പിഷാരടിക്ക് പക്ഷഭേദമുണ്ട്, സ്റ്റേജിൽ തുറന്നടിച്ച് മത്സരാര്‍ത്ഥികള്‍, ഞെട്ടലൊടെ രഞ്ജിനി, ഒടുവിൽ സംഭവിച്ചത്
അഭിനേതാവ്, സംവിധായകൻ, അവതാരകൻ എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രമേഷ് പിഷാരടി. കൗണ്ടറുകളുടെ രാജാവായ പിഷാരടിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികൾ. രഞ്ജിനി ഹാരിദാസ് അവതാരകയായി എത്തുന്ന ഷോയിൽ വിധി കർത്താവാണ് പിഷാരടി. ഷോ ഫിനാലെയിലേക്ക് കടക്കാനിരിക്കുകയാണ്. 6 ദമ്പതികളാണ് ഫിനാലെയിലേയ്ക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഫിനാലെയിലേയ്ക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുത്തത്. ഇതിന് ശേഷമായിരുന്നു എല്ലാവരും ചേർന്ന് പിഷാരടിയ്ക്ക് പണിക്കൊടുക്കുന്നത്. ഫിനാലെയിൽ ഇടം നേടിയവർ എല്ലാവരും ചേർന്ന് പിഷാരടിയുടെ വിധി നിർണ്ണയത്തെ പരസ്യമായി പരാതി പറയുകയായിരുന്നു. ടാസ്‌ക്കിനോട് തങ്ങള്‍ നീതി പുലര്‍ത്തിയാലും ചേട്ടന്‍ മാര്‍ക്ക് തരാറില്ല, ചിലരോട് പ്രത്യേകമായൊരു അടുപ്പവും താല്‍പര്യവും കാണിക്കുന്നുണ്ട് എന്നൊക്കെയായിരുന്നു പറഞ്ഞത്.
ഒന്നിന് പിന്നാലെ ഒന്നൊന്നായി ആരോപണങ്ങള്‍ വന്നതോടെ പിഷാരടിയുടെ ഭാവം മാറുകയായിരുന്നു. അഭിനയിക്കുകയാണെങ്കില്‍ നിങ്ങളുടെ ഭാവം ഇങ്ങനെ പോരെന്ന് പിഷാരടി പറഞ്ഞപ്പോഴും മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. തന്റെ വിധിനിര്‍ണ്ണയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി പിഷാരടി സംസാരിച്ച് തുടങ്ങിയതോടെയാണ് മത്സരാര്‍ത്ഥികള്‍ സംഭവം പൊളിച്ചത്. പ്രാങ്കാണെന്ന് പറയുകയായിരുന്നു.
Recommended Video
എന്നാൽ തനിക്ക് ഇത് നേരത്തെ മനസ്സിലായി എന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അത് വിലപ്പോയിരുന്നില്ല. പിഷുവിന് ശരിക്കും പണികിട്ടിയെന്ന് രഞ്ജിനിയും പറഞ്ഞിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരാർഥികൾ പറഞ്ഞതിലും കാര്യമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. സ്‌ക്രീനില്‍ ഇത്രയും കാര്യങ്ങളാണ് സംഭവിച്ചതെങ്കില്‍ മത്സരാര്‍ത്ഥികള്‍ പറഞ്ഞത് ശരിവെക്കുകയാണ് ഞങ്ങളെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തുടക്കം മുതലേ പരിപാടി കാണുന്നവരാണ്. ഗിരീഷിനേയും രമ്യയേക്കാളും കൂടുതല്‍ അര്‍ഹതയുള്ളവര്‍ ഷോയിലുണ്ടെന്നായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.


Click it and Unblock the Notifications