തിരക്ക് കാരണം സിനിമകള്‍ ഒഴിവാക്കേണ്ടി വന്നു! ബാങ്ക് ജോലി ഉപേക്ഷിച്ചതിന് കാരണം പറഞ്ഞ് ഇന്ദുലേഖ
ബാങ്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ഇന്ദുലേഖ അഭിനയ മേഖലയില്‍ സജീവമായത്. ഇന്നും താന്‍ നിരന്തരം നേരിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളിലൊന്ന് ഇതാണെന്നും അവര്‍ പറയുന്നു. നിയോപ്രൈം എന്റര്‍ടൈന്‍മെന്‍സ് അഭിമുഖത്തിലായിരുന്നു ഇന്ദുലേഖ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബാങ്കിലെ ജോലി എന്തിനാണ് കളഞ്ഞതെന്നുള്ള ചോദ്യം ഇപ്പോഴും വരാറുണ്ട്. എജ്യുക്കേഷണല്‍ ക്വാളിഫിക്കേഷന്‍സുണ്ടായിട്ടും വേറെ ജോലി നോക്കിയില്ലേ, എന്തുകൊണ്ടാണ് അഭിനയ മേഖലയിലേക്ക് വന്നതെന്നൊക്കെയാണ് പലരും ചോദിക്കാറുള്ളത്. ഓരോരുത്തരും കടന്നുപോവുന്ന സിറ്റുവേഷന്‍ വേറെയാണ്. അതൊന്നും അറിയാതെ പലരും പല കമന്റുകളും പറയും. സ്‌കൂളില്‍ ഗെറ്റ്റ്റുഗദറുണ്ടായിരുന്നു. ഞാന്‍ എവിടെയും എത്തിയിട്ടില്ല, സക്‌സസായിരുന്നില്ല എന്നാണ് ഞാന്‍ എന്നെക്കുറിച്ച് വിചാരിച്ചത്.
ഞാന്‍ നോക്കുമ്പോള്‍ ഫ്രണ്ട്‌സൊക്കെ ജോലിയില്‍ ഹൈ പൊസിഷനിലൊക്കെ ഇരിക്കുന്നു. ഗെറ്റ് റ്റുഗദറിന് പോവണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. പോയി നോക്കാമെന്ന് കരുതി. മറൈന്‍ ഡ്രൈവില്‍ വെച്ചായിരുന്നു പരിപാടി. ആളുകളൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോയൊക്കെ എടുക്കുന്നുണ്ടായിരുന്നു. നീയിത്രയും പോപ്പുലറാണോ, സക്‌സസായല്ലേ എന്നൊക്കെയായിരുന്നു കൂട്ടുകാരുടെ ചോദ്യം. അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് സക്‌സസ് എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണെന്ന്.

നീ ഇഷ്ടമുള്ള ജോലി ചെയ്യുന്നു. അഭിനയിക്കുന്നു. ഡാന്‍സ് ചെയ്യുന്നു. ആളുകള്‍ നിന്നെ തിരിച്ചറിയുന്നു, സ്‌നേഹം പ്രകടിപ്പിക്കുന്നു. ഇതൊക്കെയല്ലേ ജീവിത വിജയം എന്നാണ് ഫ്രണ്ട്‌സ് എന്നോട് ചോദിച്ചത്. ബങ്കിലെ ജോലിയില്‍ ഞാന്‍ അനുഭവിച്ച പ്രഷറുണ്ട്. ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റിക്ക് വേണ്ടിയാണ് ബാങ്ക് ജോലിക്ക് പോയത്. പക്ഷേ, അവിടെ എനിക്ക് വന്നത് വേറെ അനുഭവങ്ങളാണ്. ഞാന്‍ ആ ജോലിക്ക് ആപ്റ്റല്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെച്ചത്. അന്ന് കുറച്ച് കണ്‍ഫ്യൂഷനൊക്കെ ഉണ്ടായിരുന്നെങ്കിലും, ഇന്ന് ചെയ്യുന്ന ജോലിയില്‍ ഹാപ്പിയാണ് ഞാന്‍. ടൈം ഫ്‌ളക്‌സിബിലിറ്റിയുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്‍സെക്യൂരിറ്റിയുണ്ടെങ്കിലും ചെയ്യുന്ന ജോലിയില്‍ സംതൃപ്തയാണ്.
അത്ര പാഷനോടെയല്ല വന്നതെങ്കിലും ഇതേ മേഖലയിലേക്ക് ഞാന്‍ തിരിച്ചെത്തി. ലൈഫ് ഒരു ഫ്‌ളോയില്‍ ഇങ്ങനെ പോവുകയാണ്. പോവുന്നതിന് അനുസരിച്ച് ഞാനും പോവുന്നു. ചെറിയ കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്യാം എന്നേയുള്ളൂ. അടുത്തത് എന്താണെന്ന് നമുക്കറിയില്ല എന്നായിരുന്നു ലൈഫ് ഡിഫൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇന്ദുലേഖ പറഞ്ഞത്. എല്ലാവരും എന്ത് വിചാരിക്കും എന്ന ചിന്തയുണ്ടായിരുന്നു ഞങ്ങളുടെ തലമുറയ്ക്ക്. ഇന്നത്തെ ജനറേഷന്‍ അതിലൊക്കെ നെവര്‍ മൈന്‍ഡാണ്. അതുപോലെയായിരുന്നെങ്കില്‍ ഇത്രയും സ്ട്രസ് എടുക്കേണ്ടി വരില്ലായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് എന്താണ് വേണ്ടതെന്നത് വ്യക്തമായി അറിയാം. ബോധ്യവുമുണ്ട്.
നമ്മളെക്കുറിച്ച് നമുക്കൊരു ബോധ്യം വേണം. ആരോട് എന്ത് സംസാരിക്കണം എന്നൊക്കെയുണ്ട്. തോന്നുന്നത് അതുപോലെ പറയാതെ, ചിന്തിച്ച് സംസാരിക്കണം. ഞാനൊക്കെ മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചിട്ട് മാറ്റിവെച്ച കാര്യങ്ങളുണ്ട്. അങ്ങനെ വേണമെന്നല്ല പറയുന്നത്. പക്ഷേ, ആലോചിച്ച് വേണം കാര്യങ്ങളൊക്കെ അവതരിപ്പിക്കാന്‍. ഇടയ്‌ക്കൊക്കെ സിനിമ ചെയ്യാറുണ്ട്. അടുത്തിടെ രണ്ട് സിനിമകള്‍ ചെയ്തിരുന്നു. മഴവില്ല് എന്ന ചിത്രത്തില്‍ പ്രവീണ ചേച്ചി ചെയ്ത വേഷത്തിന് ആദ്യം വിളിച്ചത് എന്നെയായിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ എനിക്കത് ചെയ്യാന്‍ പറ്റിയില്ല എന്നായിരുന്നു ഇന്ദുലേഖ പറഞ്ഞത്.


Click it and Unblock the Notifications