എന്ത് സർജറിയാണ് ചെയ്തത്? അപന്റിക്സിന്റെയാണോ?; സ്വന്തം കാര്യം നോക്കിയാൽ പോരേ?, കമ്യൂണിറ്റിയിലുള്ളവർക്ക് അസൂയ!
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസിയുടെ സർജറിയാണ് ഓൺലൈനിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വിഷയം. അവനിൽ നിന്ന് അവളിലേക്ക് എന്ന തലക്കെട്ട് നൽകിയാണ് സർജറി കഴിഞ്ഞുവെന്ന് ജാസി ഫോളോവേഴ്സിനെ അറിയിച്ചത്. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയയല്ല ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ സർജറി മാത്രമാണ് ജാസി ചെയ്തതെന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
സർജറി കഴിഞ്ഞുവെന്ന് പറഞ്ഞ് ജാസി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചും ചിലർ വിമർശിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വ്ലോഗിലൂടെ സർജറിക്കുശേഷമുള്ള തന്റെ ദിനചര്യകളും വിമർശനങ്ങൾക്കുള്ള മറുപടിയും നൽകുകയാണ് ജാസി. കമ്യൂണിറ്റിയിൽ ഉള്ള പലർക്കും തന്നോട് അസൂയയാണെന്ന് ജാസി പറയുന്നു.

ഹെവി ഫുഡ് കഴിക്കാൻ തുടങ്ങിയിട്ടില്ല. ബാത്ത്റൂമിൽ പോകാൻ തുടങ്ങിയിട്ടില്ല. സർജറി കഴിഞ്ഞ് അഞ്ച് ദിവസമാകുന്നതേയുള്ളു. ലഘുഭക്ഷണങ്ങളാണ് കഴിക്കുന്നത്. ശ്രീലക്ഷ്മിയാണ് ഭക്ഷണം ഞങ്ങൾക്ക് തയ്യാറാക്കി തരുന്നത്. അവൾ എനിക്ക് സഹോദരിയാണ്. പെട്ടന്ന് കിട്ടിയൊരു സൗഹൃദമായിരുന്നു. സർജറിക്കുശേഷം നെഞ്ചിൽ എന്തോ ഒരു സാധനം വന്നിരിക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടുണ്ട്.
ഉച്ചയ്ക്ക് കഞ്ഞിയാണ് കഴിക്കുന്നത്. മരുന്നുകൾ കഴിക്കാനുണ്ട്. പഴവർഗങ്ങളാണ് കഴിക്കുന്നത് ഏറെയും. ആഷിക്ക് ജ്യൂസ് അടിക്കാൻ മാത്രമെ അറിയൂ. അതുകൊണ്ടാണ് ശ്രീലക്ഷ്മി ഭക്ഷണം തയ്യാറാക്കി തരുന്നത്. റെസ്റ്റ് എടുക്കേണ്ടതുകൊണ്ട് പുറത്ത് പോകാൻ കഴിയുന്നില്ല. അതിനാൽ ബോറടിക്കുന്നു. ഡോസുള്ള മെഡിസിനായതുകൊണ്ട് ഉറക്കം വരും.
റൂമും ബെഡ്ഡുമായി മാത്രമാണ് ഇപ്പോൾ ജീവിതം. വീടിനുള്ളിൽ തന്നെയായതുകൊണ്ട് ദിവസം പതിയെ നീങ്ങുന്നത് പോലെ തോന്നുന്നു. സ്റ്റിച്ചിട്ട ഭാഗങ്ങളിൽ എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും വേദനയുണ്ട്. ബ്രെസ്റ്റിന്റെ ഭാഗത്താണ് കൂടുതൽ വേദന തോന്നുന്നത്. ശരീരത്തിൽ ഇല്ലാതിരുന്ന ഒരു സാധനം ഇപ്പോൾ ഉള്ളതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഏറ്റവും ബുദ്ധിമുട്ട് തലനനയ്ക്കാനോ കുളിക്കാനോ പറ്റുന്നില്ല എന്നതാണ്.
ഇൻഫക്ഷൻ വരാതിരിക്കാൻ ഡെറ്റോളിട്ട് ശരീരം തുടയ്ക്കുകയാണ് ചെയ്യാറുള്ളതെന്ന് ജാസി പറഞ്ഞു. പലരും ചോദിക്കുന്നുണ്ട് ജാസി എന്ത് സർജറിയാണ് ചെയ്തത്?. അപ്പന്റിക്സിന്റെ ഓപ്പറേഷനാണോ കഴിഞ്ഞത് എന്നെല്ലാം ചോദിക്കുന്നുണ്ട്. എന്ത് സർജറിയാണ് ഞാൻ ചെയ്തെന്ന് നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ. എനിക്കും എന്റെ പാട്നർക്കും എല്ലാം ഓക്കെയാണ്. പൂർണ്ണതയുള്ള സ്ത്രീയായി മാറിയെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല.

അങ്ങനൊരിക്കലും ആവില്ലെന്നും എനിക്ക് അറിയാം. എന്റെ വീഡിയോകൾ നിങ്ങൾക്ക് പരിശോധിക്കാം. അച്ഛനേയും അമ്മയേയും കൊന്നാലും രണ്ടുപക്ഷമുണ്ടാകും. അതുകൊണ്ട് നമ്മൾ നമ്മുടെ ഹാപ്പിനസ് നോക്കി പോവുക. പിന്നെ ചിലർ പറയുന്നത് കേട്ടു ഫെയ്മസാകാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന്. എനിക്ക് അതിന്റെ ആവശ്യമേയില്ല. ടിക്ക് ടോക്ക് ഉള്ള കാലം മുതൽ എന്നെ ആളുകൾക്ക് അറിയാം.
പല വിവാദങ്ങളും ഞാൻ അറിയാതെ വരുന്നതാണ്. എല്ലാവർക്കും റീച്ചാണല്ലോ ആവശ്യം. ചിലർ റെനെ മെഡിസിറ്റിയിൽ വിളിച്ച് എന്റെ സർജറിയെ കുറിച്ചെല്ലാം അന്വേഷിച്ചുവെന്ന് അറിഞ്ഞു. കേട്ടപ്പോൾ ചിരിയാണ് വന്നത്. അവരവരുടെ കാര്യം നോക്കിയാൽ പോരേ?. മറ്റുള്ളവരുടെ കാര്യം അറിയാൻ എന്തൊരു ത്വരയാണ്. ഞാൻ എന്റെ ലൈഫിൽ ഹാപ്പിയാണ്. പതിയെ പതിയെ സ്ത്രീയായി മാറി വരികയാണ്.
ആ ജേർണിയിൽ ഞാൻ ഹാപ്പിയാണ്. കമ്യൂണിറ്റിയിൽ ഉള്ളവർ വരെ ട്രോളുന്നു. അസൂയയാണ് കാരണം. എല്ലാം കണ്ട് ഞാൻ എഞ്ചോയ് ചെയ്യുകയാണ്. ഫ്രീ പ്രമോഷനല്ലേ നടക്കട്ടെ. എന്റെ അക്കൗണ്ടിന് റീച്ച് കൂടും എന്നാണ് ജാസി പ്രതികരിച്ച് പറഞ്ഞത്. മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമോനി കാണാനായി എത്തിയ വിശേഷങ്ങളും ജാസി വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











