»   » പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

Posted By:
Subscribe to Filmibeat Malayalam

എവിടെ പോയാലും പ്രീതിയെ നിങ്ങള്‍ മറക്കില്ല, അത്രയും വില്ലത്തരം പ്രീതിയുടെ കൈയിലുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ കണക്കു പറയുന്ന അമ്മായി അമ്മയ്ക്കു് പോലും പണം എണ്ണിക്കൊടുത്ത ഉശിരുള്ള പെണ്‍ കുട്ടി തന്നെ.

മഴവില്‍ മനോരമയിലെ ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുവാര് ശത്രുവാര് എന്ന സീരിയിലിലെ പ്രീതിയെ കുറിച്ചു തന്നെയാണ് പറഞ്ഞു വരുന്നത്. എന്നും വില്ലന്‍ കഥാപാത്രങ്ങളായി മാത്രമേ സീരിയലുകളില്‍ ഈ കഥാപാത്രത്തെ കണ്ടിട്ടുള്ളൂ. എന്നാല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ താരം എയ്ഞ്ചല്‍ മരിയ ആണ്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

മഴവില്‍ മനോരമയിലെ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്യുന്ന ബന്ധുവാര് ശത്രുവാര് എന്ന സീരിയലിലെ പ്രീതി എന്ന വില്ലന്‍ കഥാപാത്രമാണ് എയ്ഞ്ചല്‍ മരിയ അവതിരിപ്പിക്കുന്നത്. മഴവിവില്‍ മനോരമയിലെ മൂന്നാമത്തെ കഥാപാത്രമാണ്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

വില്ലന്‍ റോളുകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും മഴവില്‍ മനോരമയിലെ തന്നെ സീരിയിലായ അമലയിലെ നീരജ,ആയിരത്തില്‍ ഒരുവളിലെ കഥാപാത്രമെല്ലാം എയ്ഞ്ചല്‍ മരിയയ്ക്ക് പ്രേക്ഷക മനസ്സിലേക്ക് ഇടം നേടികൊടുത്തു.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

വില്ലന്‍ റോളുകളുകള്‍ ആണെങ്കില്‍ പോലും ചന്ദനമഴയിലെ അല്‍പം കൂടിയ ഇനം വില്ലത്തിയാണ് ശീതല്‍ ഇതേപോലെ അഭിനയ പ്രാധാന്യം നിറഞ്ഞതാണ് അമ്മയിലെ ശ്രേയ എന്ന കഥാപാത്രവും.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

സീരിയലിലെ വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല സോഫ്റ്റായ കഥാപാത്രത്തെയും എയ്ഞ്ചല്‍ അവതരിപ്പിച്ചിട്ടുണ്ട്. മാനസ മൈനയിലെ മാനസയും ബട്ടര്‍ഫ്്‌ളൈയിലെ നന്ദനയുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇടം നേടിയതാണ്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

എയ്ഞ്ചല്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയ്ക്കു് മുന്നിലെത്തുന്നത്. മില്ലേനിയം ഓഡിയോസിന്റെ രണഭൂമി എന്ന ആല്‍ബത്തിന് വേണ്ടിയായിരുന്നു അത്. ഇതില്‍ തന്നെ ഒരാളുടെ മൂന്നു സ്‌റ്റേജുകള്‍ അവതിരിപ്പിച്ചു.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

ആല്‍ബം ഭംഗിയായി ചെയ്ത എയ്ഞ്ചലിനെ തേടി ഫിലിം മാഗസിന്റെ ആല്‍ബം വിഭാഗത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി കൊടുത്തു.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

എയ്ഞ്ചല്‍ എന്ന നടിയെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ സഹായിച്ചത് നടി ദേവിക നമ്പ്യാരുടെ അമ്മയാണ് . ഇവരാണ് ആല്‍ബത്തിന് വേണ്ടി താരത്തെ പരിചയപ്പെടുത്തിയത്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

രണഭൂമി എന്ന ആല്‍ബത്തിലെ അഭിനയം കണ്ടാണ് അച്ഛന്റെ മക്കല്‍ എന്ന സീരിയയിലേക്ക് വിളിക്കുന്നത്. ആദ്യ സീരിയല്‍ ഇതു തന്നെ.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

