നായിക കഥാപാത്രം ഹീറോയിസം കാണിക്കുന്നുണ്ടല്ലോ! മെഗാ സീരിയല്‍ നിര്‍ത്തണമെന്നതിനോട് യോജിക്കുന്നില്ല; ബിജേഷ്

ഒരു കാലത്ത് കണ്ണീര്‍ സീരിയലുകള്‍ എന്നുപറഞ്ഞ് കളിയാക്കുമായിരുന്നു എങ്കിലും ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ടെലിവിഷന്‍ സീരിയലുകളുടെ ആരാധകരാണ്. വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് മുന്‍പ് സീരിയലുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കുട്ടികളും ഇത് കാണാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്ന റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് വനിതാ കമ്മീഷന്‍. മെഗാ പരമ്പരകള്‍ നിരോധിച്ച് ഇരുപതോ മൂപ്പതോ എപ്പിസോഡുകള്‍ മാത്രമായി കുറയ്ക്കണമെന്നും ഒരു ദിവസം ഒരു ചാനലില്‍ രണ്ടു സീരിയലുകള്‍ മാത്രം മതിയെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് വനിതാ കമ്മീഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.

bijesh

കേന്ദ്ര കഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളുകളാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യ ബോധമുള്ള കഥകള്‍ കുറവാണ്, ഇത്തരം സീരിയലുകള്‍ കുടുംബങ്ങളെയും കുട്ടികളെ ബാധിക്കുന്നു... ഇതൊക്കെയാണ് കാരണമായി പറയുന്നത്. ഈ വിഷയത്തില്‍ മലയാളം ഫില്‍മിബീറ്റിനോട് പ്രതികരിക്കുകയാണ് സീരിയല്‍ നടന്‍ കൂടിയായ ബിജേഷ് അവണൂര്‍.

'മെഗാ സീരിയലുകള്‍ നിരോധിക്കണം എന്ന് പറയാന്‍ അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ കൂടെ കേള്‍ക്കട്ടെ. അതില്‍ ന്യായമുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞെങ്കില്‍ അല്ലേ ഉത്തരം പറയുന്നതില്‍ അര്‍ത്ഥമുള്ളൂ. പിന്നെ സ്ത്രീകളുടെ നിഴലുകളായി പുരുഷന്മാര്‍ പലപ്പോഴും മെഗാ സീരിയലുകളില്‍ മാറുന്നത് ഇവര്‍ കാണുന്നില്ലേ ആവോ...?

നായിക കഥാപാത്രങ്ങള്‍ ഹീറോയിസം ഉള്ളവരായി കാണിക്കുന്നുണ്ടല്ലോ. എന്റെ അറിവില്‍ ഒരു സീരിയലും ഒരു കുടുംബത്തിലെയും ആള്‍ക്കാരെ വഴി തെറ്റിക്കുന്നില്ല. പകരം സീരിയലുകളും സിനിമകളും പരസ്യങ്ങളും ഒക്കെ ഇന്‍ഫ്‌ലുവന്‍സ ചെയ്യാറുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ ടിവി എന്ന മാധ്യമം ഒരു കുടുംബത്തില്‍ നിന്ന് എടുത്ത് ഒഴിവാക്കേണ്ടി വരും.

പിന്നെ കലാമൂല്യമുള്ള സീരിയലുകള്‍ നിര്‍മ്മിക്കുക അത് ടെലികാസ്റ്റ് ചെയ്യുക എന്നുള്ളത് നല്ല കാര്യം തന്നെയാണ്. ആ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ചാനലുകള്‍ തന്നെയാണ്. ഇതില്‍ സ്ത്രീപുരുഷ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ശരിയും തെറ്റും തിരിച്ചറിയേണ്ടത് ഓരോ മനുഷ്യന്റെയും മാനസിക ധര്‍മ്മം ആണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ കണ്ടുപിടുത്തങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നല്ലതാണ്.

bijesh

എന്തുകൊണ്ട് പുസ്തകങ്ങള്‍ക്ക് പണ്ടത്തെപ്പോലെ അല്ലെങ്കില്‍ റേഡിയോ പണ്ടത്തെപ്പോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നില്ല എന്നുള്ളത് നമ്മള്‍ തിരിച്ചറിയേണ്ട വലിയൊരു വസ്തുതയാണ്. കാരണം പുസ്തകങ്ങള്‍ക്കും, റേഡിയോക്കും കൊടുക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും ടെലിവിഷന്‍ സിനിമ പരസ്യ മേഖലകള്‍ക്ക് കഴിയാറുണ്ട് എന്നുള്ളതാണ് സത്യം. അതിനെ കുടുംബ പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ വലിയൊരു നിര തന്നെ ഉള്ളതുകൊണ്ടാണ്.

ആസ്വാദകര്‍ ഉണ്ടെങ്കില്‍ അല്ലേ എന്തും വിജയമായി മുന്നോട്ടു പോവുകയുള്ളൂ. അതുകൊണ്ട് അവ നിര്‍ത്തണം എന്നുള്ള വനിതാ കമ്മീഷന്റെ ആവശ്യത്തോട് ഞാന്‍ വിയോജിക്കുന്നു. നല്ല രീതിയില്‍, അല്ലെങ്കില്‍ കുറച്ചു കൂടെ കലാമൂല്യമുള്ള സീരിയലുകള്‍ ചാനലുകളും അതിന്റെ പ്രൊഡ്യൂസേഴ്‌സ് ഡയറക്ടേഴ്‌സ് തിരഞ്ഞെടുക്കുകയാണെങ്കില്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു. ഇതാണ് എന്റെ അഭിപ്രായമെന്നും' ബിജേഷ് അവണൂര്‍ പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X