ഇന്ദ്രന്റെ തിരിച്ചുവരവ് വിശ്വസിക്കാനാവാതെ സീത! ഈ വരവ് അവിശ്വസനീയമെന്ന് ആരാധകരും! കാണൂ!
സിനിമയെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റും പ്രണയരംഗങ്ങളും, അതാണ് സീതയുടെ പ്രധാന ആകര്‍ഷണീയത. പതിവില്‍ നിന്നും വ്യത്യസ്തമായൊരുക്കിയ പരമ്പരയ്ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. കുങ്കുമപ്പൂവിന് ശേഷം ഷാനവാസ് നായകനായെത്തിയ പരമ്പര കൂടിയാണിത്. സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികള്‍ കൂടിയാണ് ഇവര്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ പരമ്പരയ്ക്കായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. അതാത് ദിവസത്തെ പ്രമോ എത്തുമ്പോള്‍ മുതല്‍ത്തന്നെ ഗ്രൂപ്പുകളില്‍ ചര്‍ച്ചയും തുടങ്ങും.
അപ്രതീക്ഷിതമായ ട്വിസ്റ്റിനൊടുവില്‍ സീതയ്ക്കരികിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ദ്രന്‍. അപകടത്തെത്തുടര്‍ന്ന് ഇന്ദ്രന്‍ മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്. ജീവച്ഛവമായി നിന്ന സീത ഇന്ദ്രന്‍ മരിച്ചുവെന്ന് വിശ്വസിച്ചിരുന്നില്ല. ഇന്ദ്രന്റെ ബിസിനസ് സംരംഭങ്ങള്‍ അനാഥമാവുന്നത് ശരിയല്ലെന്നും പഴയത് പോലെ തന്നെ സജീവമായി പ്രവര്‍ത്തിക്കണമെന്നുമാവശ്യപ്പെട്ട് രാമനും വിനയനുമായിരുന്നു സീതയ്ക്കരികിലെത്തിയത്. സകലപിന്തുണകളും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഫാക്ടറിയിലേക്ക് ലോഡ് വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ സീതയും സംഘവും കൈയ്യോടെ പിടികൂടിയിരുന്നു. ഇതിനിടയിലായിരുന്നു ജഡായു ധര്‍മ്മന്‍ സീതയുടെ മിത്രമായി മാറിയത്. ഇപ്പോഴിതാ ഇന്ദ്രന്‍ തിരികെയെത്തിയിരിക്കുകയാണ്. ശത്രുക്കള്‍ ഓരോരുത്തരായി വിറച്ച് നില്‍ക്കുകയാണ് അതിനിടയിലാണ് ഈ വരവ്. ഇന്ദ്രന്റെ വരവ് വിശ്വസിക്കാനാവുന്നില്ലെന്നാണ് കുടുംബാഗംങ്ങള്‍ പോലും പറയുന്നത്.

പുതിയ പ്രമോ
ഗിരീഷ് കോന്നിയുടെ സംവിധാനത്തിലാണ് സീത ഒരുങ്ങുന്നത്. പ്രവചനാതീതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്്യസ്തമായ മേക്കിങ്ങും കഥാഗതിയിലെ നിര്‍ണ്ണായക വഴിത്തിരിവുമാണ് പരമ്പരയുടെ പ്രധാന ഘടകം. ഇന്ദ്രന്‍ മരിച്ചിട്ടില്ലെന്നും പരമ്പരയിലേക്ക് തിരികെയെത്തുമെന്ന തരത്തിലുള്ള ഉറപ്പുകള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. മൃതദേഹവും സംസ്‌കാര ചടങ്ങുകളുമൊക്കെ കാണിച്ചതിനാല്‍ ിനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്നായിരുന്നു എല്ലാവരും വിധിയെഴുതിയത്. പറഞ്ഞത് പോലെ തന്നെ പരമ്പരയിലേക്ക് ഇന്ദ്രന്‍ തിരികയെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആ വരവ് വിശ്വസിക്കാനാവുന്നില്ലെന്നാണ് സീതയും ആദിലക്ഷ്മിയുമൊക്കെ പറയുന്നത്.

