ചേച്ചിയമ്മയുടെ കൂടെയുളള ആളെ തിരക്കി ആരാധകര്‍, ഉമാ നായരുടെ മറുപടി വൈറല്‍
വാനമ്പാടിയിലെ നിര്‍മ്മലേടത്തിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഉമാ നായര്‍. ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാനമ്പാടിക്ക് പിന്നാലെ പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും ഉമാ നായര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സഹനടിയായും വില്ലത്തിയായുമൊക്കെ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി. അടുത്തിടെയാണ് ഉമാ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇന്ദുലേഖ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. സൂര്യാ ടിവിയില്‍ തുടങ്ങിയ പരമ്പരയില്‍ ചേച്ചിയമ്മയായിട്ടാണ് നടി എത്തുന്നത്.

നായികാ നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര അടുത്തിടെയാണ് അമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്ദുലേഖ സെറ്റില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ച് ഉമാ നായര്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഗൗരി എന്ന മൂന്ന് അനിയന്മാരുടെ ചേച്ചിയമ്മ കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിക്കുന്നത്. ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് ഉമാ നായര്‍ സമൂഹ മാധ്യമങ്ങളിലെല്ലാം അറിയപ്പെടുന്നത്.
നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുളളത്. ഇത്തവണ ഉമാ നായരുടെതായി വന്ന പുതിയൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വ് ആണ്, അത് അമ്പലത്തില്‍ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷം എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം ചിത്രം വൈറലായതോടെ ചേച്ചിയമ്മയുടെ കൂടെയുളളത് ആരാണെന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു.
Recommended Video
ഇതിന് മറുപടിയായി എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായരാണ് ഒപ്പമുളളതെന്ന് ഉമാ നായര്‍ കുറിച്ചു. മുന്‍പ് കളപ്പുരക്കല്‍ സഹോദരങ്ങള്‍ അന്നും ഇന്നും എന്ന ക്യാപ്ഷനില്‍ ഉമാ നായര്‍ പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ദുലേഖയിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ഫോട്ടോയാണ് അന്ന് നടി പങ്കുവെച്ചത്. അടുത്തിടെ രാക്കുയില്‍ എന്ന സീരിയലിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മുകുന്ദനാണ് പരമ്പരയില്‍ നടിക്കൊപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications