ആരായാലും കുഞ്ഞിനെ ഉമ്മ വെക്കരുത്, വീട്ടുകാർക്ക് മുന്നിലും ദിയയുടെ നിബന്ധന? ചർച്ചയായി താരകുടുംബം

അമ്മയായ ശേഷം മകൻ ഓമിയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ലോകം. കുഞ്ഞിനൊപ്പമുള്ള സമയത്തിനാണ് ദിയ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. പഴയത് പോലെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനോ വ്ലോ​ഗുകൾ എടുക്കാനോ ദിയ വലിയ താൽപര്യം കാണിക്കുന്നില്ല. അമ്മയാകണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ദിയയുടെ വലിയ ആ​ഗ്രഹമായിരുന്നു. ചേച്ചി അഹാന കൃഷ്ണയ്ക്ക് മുമ്പ് ദിയ വിവാഹിതയായതും ഇക്കാരണം കൊണ്ട് തന്നെയാണ്.

ഓമി പിറന്നതിൽ ദിയക്കൊപ്പം സന്തോഷിക്കുന്നവരാണ് ദിയയുടെ കുടുബവും. അഹാന, ഇഷാനി, ഹൻസിക എന്നീ മൂന്ന് സഹോദരിമാരും ദിയയു‌ടെ മകനെ സ്നേഹ ലാളനകൾ കൊണ്ട് മൂടുകയാണ്. എന്നാൽ തന്റെ കുഞ്ഞിന്റെ കാര്യത്തിൽ ദിയ പൊസസീവ് ആണ്. ‍പത്ത് മിനുട്ടിൽ കൂടുതൽ കുഞ്ഞിനെ മറ്റാരും എടുക്കുന്നത് ദിയക്ക് ഇഷ്ടമല്ല. ഇക്കാര്യം ദിയ തന്നെയാണ് തുറന്ന് പറഞ്ഞത്.

Diya Krishna

ഇപ്പോൾ കുഞ്ഞിനെ മറ്റാരും ഉമ്മ വെക്കുന്നതിനെതിരെയാണ് ദിയ നിരന്തരം ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ പങ്കുവെക്കുന്നത്. കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെക്കുന്നത് അണുബാധ വരാൻ കാരണമാകുമെന്നാണ് ദിയ പറയുന്നത്. ഇത് ഡോക്ടർമാർ ശരി വെക്കുന്ന കാര്യമാണ്. എന്നാൽ ദിയ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് ഈ നിബന്ധന സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നത് എന്നാണ് വിമർശനങ്ങൾ.

ഇപ്പോഴിതാ സ്വന്തം കുടുംബാ​ഗംങ്ങളെ ഉദ്ദേശിച്ചും ദിയ ഒരു റീൽ പങ്കുവെച്ചിരിക്കുകയാണ്. എന്റെ കുഞ്ഞിനെ ചുംബിക്കരുതെന്ന് ഒരു സ്ത്രീ പറയുമ്പോൾ പക്ഷെ ഞാൻ കുടുംബാ​ഗമാണല്ലോ എന്ന് മറ്റൊരു കഥാപാത്രം പറയുന്നു. ബിച്ച് ഐ സഡ് വാട്ട് ഐ സഡ് എന്ന ​ഗാനം പാടുകയാണപ്പോൾ കുഞ്ഞിന്റെ അമ്മ.

വീട്ടുകാരിൽ നിന്ന് പോലും കുഞ്ഞിന്റെ കാര്യത്തിൽ അശ്രദ്ധയുണ്ടാകരുതെന്ന് നിർബന്ധമുള്ളയാളാണ് ദിയ. ഇപ്പോൾ ഭർത്താവ് അശ്വിനും കുഞ്ഞിനുമൊപ്പം സ്വന്തം ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു. ഇത്രയും നാൾ തന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പമാണ് ദിയ കഴിഞ്ഞിരുന്നത്. കുഞ്ഞിനെ കാണാൻ ഇടയ്ക്ക് ദിയയുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്ന് കഴിഞ്ഞ ദിവസം ഇഷാനി കൃഷ്ണ പറഞ്ഞിരുന്നു.

ഓമി വന്ന ശേഷം തനിക്ക് ചില മാറ്റങ്ങളുണ്ടെന്നാണ് ഇഷാനി പറഞ്ഞത്. കുഞ്ഞുങ്ങളോട് ഇത്രയും സ്നേഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ വെെകി എണീക്കുന്ന ആളാണ്. ഓസി അവനെയും കൊണ്ട് വരും. എന്നിട്ടവനെ എന്റെ നെഞ്ചത്ത് നിർത്തും. അവനെ എന്നും കൊണ്ട് വരണേ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ണ് തുറക്കുമ്പോൾ ഓമി എന്റെ നെഞ്ചത്ത് നിൽക്കുകയായിരിക്കും. ഏറ്റവും നല്ല കാഴ്ചയാണത്. പക്ഷെ ഇപ്പോൾ ഓസി ഫ്ലാറ്റിലേക്ക് മാറി. ​ദിവസവും കാണാറില്ല. അവനെ കാണാൻ വേണ്ടി മാത്രം അവിടെ പോയി ബെൽ അടിക്കും. നമ്മളെ കാണേണ്ടല്ലേ എന്ന് അവർ ചോദിക്കും. അവരെ കാണേണ്ട. ബേബിയെ കണ്ടാൽ മതിയെന്നും ഇഷാനി പറഞ്ഞു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X