ജാഡയില്ല പാവം, രേണുവിനെ കൊണ്ടുവന്നത് മറ്റ് സെലിബ്രിറ്റീസിനെ കൊണ്ട് വരുന്നതിനേക്കാൾ മികച്ചതായി തോന്നി!

പൂജ്യത്തിൽ നിന്നും ആരംഭിച്ചതാണ് രേണു സുധിയുടെ ജീവിതം. ഭർത്താവിന്റെ മരണശേഷം മുന്നോട്ടുള്ള ജീവിതത്തിന് എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കപ്പെട്ട് കഴിഞ്ഞ രാത്രികൾ രേണുവിന് ഉണ്ടായിരുന്നു. സുമനസുകൾ സഹായിച്ചാലും ഒരുപാട് കാലം ആരുടേയും കനിവിൽ കഴിയേണ്ടി വരരുതെന്ന് രേണു ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ഒന്നര വർഷം മുമ്പ് രേണു നാടകത്തിലേക്ക് ഇറങ്ങുന്നത്. അഭിനയത്തിൽ കാര്യമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.

സുധിയുണ്ടായിരുന്ന കാലത്ത് ചെറിയ വെബ്സീരിസുകൾ ചെയ്ത് യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. സുധിയുമായി ആത്മബന്ധമുണ്ടായിരുന്നവർ വഴിയാണ് നാടകത്തിലേക്ക് എത്തിയത്. അവിടെ നിന്ന് മ്യൂസിക്ക് വീഡിയോകളിലേക്കും ഷോർട്ട് ഫിലിമുകളിലേക്കും ക്ഷണം ലഭിച്ചു. രാത്രിയെന്നോ പകലെന്നോ നോക്കാതെ കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തു.

Renu Sudhi
Photo Credit: Renu sudhi / instagram

രേണു ഭാ​ഗമായ ഷോർട്ട് ഫിലിമുകളും മ്യൂസിക്ക് വീഡിയോകളും വളരെ വേ​ഗത്തിലാണ് മില്യൺ അടിക്കുന്നത്. അഭിനയത്തിലുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനം ശരീരത്തെ പരിഹ​സിച്ചുള്ള കമന്റുകൾ എല്ലാം മറികടന്നാണ് രേണു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഭാ​​ഗമായശേഷം വിദേശത്തും സ്വദേശത്തും എല്ലാം നിരവധി പ്രമോഷനുകളും പ്രോ​ഗ്രാമുകളും ലഭിക്കുന്നുണ്ട്.

സാമ്പത്തികനിലയും മെച്ചപ്പെട്ടു. എന്നിരുന്നാലും ഇപ്പോഴും യാഥാർത്ഥ്യം മനസിലാക്കാത്തവർ രേണുവിനെ പരി​ഹസിക്കാറുണ്ട്. പക്ഷെ അടുത്തറിഞ്ഞിട്ടുള്ളവരാരും ഇന്നേവരെ രേണുവിനെ കുറ്റപെടുത്തുകയോ ഒരു വാക്ക് പോലും മോശം പറയുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ അതേ നിലപാട് തന്നെയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പൂജയ്ക്കും.

പൂജയുടെ ബ്യൂട്ടി സലൂണിന്റെ പ്രമോഷൻ രേണുവാണ് അടുത്തിടെയായി ‌ചെയ്യാറുള്ളത്. മറ്റ് സെലിബ്രിറ്റീസിനെ കൊണ്ട് വരുന്നതിനേക്കാൾ മികച്ചതായി തോന്നിയത് രേണുവിനെ പ്രമോഷന് വേണ്ടി കൊണ്ടുവന്നതാണെന്ന് പറയുകയാണ് പൂജ. സത്യം പറയുകയാണെങ്കിൽ രേണു സുധിയെ കൊണ്ടുവന്നിട്ട് ഫ്രാങ്ക്ലി ഞാൻ പറയുകയാണ്... വലിയ സെലിബ്രിറ്റീസിനെ കൊണ്ടുവരുന്നതിനേക്കാൾ നല്ലതായിട്ടാണ് രേണു സുധിയെ കൊണ്ടുവന്നപ്പോൾ തോന്നിയത്.

സത്യം പറഞ്ഞാൽ അവർ ഭയങ്കര പാവമാണ്. നല്ല കമ്പനിയാണ്. ഫസ്റ്റ് ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടെങ്കിൽ കൂടിയും രേണു നല്ല കമ്പനിയാണ്. വൈബാണ്... ജാഡയൊന്നും തന്നെ ഇല്ല. കാര്യങ്ങളെല്ലാം ചെയ്യും. കൂളായിട്ട് സംസാരിക്കും. രേണുവിനുള്ള മറ്റൊരു പോസിറ്റീവ് കൂടിയുണ്ട്. ഒരുപാട് സെലിബ്രിറ്റീസിനെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അറിയാം. പക്ഷെ രേണുവിൽ ഒരു വ്യത്യാസമുണ്ട്.

Renu Sudhi
Photo Credit: Renu sudhi / instagram

നമ്മുടെ ഒരു കാര്യത്തിന് വേണ്ടി അവരെ കൊണ്ട് വന്ന് കഴിഞ്ഞാൽ അതിപ്പോൾ പ്രമോഷനോ മറ്റ് എന്താവാകം. ഏത് കാര്യത്തിന് വേണ്ടിയാണോ വന്നത് അതിന് വേണ്ടി നൂറ് ശതമാനവും കൊടുത്ത് രേണു നിൽക്കും. നമുക്ക് വരുന്ന ​ഗസ്റ്റുകൾക്ക് എന്റർടെയ്ൻമെന്റ് കൊടുക്കാനാണെങ്കിൽ കൂടിയും രേണു നല്ല വൈബാണ്. ആദ്യം കാണുമ്പോൾ നോർമൽ ഒരാളെപ്പോലെ സംസാരിക്കും.

പക്ഷെ സ്റ്റേജിൽ കയറി കഴിഞ്ഞാൽ ഭയങ്കര വൈബാണ്. അവിടയുള്ളവർക്കെല്ലാം ഒരു പോസിറ്റീവ് എനർജി കൊടുക്കും എന്നും പൂജ പറയുന്നു. ഒരു വശത്ത് വീടുമായി ബന്ധപ്പെട്ടതും സ്ഥലം നൽകിയവരുമായി ബന്ധപ്പെട്ടുള്ളതുമായ വിവാദങ്ങൾ കത്തി കയറുന്നുണ്ടെങ്കിലും രേണുവിന്റെ വിജയം ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ ഇതിനോടകം താരം സമ്പാദിച്ച് കഴിഞ്ഞു.

അടുത്തിടെയാണ് പ്രമോഷൻ വഴിയും ബി​ഗ് ബോസിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ട് രേണു ഒരു കാർ സ്വന്തമാക്കിയത്. അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി കൊതിച്ചിരുന്ന തനിക്ക് ഇന്ന് മോശമില്ലാത്ത സമ്പാദ്യവും മെച്ചപ്പെട്ട ജീവിതവുമുണ്ടെന്ന് അടുത്തിടെ രേണു തന്നെ തുറന്ന് പറഞ്ഞിരുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X