സ്കൂള്‍ പഠന കാലത്ത് കലാകായിക രംഗത്തെ കഴിവ് തെളിയിച്ച കുട്ടിയായിരുന്നു എയ്ഞ്ചല്‍. നൃത്തത്തിനും നാടകത്തിലുമെല്ലാം സംസ്ഥാനതലത്തില്‍ മത്സരിച്ചിട്ടുണ്ട്. പ്ലസ് വണ്ണില്‍ വച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടിലില്‍ നിന്നും നേരിട്ട് അവാര്‍ഡ് വാങ്ങാന്‍ അവസരം ലഭിച്ചു.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

ഡാന്‍സ് വിഭാഗത്തില്‍ ഒപ്പനയും തിരുവാതിരയും ഒക്കെയായി സ്‌കൂളില്‍ സജീവ സാന്നിധ്യമായിരുന്നു എയ്ഞ്ചലിന്റേത്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

സ്‌കൂള്‍ പഠനകാലത്ത സ്‌പോര്‍ട്‌സിലെ ഇഷ്ട മത്സരമായിരുന്നു ഷൂട്ട് പുട്ടും ഡിസ്‌കസ് ത്രോയും.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

തൊടുപുഴയാണ് താരത്തിന്റെ വീട്. ബില്‍ഡിങ് കോണ്‍ട്രാക്ടറായ സിജി ജോസഫാണ് പിതാവ്. ബ്യൂട്ടിഷനായ ഷൈനി സിജി ആണ് മാതാവ്. രണ്ടു സഹോദരിമാരാണ് എയ്ഞ്ചലിനുള്ളത്. ആഗ്നല്‍, ആഗ്നസ്. ആഗ്നല്‍ പ്ലസ്വണ്ണിലും ആഗ്നസ് എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്നതിന് പുറമെ കരാട്ടയും പാട്ടും മോണോ ആക്ടുമെല്ലാം ഈ കുട്ടികള്‍ക്കുണ്ടെന്ന് എയ്ഞ്ചല്‍ പറയുന്നു. ഇതിനു പുറമെ എയ്ഞ്ചലിന്റെ വല്യമ്മച്ചിയേയും പരിചയപ്പെടുത്തുന്നുണ്ട്

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

പിതാവ് സിജി ജോസഫ് പാട്ടു പാടാറുണ്ട്. പണ്ട് ഗാനമേളയിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സഹോദരികമാരും നന്നായി പാടാറുണ്ട്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

എംഎ ഇംഗ്ലീഷില്‍ പിജി ചെയ്യുകയാണ് എയ്ഞ്ചല്‍. അഭിനയത്തിനും പഠനത്തിലുമെല്ലാം നിറഞ്ഞ പ്രോത്സാഹനം നല്‍കുന്നത് കുടുംബം തന്നെയാണ്. ഇതിനെ പുറമെ കൂട്ടൂകാരികളുടെ പ്രോത്സാഹനവുമുണ്ട്.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

എല്ലാം താരത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച വിട്ടു കൊടുത്തിരിക്കുകയാണ് വീട്ടുകാര്‍ എന്നാല്‍ താരത്തിന് തന്റെതായ ഇഷ്ടങ്ങളില്ലെന്നും എല്ലാം വീട്ടുകാരടെ ഇഷ്ടത്തിനനുസരിച്ചായിരിക്കുമെന്നും എയ്ഞ്ചല്‍ പറയുന്നു.

പ്രീതിയുടെ മനസ്സില്‍ ദയ ഇല്ല എന്നു വിചാരിക്കരുത്, എയ്ഞ്ചല്‍ മരിയ മനസ്സു തുറക്കുന്നു

ഇത്തവണത്തെ ക്രിസ്മസ്സിന് എല്ലാവരും തൊടുപുഴയിലെ വീട്ടില്‍ ഒത്തു കൂടാനാണ് തീരുമാനം. അതൊരു ഉത്സമാക്കി തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് താരം.

English summary
interview with serial actress Angel Maria

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X