ഇച്ചാപ്പി ഇനി അപ്പുവിന് സ്വന്തം, കുഞ്ഞനിയത്തിക്ക് ആഭരണങ്ങൾ സമ്മാനമായി നൽകി പേളി, കണ്ണും മനസും നിറച്ച കല്യാണം!
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് ലൈഫ് സ്റ്റൈൽ വ്ലോഗുകളിലൂടെ ശ്രദ്ധേയയായ ഇച്ചാപ്പി. സൈബർ ലോകത്ത് ഇച്ചാപ്പി എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ശ്രീലക്ഷ്മി എന്നാണ് യഥാർത്ഥ പേര്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ശ്രീലക്ഷ്മിക്ക് യുട്യൂബിൽ മാത്രമുള്ളത്. ഷീറ്റ് മേഞ്ഞ വീടും മുറ്റത്ത് ഓടി കളിക്കുന്ന അണ്ണാൻ കുഞ്ഞിന്റെ വിശേഷങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ടാണ് ശ്രീലക്ഷ്മി യുട്യൂബ് ചാനൽ രംഭിച്ചത്.
നാട്യങ്ങളില്ലാത്ത നാട്ടിൻ പുറത്തെ നന്മകളും സ്നേഹവും നിറഞ്ഞ കണ്ടന്റുകൾ പ്രേക്ഷകരും അതിവേഗത്തിൽ സ്വീകരിച്ചു. നിർധന കുടുംബത്തിലെ അംഗമായിരുന്നു ശ്രീലക്ഷ്മി. പക്ഷെ സ്വപ്രയത്നം കൊണ്ട് പത്തൊമ്പത് വയസിൽ സ്വന്തമായി വീട് വെച്ചും ശ്രീലക്ഷ്മി വൈറലായി.

ഇപ്പോഴിതാ ശ്രീലക്ഷ്മി വിവാഹിതയായിരിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കല്യാണ വിശേഷങ്ങളാണ് ശ്രീലക്ഷ്മി ഏറെയും പങ്കിടുന്നത്. സുഹൃത്തായ സൗരവാണ് ശ്രീലക്ഷ്മിക്ക് താലി ചാർത്തിയത്. ഗുരൂവായൂർ ക്ഷേത്ര നടയിൽ കണ്ണനെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വെഡ്ഡിങ് ഡെ വ്ലോഗും ശ്രീലക്ഷ്മി യുട്യൂബ് ചാനലിലൂടെ പങ്കിട്ടു.
മാംഗല്യം... എന്റെ ഏറ്റവും വലിയ സ്വപ്നത്തെ മനോഹരമാക്കിത്തീർത്ത എന്റെ ചേട്ടൻ ശ്രീനിഷ് അരവിന്ദിനും ചേച്ചി പേളി മാണിക്കും ഒരുപാടൊരുപാട് നന്ദി. കൂടെ നിന്ന എല്ലാവരോടും ഞങ്ങളുടെ നന്ദി... എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് ശ്രീലക്ഷ്മി കുറിച്ചത്. വിവാഹത്തിന് അണിയാൻ വേണ്ട ആഭരണങ്ങൾ ശ്രീലക്ഷ്മിക്ക് നൽകിയത് പേളി മാണിയാണെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നു.
പേളിക്ക് ഏറ്റവും പ്രിയപ്പെട്ട സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് ഇച്ചാപ്പി. വെറുമൊരു കണ്ടന്റ് ക്രിയേറ്ററായിട്ടല്ല സഹോദരിയെപ്പോലെയാണ് ശ്രീലക്ഷ്മിയെ പേളി സ്നേഹിക്കുന്നതും ചേർത്ത് പിടിക്കുന്നതും. വിവാഹ സാരി ശ്രീലക്ഷ്മിക്ക് സെലക്ട് ചെയ്ത് കൊടുത്തതും പേളിയായിരുന്നു. സത്യം പറഞ്ഞാൽ ഇന്നത്തെ ദിവസം കുറേനാളുകൾക്കൊണ്ട് ഞാനും അപ്പുവും സ്വപ്നം കാണുന്ന ദിവസമാണ്.
കല്യാണം കഴിഞ്ഞുവെന്ന് അറിയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. നെറ്റിയിൽ സിന്ദൂരമായി. കഴുത്തിൽ താലി വീണു. എല്ലാം വളരെ പവിത്രമായതല്ലേ. വിശ്വസിക്കാൻ പറ്റുന്നില്ല. അതുപോലെ പേളി ചേച്ചിയെ കുറിച്ച് പറയുമ്പോൾ ഞാൻ ഇമോഷണലാകുന്നു. ചേച്ചിയെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും നമുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത്. അതുപോലെയാണ് പേളി ചേച്ചി എനിക്കായി ഓരോന്ന് ചെയ്ത് തരുന്നത്.

കാരണം ഞാൻ സർപ്രൈസായിപ്പോയി. അത്രയേറെ ജ്വല്ലറികൾ എനിക്ക് കൊണ്ട് വന്ന് അണിയിച്ച് കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി ഇരുത്തി. ശരിക്കും ഞാൻ ഇമോഷണലായി. അതുപോരാഞ്ഞിട്ട് ഞാൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അതിന് പറ്റിയില്ല.
ചേച്ചി ഒരു വർക്കിൽ കമ്മിറ്റഡായതുകൊണ്ട് പേളി ചേച്ചിയും ശ്രീനിഷ് ചേട്ടനും പ്രായം കൊണ്ട് എന്റെ ചേച്ചിയും ചേട്ടനുമാണെങ്കിലും എല്ലാം കൊണ്ടും അവർ എനിക്ക് വേറൊരു അച്ഛനും അമ്മയുമാണ്. താങ്ക്യു ചേച്ചി എന്നാണ് വിവാഹശേഷം ശ്രീലക്ഷ്മി പറഞ്ഞത്. നിരവധി പേരാണ് ശ്രീക്ഷ്മിക്കും സൗരവിനും ആശംസകൾ നേർന്ന് എത്തിയത്. കണ്ണും മനസും നിറച്ച കല്യാണം എന്നാണ് ഏറെയും കമന്റുകൾ. നന്ദനം സിനിമ ക്ലൈമാക്സ് പോലെ തോന്നി ഒരുപാട് സാമ്യതകൾ. ദീർഘ സുമംഗലിയായിരിക്കട്ടെ.
കണ്ണ് നിറഞ്ഞ് ഒഴുകിയാണ് കണ്ട് തീർത്തത്. അമ്മയുടെ പാട്ടും എല്ലാം കൂടി ഇമോഷണലാക്കി, ഒരു ചെറു ചിരിയോടെ കണ്ട് ഇരുന്നുപോയി. എന്നും ഈ സ്നേഹം നിലനില്‍ക്കാൻ പ്രാർത്ഥിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











