ഇന്ദ്രന്‍ മരിച്ചു! ജീവച്ഛവമായി സീത! പരമ്പരയില്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ്! കടുത്തുപോയെന്ന് ആരാധകര്‍
ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന പര്‌നപരകളിലൊന്നാണ് സീത. ഗിരീഷ് കോന്നിയൊരുക്കുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ഷാനവാസും സ്വാസികയുമാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍. ബിബിന്‍ ജോര്‍ജ്, കിഷോര്‍, റോസ്‌ളിന്‍, മാന്‍വി, ദീപന്‍ മുരളി തുടങ്ങിയവരും പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാരിയിരുന്നു സീത ഇടക്കാലത്ത് ഒരു മണിക്കൂര്‍ ദൈര്‍ഘ്യാമുള്ള പരമ്പരയുടെ സമയം ഇപ്പോള്‍ അരമണിക്കൂറാക്കി വെട്ടിച്ചുരുക്കിയിരുന്നു. പ്രവചനാതീതമായ സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്.
സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സാണ് സീതയുടെയും ഇന്ദ്രന്റെയും. ഇവരുടെ വിവാഹത്തിന് ശേഷമാണ് ഫാന്‍സ് ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിച്ചത്. സീതേന്ദ്രിയമുള്‍പ്പടെ നിരവധി ഗ്രൂപ്പുകള്‍ ഫേസ്ബുക്കില്‍ സജീവമാണ്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിനിടയില്‍ത്തന്നെ ചര്‍ച്ചകളും തുടങ്ങാറുണ്ട്. സീതയേയും ഇന്ദ്രനേയും കാണാനായാണ് പരമ്പര കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വരാനിരിക്കുന്ന എപ്പിസോഡുകളില്‍ ഒരു ദുരന്തം സംഭവിക്കുമെന്നും ഇന്ദ്രനെ കൊല്ലാനുള്ള നീക്കം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഇന്ദ്രന്‍ മരിച്ചു
ഓഫീസിലെ കാര്യങ്ങളും വ്യക്തി ജീവിതത്തിലെ തിരക്കുകളുമെല്ലാം മാറ്റിവെച്ചാണ് സീതയും ഇന്ദ്രനും യാത്ര പുറപ്പെട്ടത്. സന്തോഷത്തോടെ തുടങ്ങിയ യാത്രയ്ക്കിടയിലായിരുന്നു ഇരുവരും ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. സീത ജീവിതത്തിലേക്ക് തിരികയെത്തിയപ്പോള്‍ ഇന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു.

വിശ്വസിക്കാനാവാതെ ആരാധകര്‍
ഇന്ദ്രന്‍ മരിച്ചുവെന്ന കാര്യം ആരാധകര്‍ക്ക് വിശ്വസിക്കാനാവുമായിരുന്നില്ല. നേരത്തെ തന്നെ ഇന്ദ്രനെ കൊല്ലുമെന്നുള്ള പ്രചാരണമുണ്ടായിരുന്നുവെങ്കിലും അതില്‍ കഴമ്പില്ലെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഗുണ്ടകളുമായുള്ള ഏറഅറുമുട്ടലിനൊടുവില്‍ ആശുപത്രിയിലേക്കെത്തിച്ച ഇരുവരും ജീവനോടെ തിരികയെത്തുമെന്നായിരുന്നു കരുതിയത്. ഇത്തരത്തിലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 411ാമത്തെ എപ്പിസോഡില്‍ വിവാഹം 498 ലേക്ക് എത്തുമ്പോള്‍ മരണവും വിചിത്രം തന്നെയെന്നാണ് ഒരാളുടെ കമന്റ്.

ഇനി പരമ്പര കാണില്ല
ഇന്ദ്രന്റെ മരണത്തിന് ശേഷം പരമ്പര കാണില്ലെന്നാണ് കൂടുതല്‍ പേരും തീരുമാനിച്ചിട്ടുള്ളത്. ആ സമയം ഫ്രീയായി ലഭിക്കുന്നതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രന്‍ മാത്രമല്ല സീതയും തങ്ങളുടെ മനസ്സില്‍ നിന്നും മരിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇനി ആരാണാവോ നായകനായി അവതരിക്കുന്നതെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പുകളില്‍ സജീവമായ ചര്‍ച്ചകളാണ് അരങ്ങേറുന്നത്.

വിവാഹത്തിന് പിന്നാലെ
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സീതയും ഇന്ദ്രനും ഒരുമിച്ചത്. രാമനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള സീതയുടെ ജീവിതം അഗ്നിപരീക്ഷകളുടേതായിരുന്നു. അവിടെയാണ് നന്മയുടെ നിറകുടമായ ഇന്ദ്രനെത്തിയത്. ചട്ടമ്പിത്തരമൊക്കെ മാറ്റി വെച്ച് നല്ല പാതയിലേക്ക് നീങ്ങിയ ഇന്ദ്രനെ അവഗണിക്കാന്‍ സീതയ്ക്ക് കഴിയുമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് സീതയെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലാവുന്നത്.

സിനിമയെ വെല്ലുന്ന റൊമാന്‍സ്
അടുത്തിടെയാണ് ഇന്ദ്രനും സീതയും വിവാഹിതരായത്. നിരവധി തവണ മുടങ്ങിപ്പോയ വിവാഹം ഇത്തവണയെങ്കിലും നടക്കുമോയെന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. എല്ലാവിധ തടസ്സങ്ങളെയും അവഗണിച്ച് ഇന്ദ്രനും സീതയും ഒന്നാകുന്ന കാഴ്ചയായിരുന്നു പ്രേക്ഷകരെ കാത്തിരുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സ് രംഗങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ഇവരുടെ റൊമാന്‍സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

അപ്രതീക്ഷിതമായെത്തിയ അതിഥി
ഇന്ദ്രന്റെ വിവാഹത്തിന് ക്ഷണിക്കാത്തൊരതിഥിയായി എത്തിയ ആളെക്കുറിച്ചാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. ശാലു കുര്യനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദനമഴയിലെ വര്‍ഷ എന്ന കുശുമ്പത്തിയെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറന്നുകാണാനിടയില്ല. ഇത്തവണയും അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് താരം എത്തുന്നത്. ക്ഷണിക്കാത്ത അതിഥിയായി കല്യാണത്തിനെത്തിയെന്നും പറഞ്ഞാണ് ഈ കഥാപാത്രം ഇന്ദ്രന്റെ ഓഫീസിലേക്കെത്തിയത്. ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അതാരായിരിക്കും എന്നാണ് ഇന്ദ്രനും ആലോചിച്ചത്. പിന്നീടാണത് സീതയുടെ സോഹദരിയാണെന്ന് വ്യക്തമായത്. ആദി ലക്ഷ്മിയുടെ കാര്യങ്ങളെല്ലാം പിന്നീടാണ് എല്ലാവരും അറിഞ്ഞത്.


Click it and Unblock the Notifications











