താടി ഒരു കവചം; സ്ത്രീ വേഷം ധരിക്കാത്തതിനെ കുറിച്ച് ജാസി, ആരാണ് താനെന്ന് ഇന്നും മനസിലായിട്ടില്ലെന്ന് രഞ്ജു!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസി ഇന്ന് ഒരു ചർച്ച വിഷയമാണ്. ട്രാൻസ്ജെന്ററായ താൻ അഞ്ച് മാസം ഗർഭിണിയാണെന്ന് ജാസി പറഞ്ഞപ്പോൾ മുതലാണ് വിവാദങ്ങളുടെ തുടക്കം. മാത്രമല്ല ശസ്ത്രക്രിയ നടത്തി താൻ പൂർണ്ണമായും സ്ത്രീയായി മാറിയെന്ന് കഴിഞ്ഞ ദിവസം ജാസി അവകാശപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഡൗൺ സർജറിക്ക് പോലും ജാസി വിധേയനായിട്ടില്ല. ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ സർജറി മാത്രമാണ് ജാസി ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
പൊതുവെ സർജറികൾ പൂർത്തിയായശേഷമാണ് ട്രാൻസ്ജെന്ററുകൾ സ്ത്രീയായി വേഷം ധരിച്ച് നടക്കാൻ തുടങ്ങുന്നത്. എന്നാൽ ജാസി സർജറികൾ ഒന്നും തന്നെ പൂർത്തിയാക്കാതെയാണ് സ്ത്രീ വേഷം ധരിച്ച് നടക്കുന്നതും ഗർഭിണിയാണെന്നത് അടക്കമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതും.

ഇപ്പോഴിതാ ജാസിയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്. സ്ത്രീവേഷം ധരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വീണ്ടും വൈറലാകുന്ന പഴയ അഭിമുഖത്തിൽ ജാസി പറയുന്നത്. ഒപ്പം അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ട് പെൺവേഷത്തിൽ ഇരിക്കുന്നില്ല എന്നാണ് അവതാരകൻ ചോദിച്ചത്. സ്ത്രീയുടെ വസ്ത്രം ധരിക്കാത്തതിന് പിന്നിൽ സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴുണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഓർത്താണ്.
സ്ത്രീയായി നടക്കുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. അതേസമയം പുരുഷന്മാരുടെ വേഷം തന്നെ ധരിക്കുകയാണെങ്കിൽ ഏത് പാതിരാത്രിയും എവിടേയും ഇറങ്ങി നടക്കാമല്ലോ. താടി തന്നെ എനിക്കുള്ള ഒരു കവചം പോലെയാണ് ഞാൻ വെച്ചിരിക്കുന്നത്.
താടിയില്ലാതെ പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാൽ എന്തൊക്കെ ഞാൻ കേൾക്കേണ്ടി വരും?. നാട്ടിൽ എങ്ങനെ എനിക്ക് നടക്കാൻ പറ്റും. താടിയുണ്ടെങ്കിൽ ആരും കാർന്നെടുക്കുന്നത് പോലെ നോക്കുകയില്ലല്ലോ എന്നാണ് ജാസി പറഞ്ഞത്. ഒന്നര വർഷം മുമ്പ് വരെ ജാസിയും പങ്കാളി ആഷിയും ദുബായിലായിരുന്നു. ചികിത്സയ്ക്കും മറ്റുമായി കേരളത്തിലേക്ക് തിരിച്ചെത്തിയശേഷമാണ് സ്ത്രീവേഷം ജാസി ധരിച്ച് തുടങ്ങിയത്. ഒപ്പം ലേസർ ട്രീറ്റ്മെന്റുകൾ ചെയ്യുന്നുമുണ്ട്.
ആരാണ് താനെന്ന് ഇന്നും ആ കുട്ടിക്ക് മനസിലായിട്ടില്ല. അതിനെ അതിന്റെ പാടിന് വിട്ടോളൂവെന്നാണ് ജാസിയുടെ പഴയ അഭിമുഖം കണ്ട് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ കുറിച്ചത്. ഡൗൺ സർജറി ചെയ്യാതെ ജാസി സ്ത്രീകളെപ്പോലെ വേഷം ധരിക്കുന്നതിനെ ആദ്യം വിമർശിച്ചവരിൽ ഒരാൾ രഞ്ജു രഞ്ജിമാറാണ്. ജാസിയുടെ പ്രവൃത്തി കമ്യൂണിറ്റിയിലുള്ള മറ്റ് ട്രാൻസ് മനുഷ്യർക്ക് കൂടി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

അവനിൽ നിന്ന് അവളിലേക്ക് എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം ജാസി ശസ്ത്രക്രിയ കഴിഞ്ഞതിന്റെ വീഡിയോ പങ്കിട്ടത്. തുടക്കത്തിൽ എല്ലാവരും ജാസി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നാണ് കരുതിയത്. എന്നാൽ പിന്നീട് പിന്നീട് ജാസി യുട്യൂബ് വ്ലോഗ് പുറത്ത് വിട്ടപ്പോഴാണ് ശസ്ത്രക്രിയയും ചർച്ച വിഷയമായി മാറിയത്. ഏറ്റവും റിസ്ക്കുള്ള ശസ്ത്രക്രിയയാണ് ഡൗൺ സർജറി.
അത്തരത്തിൽ ഒന്നിന് വിധേയനായിട്ടും അതിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ജാസി അനുഭവിക്കുന്നതായി ആർക്കും തന്നെ തോന്നിയില്ല. ചില യുട്യൂബർമാർ റെനെ മെഡിസിറ്റിയെ സമീപിച്ച് ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ ചോദിച്ച് അറിഞ്ഞു. ഡൗൺ സർജറി റെനെ മെഡിസിറ്റിയിൽ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി. ആശുപത്രി ജീവനക്കാരുടെ വാക്കുകൾ കൂടി വൈറലായതോടെ ജാസിക്ക് എതിരെയുള്ള വിമർശനം ഇരട്ടിയായി.
മലപ്പുറം സ്വദേശിയായ ജാസി ട്രാൻസ്ജെന്ററായി മാറും മുമ്പ് വിവാഹിതനായിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് താൻ വിവാഹത്തിന് തയ്യാറായതെന്ന് ജാസി ഒരിക്കൽ പറഞ്ഞിരുന്നു. ആ ബന്ധം അവസാനിപ്പിച്ചശേഷമാണ് ആഷി പങ്കാളിയായി ജാസിയുടെ ജീവിതത്തിലേക്ക് എത്തിയത്.


Click it and Unblock the Notifications











