കാല് പിടിക്കാമെന്ന് സുധി, ആദ്യ ഭാര്യയുടെ വീട്ടിൽ പോയി, കിച്ചുവിനെക്കുറിച്ച് ശാലിനി പറഞ്ഞത്: ഇന്ദു

കൊല്ലം സുധിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഇന്ദു തിരുവല്ല എന്ന സ്ത്രീ. സുധിയെ ഉപേക്ഷിച്ച് ആദ്യ ഭാര്യ ശാലിനി മറ്റൊരാൾക്കൊപ്പം പോയപ്പോൾ താനാണ് മകൻ കിച്ചുവിനെ നോക്കിയതെന്ന് ഇന്ദു തിരുവല്ല പറയുന്നു. ശാലിനിയെ കണ്ട് സംസാരിച്ചതിന്റെ ഓർമകളും ഇന്ദു തിരുവല്ല പങ്കുവെക്കുന്നുണ്ട്. ഓൺലെെൻ മലയാളി സ്പെഷ്യൽസിൽ സംസാരിക്കുകയായിരുന്നു ഇന്ദു.

കൊല്ലം സുധി പറഞ്ഞത് പ്രകാരം ഒരിക്കൽ ശാലിനിയെ പോയി നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്ന് ഇന്ദു തിരുവല്ല പറയുന്നുണ്ട്. ഒന്ന് സംസാരിക്കാമോ ഞാൻ ഇന്ദുവിന്റെ കാല് പിടിക്കാം എന്ന് സുധി ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ ഓട്ടോ വിളിച്ച് പെരുമഴയത്ത് അവിടേക്ക് പോയി. പുള്ളിക്കാരി ഡോർ തുറന്നു. പുള്ളിക്കാരിയെ കാണാൻ നല്ല ലുക്കുണ്ട്. വെളുത്തിട്ട് നീളം കുറവാണ്. ചുരുണ്ട മുടി. കാണാൻ സുന്ദരിയാണ്.
എന്തുകൊണ്ടായിരിക്കും അവൾ പോയതെന്ന് ഞാൻ ഓർത്തു.

Indu Thiruvalla  Kollam Sudhi

എനിക്ക് ശാലിനി ചായയൊക്കെ തന്നു. സുധി ചേട്ടന്റെ കാര്യം പറയാനാണ് ഞാൻ വന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് ഇന്ദുവിനോട് ഒന്നും പറയാനില്ല, പോകാം എന്ന് ശാലിനി. ഡോർ തുറന്ന് ഇന്ദുവിന് പോകാം എന്ന് പറഞ്ഞു. ശാലിനീ നീയൊരു അമ്മയാണ്, നിന്റെ മകനാണ്, നിങ്ങൾക്കിടയിൽ സംഭവിച്ചത് എനിക്കറിയില്ല, പറയാൻ പറ്റുമെങ്കിൽ പറയൂ എന്ന് ഞാൻ പറഞ്ഞപ്പോൾ ഇന്ദുവിന് വേറെയെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ, എന്റെ കാര്യത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ശാലിനി ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ എനിക്ക് ഇന്ദുവിനോട് ഒന്നും പറയാനില്ല, എനിക്ക് ഇന്ദുവിനോട് പിണക്കവും ഇല്ലെന്നും ശാലിനി.

എനിക്ക് അവൾ നമ്പർ തന്നു. മൂന്ന് നാല് പ്രാവശ്യം ഞാനവളെ വിളിച്ച് കാണാൻ ശ്രമിച്ചു. സുധി ചേട്ടന്റെ കാര്യവും പറഞ്ഞാണെങ്കിൽ ഇന്ദു എന്റെയടുത്തേക്ക് വരേണ്ടെന്നാണ് അപ്പോൾ അവൾ പറഞ്ഞത്. കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോൾ കുഞ്ഞ് എന്റെ മാത്രം കുഞ്ഞല്ല, സുധി ചേട്ടന്റെയും കുഞ്ഞാണ്, സുധി ചേട്ടൻ നോക്കിക്കോട്ടെ, ഞാൻ എനിക്കിഷ്ടമുള്ള ആളിനൊപ്പം പോന്നു എന്ന് പറഞ്ഞു. അങ്ങനെ ശാലിനി ആ ഡാൻസുകാരൻ ചെക്കനൊപ്പം പോകുകയായിരുന്നെന്നും ഇന്ദു തിരുവല്ല പറയുന്നു.

Kollam Sudhi

ശാലിനിയെക്കുറിച്ച് നേരത്തെ വീണയും രേണുവും സംസാരിച്ചിട്ടുണ്ട്. ശാലിനി ഒരിക്കൽ തന്നോട് ഫേസ്ബുക്ക് വഴി സംസാരിച്ചിട്ടുണ്ടെന്നാണ് രേണു പറഞ്ഞത്. എന്നോട് ദേഷ്യമുണ്ടോ എന്ന് ചോദിച്ചു. ഇക്കാര്യം സുധി ചേട്ടൻ അറിഞ്ഞപ്പോൾ അവരുമായി സംസാരിക്കുന്നത് നിർത്താൻ പറഞ്ഞു. പിന്നീട് ശാലിനിയോട് സംസാരിച്ചിട്ടില്ല. പിന്നീട് അവർ ആത്മഹത്യ ചെയ്തെന്ന് അറിഞ്ഞത്. സുധി ചേട്ടൻ അറിഞ്ഞപ്പോൾ കരഞ്ഞു. പോയി കാണണോ എന്ന് ചോദിച്ചെങ്കിലും അത് വേണ്ടെന്ന് പറഞ്ഞു.

കിച്ചുവും പോയിരുന്നില്ല. എന്റെ അമ്മ ഇവിടെയുണ്ട്, ഞാനെന്തിനാണ് പോകുന്നതെന്നാണ് കിച്ചു ചോദിച്ചതെന്നും രേണു പറഞ്ഞു. വീണയും ശാലിനിയുടെ ഓർമകൾ ഒരിക്കൽ പങ്കുവെച്ചു. മറ്റൊരാളുടെ കൂടെ പോയപ്പോൾ കിച്ചുവിനെ ശാലിനി ഒപ്പം കൂട്ടിയിരുന്നു. പിന്നീട് തിരികെ കൊണ്ട് വന്നതാണ്. ശാലിനി മകനെ നോക്കാതിരുന്നിട്ടില്ല. ഇടയ്ക്ക് വന്ന് കാണാറുണ്ടായിരുന്നു എന്നും വീണ പറഞ്ഞു. ശാലിനിയുമായി അകന്ന് കുറേ വർഷങ്ങൾക്ക് ശേഷമാണ് വീണ സുധിയുടെ ജീവിതത്തിലേക്ക് വന്നത്. പിന്നീട് ഈ ബന്ധവും അവസാനിച്ചു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X