്ചത് പോലെ തന്നെ സീതയേയും കാലപുരിയിലേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. ഇതിനായുള്ള പദ്ധതികള്‍ മെനയുന്നതിനിടയിലാണ് പലരും ഇന്ദ്രനെ കണ്ടുവെന്ന് പറഞ്ഞത്. വ്യത്യസ്തമായ അനുഭവത്തെക്കുറിച്ചാണ് ഓരോരുത്തരും പറഞ്ഞത്. ഇതിനിടയില്‍ റീത്തും ആദരാഞ്ജലിയും നല്‍കിയുള്ള കുറിപ്പുകള്‍ കിട്ടിയവരുമുണ്ട്. പീറ്ററിന്റെ മൊഴിയിലും ഇന്ദ്രനെ കണ്ടുവെന്നാണ് പറഞ്ഞത്. ശത്രുപക്ഷം പറയുന്നത് പോലെയാണോ കാര്യങ്ങളെന്നാണ് ആരാധകരുടേയും ചോദ്യം.

  സീതയുമായുള്ള കൂടിക്കാഴ്ച

  ആരാധകര്‍ കാത്തിരിക്കുകയാണ് ഈയൊരു കൂടിക്കാഴ്ചയ്ക്കായി. ഇന്ദ്രന്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാന്‍ സീതയ്ക്ക് കഴിഞ്ഞിരുന്നില്ല. ജീവച്ഛവമായി നിന്നിരുന്ന സീതയെ തിരികെ ജീവിതത്തിലേക്ക് നയിച്ചത് രാമനും മറ്റുള്ളവരും ചേര്‍ന്നായിരുന്നു. ഇന്ദ്രന്റെ ബിസിനസ്സ് സരംഭങ്ങള്‍ അനാഥമാക്കിയിടുന്നത് ശരിയല്ലെന്നും പഴയത് പോലെ തന്നെ കാര്യങ്ങളെല്ലാം ചെയ്യണമെന്നും തങ്ങള്‍ കൂടെയുണ്ടെന്നും എല്ലാവരും പറഞ്ഞതോടെയാണ് സീത വീണ്ടും ഓഫീസിലേക്കെത്തിയത്. സീതയും ഇന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ച എങ്ങനെയായിരിക്കും? അതാണ് ആരാധകരുടെ ചോദ്യം.

  ആത്മമിത്രത്തിന് അറിയാം?

  ഇന്ദ്രന്‍രെ ആത്മമിത്രമായ ശരവണന് എന്തൊക്കെയോ അറിയാമെന്ന തരത്തിലുള്ള സംശയം സീതയ്ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കുമുണ്ട്. ആരാണ് ജാമ്യമെടുത്തതെന്ന് ചോദിച്ചപ്പോള്‍ വിനയന്‍ സാറിന്റെ പേരാണ് പറയുന്നതെങ്കകിലും അതിന് പിന്നില്‍ ഇന്ദ്രനാണെന്നാണ് ആരാധകര്‍ പറയുന്നത്. തല്ലാനും കൊല്ലാനുമൊക്കെ പോവണമെങ്കില്‍ ഇന്ദ്രന്‍ സാര്‍ കൂടെ വേണമെന്ന ശരവണന്റെ വാക്കുകളും സംശയം വര്‍ധിപ്പിക്കുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

  സീതയുടെ അച്ഛന്‍ പറയുന്നത്?

  തന്നേക്കാല്‍ പ്രിയപ്പെട്ട ഇന്ദ്രേട്ടന്‍ മരിച്ചിട്ടും അച്ഛന്റെ മുഖത്ത് യാതൊരുവിധ സങ്കടവും കാണാത്തതിനെയും സീത സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഒരിക്കല്‍പ്പോലും അദ്ദേഹം കരഞ്ഞില്ലെന്ന കാര്യം താനും ശ്രദ്ധിച്ചിരുന്നുവെന്ന് അമ്മയും പറഞ്ഞിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സീതയുടെ സംശയത്തിന് അച്ഛന്‍ പറയുന്ന മറുപടി എത്തിനില്‍ക്കുന്നത് ഇന്ദ്രനിലേക്ക് തന്നെയാവുമെന്നും ആരാധകര്‍ പറയുന്നു.

  ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സീതയുടെ ലൊക്കേഷനിലേക്കെത്തിയ ഷാനവാസിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. കുടുംബാംഗങ്ങളെല്ലാം ഇന്ദ്രനെ കാണുന്നതും വൈകാരികമായി സംസാരിക്കുന്നതുമൊക്കെയായിരുന്നു ചിത്രീകരിച്ചത്. ഇന്ദ്രന്‍ തിരികയെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

  പുറത്താക്കിയതിന് പിന്നില്‍

  ഷാനവാസിനെ പരമ്പരയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സെറ്റിലെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് അദ്ദേഹത്തെ പുറത്താക്കിയത്. അത്തരത്തിലുള്ള ശിക്ഷ വലിപ്പചെറുപ്പമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്നതാണ്. അതാണ് ഷാനുവിനും നല്‍കിയത്. അതേക്കുറിച്ച് പിന്നീട് വിശദീകരിക്കാമെന്നും പരമ്പരയിലേക്ക് താന്‍ തിരികയെത്തുമെന്നുമായിരുന്നു അന്ന് ഷാനവാസ് പറഞ്ഞത്.

  പോസ്റ്റ് കാണാം

  ഇന്ദ്രന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍.

  English summary
  Indran back in Seetha, see the latest updation

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more