സീതയെ രക്ഷിച്ചത്
ഡ്രൈവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ തനിക്കെന്തോ ആപത്ത് വരുന്നതായി സീത പറഞ്ഞിരുന്നു. സുരക്ഷിതമായി വീട്ടിലേക്ക് തിരികയെത്തുമെന്നും അത്തരം ആശങ്ക വേണ്ടെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. അതിനിടയിലാണ് ഒരു സംഘം അക്രമികള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നത്. ഡ്രൈവറെ ആക്രമിച്ച് അവശനാക്കിയതിന് ശേഷമാണ് അവര്‍ സീതയെ ഉപദ്രവിച്ചത്. എല്ലാം തീര്‍ന്നുവെന്ന് കരുതി കണ്ണടച്ച് നിന്ന സീതയ്ക്കരികിലേക്കാണ് ഇന്ദ്രനെത്തിയത്. അക്രമിയുടെ വാളില്‍ പിടിച്ച് ചോരയൊലിക്കുന്ന കൈയ്യുമായി നില്‍ക്കുന്ന ഇന്ദ്രനെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു സീത.

ആദിലക്ഷ്മിയുടെ സംശയം
അക്രമികളുടെ പിന്തുടര്‍ന്ന് പോവുന്നതും അവരെ അയച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്നുമൊക്കെ ഇന്ദ്രന്‍ മനസ്സിലാക്കുന്നതായുള്ള പ്രമോയാണ് നേരത്തെ പുറത്തുവന്നത്. ഇപ്പോഴിത് ആദിലക്ഷ്മിയുടെ കണ്‍മുന്നിലേക്കെത്തുകയാണ് ഇന്ദ്രന്‍. ആശുപത്രിയില്‍ തനിക്ക് മുന്നിലൂടെ കടന്ന് പോയത് ഇന്ദ്രനാണെന്നും അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള സംശയം അവരും ഉന്നയിക്കുന്നുണ്ട്.

വരവ് പൊളിച്ചു
ഇന്ദ്രന്‍ പരമ്പരയിലേക്ക് എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ഏത് തരത്തിലായിരിക്കും ഈ വരവെന്നായിരുന്നു പലരും ചോദിച്ചത്. സെറ്റിലെ ചില പ്രശ്‌നത്തിന്‍രെ പേരില്‍ താല്‍ക്കാലികമായി ഷാനുവിനെ മാറ്റിനിര്‍ത്തിയതാണെന്നും അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇന്ദ്രന്റെ വരവ് പൊളിച്ചുവെന്നായിരുന്നു ആരാധകരും പറഞ്ഞത്.

സന്തോഷമുണ്ടെന്ന് ഷാനവാസ്
പരമ്പരയിലേക്ക് തിരികയെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇനിയങ്ങോട്ടും തന്നെ പിന്തുണയ്ക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് സീതയില്‍ നിന്നും മാറിനിന്നുവെങ്കിലും ചാനല്‍ പരിപാടികളില്‍ സജീവമായിരുന്നു താരം. താരം തിരികയെത്തുന്ന രംഗങ്ങളുടെ ലൊക്കേഷന്‍ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ആരാധകര്‍ തിരികയെത്തി
ഇന്ദ്രന്റെ മരണത്തോടെ ഇനി പരമ്പര കാണില്ലെന്ന ഉഗ്രശപഥം ചെയ്ത് പോയവരൊക്കെ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളും സജീവമാണ്. ഇന്ദ്രനില്ലെങ്കില്‍ പിന്നെന്ത് സീത എന്ന ചോദ്യമായിരുന്നു നേരത്തെ പലരും ഉന്നയിച്ചത്. ഇപ്പോഴിതാ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ദ്രന്‍. അതാഘോഷമാക്കാതെ എന്ത് ഫാന്‍സെന്നായിരുന്നു ആരാധകരും ചോദിച്ചത്. റേറ്റിങ്ങിലും മുന്നിലാണ് ഈ പരമ്പര.
പ്രമോ വീഡിയോ കാണാം
സീതയുടെ ലേറ്റസ്റ്റ് പ്രമോ കാണാം.


Click it and Unblock the Notifications











