സ്കാനി​ഗിംലും ഇങ്ങനെയായിരുന്നു, ഇപ്പോഴും കുഞ്ഞിന് മാറ്റമില്ല, ഓമിയുടെ വിശേഷങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ

മാതൃത്വം ആസ്വദിക്കുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. കാത്തിരുന്ന് ജനിച്ച മതൻ ഓമിക്കൊപ്പമുള്ള നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കുവെക്കുന്നുണ്ട്. ദിയക്ക് എല്ലാ പരിചരണവും നൽകിക്കൊണ്ട് ശുശ്രൂഷിക്കാൻ ചുറ്റും ആളുകളുണ്ട്. ​ഗർഭിണിയായത് മുതൽ കുഞ്ഞിന്റെ ജനനം വരെയുള്ള വിശേഷങ്ങളെല്ലാം ദിയ തന്റെ ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. കേരളമൊട്ടുക്കും ദിയയുടെ ഡെലിവറി വ്ലോ​ഗ് ചർച്ചയായതാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. വെെെകാതെ ഓമിയെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ദിയയുടെ ആരാധകർ. ദിയ പങ്കുവെച്ച പുതിയ വ്ലോ​ഗാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ വ്ലോ​ഗിൽ ദിയ പറയുന്നുണ്ട്.

എണ്ണ തേച്ച് കുളിക്കുമ്പോൾ ബോഡി സ്ട്രച്ച് ആണ് ഇവന് ഇഷ്ടമല്ലാത്തത്. എന്റെ ഓർമ ശരിയാണെങ്കിൽ അഞ്ചാം മാസക്കെ സ്കാനിം​ഗ് തൊട്ടാണ് ഇവന്റെ ക്ലോസ് അപ്പ് നമുക്ക് കാണാൻ പറ്റുന്നത്. അപ്പോൾ തൊട്ട് ഇവൻ മുഖം കാണിക്കാൻ റെഡിയല്ല. എല്ലാ സ്കാനിലും ഇവന്റെ രണ്ട് കെെയും മുഖത്തിനോട് ചേർത്തായിരിക്കും. എന്താണിങ്ങനെ വെച്ചിരിക്കുന്നതെന്ന് ഞങ്ങളും വിചാരിച്ചു. ഇറങ്ങിക്കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ല. ഞാൻ പാല് കൊടുക്കുമ്പോൾ മാത്രം കെെ മാറ്റിത്തരും. അല്ലാതെ ആര് പിടിക്കാൻ ശ്രമിച്ചാലും ഇവൻ കെെ തരില്ല.

Diya Krishna
Photo Credit: Instagram / Diya Krishna

തുണി കൊണ്ട് ഇവനെ പുതപ്പിക്കുമ്പോൾ കെെ രണ്ടും പുറത്തി‌ടാൻ ഞാൻ തന്നെ പറയും. അല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ ബഹളമുണ്ടാക്കി കെെ പുറത്തേക്കിടുമെന്നും ദിയ പറയുന്നു. അശ്വിൻ ഇപ്പോൾ പറ്റേർണിറ്റി ലീവിലാണെന്നും ലീവ് ദിനങ്ങളിൽ തന്റെ ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ദിയ പറയുന്നുണ്ട്. അശ്വിൻ തന്റെ ബിസിനസ് കാര്യങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥതയെ ദിയ പ്രശംസിക്കുന്നുമുണ്ട്.

അശ്വിൻ സ്വന്തം വീട്ടിൽ പോയതിനെക്കുറിച്ചും ദിയ സംസാരിച്ചു. കഴിഞ്ഞ ​ദിവസം അശ്വിൻ ഭയങ്കര മമ്മി സ്നേഹവുമായി വീട്ടിൽ പോയി. അയാം ഹോം എന്ന് പറഞ്ഞ് ചെന്ന് കയറിയപ്പോൾ വീട്ടിൽ ആരുമില്ല. വിളിച്ച് ചോദിച്ചപ്പോൾ അവർ കറങ്ങാൻ പോയതാണ്. അങ്ങനെ അവൻ കുറേ നേരം വീട്ടിലിരുന്നു. അവസാനം അവർ വന്നിട്ടാണ് എന്തൊക്കെയോ ഉണ്ടാക്കിക്കൊടുത്തതെന്നും ദിയ പറയുന്നു.

Diya Krishna
Photo Credit: Instagram / Diya Krishna

അശ്വിന്റെ മാതാപിതാക്കൾ കുഞ്ഞിനെ കാണാൻ വന്നതും ദിയ വ്ലോ​ഗിൽ കാണിക്കുന്നുണ്ട്. ബിസിനസുകാരി കൂടിയായ ദിയ അമ്മയായ ശേഷം തിരക്കുകളിൽ നിന്നെല്ലാം കുറച്ച് നാളത്തേക്ക് മാറി നിൽക്കുകയാണ്. ഈയടുത്തായി ദിയ കൃഷ്ണയ്ക്കുള്ള ജനപ്രീതി കുത്തനെ കൂടിയിട്ടുണ്ട്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്ത് വന്നതോടെയായിരുന്നു ഇത്.

ജീവനക്കാരികൾ പണം അടിച്ച് മാറ്റിയതിൽ പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 69 ലക്ഷം രൂപയാണ് ദിയക്ക് നഷ്ടമായത്. ക്യു ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റുമായിരുന്നു തട്ടിപ്പ്. എന്നാൽ ഇക്കാര്യം ദിയയും കുടംബവും ചോദ്യം ചെയ്തപ്പോൾ ഇവർക്കെതിരെ ജീവനക്കാരികൾ പരാതി നൽകുകയാണുണ്ടായത്. ദിയക്കും പിതാവ് കൃഷ്ണ കുമാറിനുമെതിരെ ​ഗുരുതര ആരോപണങ്ങളാണ് ജീവനക്കാരികൾ ഉന്നയിച്ചത്. ജാതി അധിക്ഷേപം നടത്തിയെന്നും തട്ടിക്കൊണ്ട് പോയെന്നും ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. കേസിൽ ജീവനക്കാരികൾ പറയുന്ന വാദം തെറ്റാണെന്ന നി​ഗമനത്തിലാണ് പൊലീസ്. ഈ സംഭവത്തോടെയാണ് ദിയക്ക് വലിയ തോതിൽ ജനപിന്തുണ ലഭിച്ചത്. പക്വമായി ഇടപെട്ട കൃഷ്ണകുമാറിനെയും നിരവധി പേർ പ്രശംസിച്ചു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X