ഞാൻ എന്ത് ചെയ്താലും പ്രശ്നം, വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു, ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് മരിക്കണോ?

കോണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ വൈറൽ താരവുമായ ജാസി ആഷി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. എഐ വഴി തന്റെ മുഖം ഒരു ദേവിക്ക് നൽകുകയാണ് ജാസി ചെയ്തത്. ഈ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലർ വിമർശിക്കുകയും ചിലർ അനുകൂലിച്ച് കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഹിന്ദു മതവികാരം വൃണപ്പെടുത്തുന്ന പ്രവൃത്തിയാണ് ജാസി ചെയ്തത് എന്നാണ് കോണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ വൈറൽ താരവുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ രാജേഷ് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.

ഇതിന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ജാസി. ഹെലൻ ഓഫ് സ്പാർട്ട മത വർ​ഗീയത കൊണ്ടുവരുന്നു എന്നാണ് ജാസി പറഞ്ഞത്. തന്നെ മാത്രം എപ്പോഴും വിമർശിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ജാസി പറഞ്ഞു.

Jasi Ashi

ഞാൻ ഇപ്പോൾ ഇങ്ങനൊരു വീഡിയോ ഇടാൻ കാരണം കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് എഐ ഉപയോ​ഗിച്ച് ദേവിയുടെ രൂപത്തിന് എന്റെ മുഖം നൽകി ഒരു ഫോട്ടോ ക്രിയേറ്റ് ചെയ്ത് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന് നല്ലതും മോശവുമായ നിരവധി കമന്റുകൾ വന്നിരുന്നു. മാത്രമല്ല പേഴ്സണലി എന്റെ സുഹൃത്തുക്കളിൽ ചിലർ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശേഷമാണ് ഞാൻ ആ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ വിമർശിച്ച് ധന്യ വീഡിയോ പങ്കുവെച്ച് കണ്ടത്. ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്നാണ് ആ കുട്ടി എന്നെ വിമർശിച്ച് പറഞ്ഞത്. ഞാൻ ഒരു കാര്യം പറയാം. ഒരു മതവികാരത്തെയും വൃണപ്പെടുത്താൻ വേണ്ടിയല്ല അങ്ങനൊരു ഫോട്ടോ പോസ്റ്റ് ചെയ്തത്. എല്ലാവരും ചെയ്തതുകൊണ്ട് ഞാനും ചെയ്തുവെന്ന് മാത്രം.

ജാസി ചെയ്യുമ്പോൾ മാത്രം ഇതെങ്ങനെ വലിയ പ്രശ്നമാകുന്നുവെന്ന് എനിക്ക് അറിയില്ല. ഒരു വിവാദങ്ങളിലും പെടാതെ മാറി നിൽക്കുകയാണ് ഞാൻ. എന്നാൽ ഈ കുട്ടി എന്നെ എല്ലാ കോൺട്രവേഴ്സികളിലും കൊണ്ടിടും. എന്താണ് ഈ കുട്ടിക്ക് എന്നോട് ഇത്ര ശത്രുതയെന്ന് എനിക്ക് അറിയില്ല. ഒരു പ്രശ്നത്തിനും ഞാൻ ഈ കുട്ടിയുടെ അടുത്തേക്ക് പോയിട്ടില്ല.

പിന്നെ എന്തിന് ശത്രുത കാണിക്കുന്നുവെന്ന് മനസിലായിട്ടില്ല. മതവികാരത്തെ വൃണപ്പെടുത്തി എന്ന രീതിയിലേക്ക് ആ കുട്ടി ചിത്രീകരിക്കുന്നു. എല്ലാ മത വിഭാ​ഗത്തിൽ നിന്നും സുഹൃത്തുക്കളുള്ളയാളാണ് ഞാൻ. ഈ കുട്ടിക്ക് മാത്രമാണ് എന്നോട് പ്രശ്നം. ഞാൻ എന്ത് ചെയ്താലും പ്രശ്നമാണ്. ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഈ കുട്ടി മത വർ​ഗീയത കൊണ്ടുവരുന്നു. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് മരിക്കണോ?. ഒരു കാരണത്തിനും ഈ കുട്ടിയുടെ അടുത്തേക്ക് ഞാൻ പോയിട്ടില്ല.

Jasi Ashi

പിന്നെ എന്തിന് ഇത്രത്തോളം ശത്രുത കാണിക്കുന്നുവെന്ന് എനിക്ക് മനസിലായിട്ടില്ല. എല്ലാ മതത്തെയും ബഹുമാനിക്കുന്നയാളാണ് ഞാൻ. എന്തിനാണ് എന്നോട് ദേഷ്യമെന്ന് എനിക്ക് മനസിലാവുന്നില്ല. ഹിന്ദു സുഹ‍ൃകത്തുക്കളോട് ഞാൻ പറയുന്നു. ‍ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ മനസ് അറിഞ്ഞ് സോറി പറയുന്നു.

എനിക്കും ഈ ലോകത്ത് ജീവിക്കണ്ടേ?. ഞാൻ എന്ത് ചെയ്താലും ഈ കുട്ടിക്ക് പ്രശ്നമാണ് എന്നാണ് പ്രതികരിച്ച് ജാസി പറഞ്ഞത്. ജാസിയുടെ പ്രതികരണം വൈറലായപ്പോൾ രഞ്ജു രഞ്ജിമാർ, എയ്ഞ്ചലിൻ മരിയ തുടങ്ങി നിരവധി പേർ ജാസിയെ അനുകൂലിച്ച് എത്തി. ഇക്കാര്യത്തിൽ എന്റെ നിലപാട് ജാസിയോടൊപ്പം എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്. ശത്രുതയല്ല ജാസി.... റീച്ചിന് വേണ്ടി ജാസിയെ കരുവാക്കുന്നതാണ്.

ഇതിനൊക്കെ മൗനമാണ് നല്ലത്. അപ്പോൾ തന്നെ നിർത്തി പൊയ്ക്കോളും. നിങ്ങൾ അടിപൊളിയാണ്. ഇത്രയും ഹെയ്റ്റ് വന്നിട്ടും പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ അടിപൊളിയാണ് എന്നിങ്ങനെയാണ് ജാസിയെ അനുകൂലിച്ച് വന്ന കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X