സീതയില്‍ നിന്നും ഇന്ദ്രനെ പുറത്താക്കിയോ? ഷാനവാസ് വീണ്ടും സ്വാസികയ്‌ക്കൊപ്പമെത്തുന്നു! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു ഈ സീരിയല്‍ മുന്നേറിയിരുന്നത്. സീതയും ഇന്ദ്രനുമായാണ് നായികയും നായികയും. ഇവരുടെ വിവാഹം പൊതുവേദിയില്‍ ആരാധകരെ സാക്ഷനിര്‍ത്തിയായിരുന്നു നടത്തിയത്. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിവാഹമായിരുന്നു ഇവരുടേത്. സ്വാസികയും ഷാനവാസുമാണ് സീതയേയും ഇന്ദ്രനേയും അവതരിപ്പിക്കുന്നത്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. സന്തോഷകരമായി മുന്നേറുന്നതിനിടയിലാണ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
തിരക്കുകളില്‍ നിന്നെല്ലാം മാറി സീതയും ഇന്ദ്രനും യാത്ര പോവുന്നതിനിടയിലാണ് അപകടം നടന്നത്. ആ അപകടത്തെത്തുടര്‍ന്ന് ഇന്ദ്രന്‍ മരണപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു സീത. ഇന്ദ്രേട്ടന്റെ കൊലയാളികളെ കണ്ടെത്തി അവരെ വകവരുത്താനുള്ള നീക്കത്തിലാണ് സീത. ഇന്ദ്രന്‍ മരിച്ചതില്‍ആരാധകര്‍ക്കായിരുന്നു സങ്കടം. ഇനി പരമ്പര കാണില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. സംവിധായകന് വധഭീഷണിയും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സീതയിലേക്ക് ഇന്ദ്രന്‍ തിരികയെത്തുകയാണെന്നുള്ള സന്തോഷവാര്‍ത്തയുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ദ്രന്‍ തിരികയെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഷാനവാസിനെ സീതയില്‍ നിന്നും പുറത്താക്കിയത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇന്ദ്രന്‍ വീണ്ടും പരമ്പരയിലേക്കെത്തുകയാണ്. പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും ഇനി മുതല്‍ സീതയില്‍ താനുമുണ്ടാവുമെന്നും വ്യക്തമാക്കി ഷാനവാസും രംഗത്തെത്തിയിരുന്നു. എന്തായാലും ആരാധകര്‍ സന്തോത്തിലാണ്. ഇന്ദ്രന്റെ മരണത്തോടെ പരമ്പര ബഹിഷ്‌ക്കരിച്ചവരൊക്കെ ഇനി വീണ്ടും സീത കാണുമൊയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications