For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്കേറ്റവും കൂടുതൽ വന്ന മെസേജുകൾ ഇതേകുറിച്ച്, നിന്നെ ഓർത്ത് അഭിമാനം മാത്രം'; ഭർത്താവിനെ കുറിച്ച് സൗ​ഭാ​ഗ്യ!

  |

  തുടക്കത്തിൽ സോഷ്യൽമീഡിയ വഴിയും പിന്നീട് സീരിയലുകളിലൂടെയും ശ്ര​ദ്ധിക്കപ്പെട്ട താരങ്ങളാണ് സൗഭാ​ഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. സിനിമാ-സീരിയൽ താരം താര കല്യാണിന്റെ മകൾ കൂടിയായ സൗഭാ​ഗ്യ വെങ്കിടേഷ് ടിക്ക് ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

  ഏറ്റവും മനോഹരമായി ഡബ്സ് സ്മാഷ് വീഡിയോകൾ ചെയ്തിരുന്ന ഒരാളാണ് സൗഭാ​ഗ്യ വെങ്കിടേഷ്. പിന്നീട് സൗഭാ​ഗ്യയ്ക്കൊപ്പം അർജുനും ഡബ്സ് സ്മാഷ് വീഡിയോകളിലും ഡാൻസ് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ചെറുപ്പം മുതൽ പരിചയക്കാരാണ് സൗഭാ​ഗ്യയും അർജുനും.

  Also Read: മഞ്ജുവിനെ പോലെ സിനിമയിൽ എത്തിയതാണ് ഞാനും; അവസരത്തിനായി എന്തിനും തയ്യാറാകുന്നവരെ മുതലെടുക്കും: മീര കൃഷ്ണൻ

  താര കല്യാണിന്റെ നൃത്ത വിദ്യാലയത്തിലാണ് അർജുനും നൃത്തം അഭ്യസിച്ചത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ടിക്ക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്ത ശേഷം അർജുനും സൗഭാ​ഗ്യയും ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയായിരുന്നു തിളങ്ങിയിരുന്നത്.

  സൗഭാ​ഗ്യയ്ക്കൊപ്പമുള്ള അർജുന്റെ റീൽസുകൾ വൈറലായതോടെയാണ് ചക്കപ്പഴം എന്ന ഫ്ളവേഴ്സ് ചാനലിലെ കോമഡി സീരിയലിലേക്ക് അർജുന് ക്ഷണം ലഭിക്കുന്നത്.

  പ്രേക്ഷക പ്രീതി ഏറെ നേടിയ പരമ്പരയാണ് ചക്കപ്പഴം. ഫ്ലവേഴ്‌സ് ടിവി യില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പര പ്ലാവില വീട്ടിലെ അം​ഗങ്ങളുടെ രസകരമായ കഥയാണ് പറയുന്നത്.

  സബീറ്റ ജോർജ്, അശ്വതി ശ്രീകാന്ത്, റാഫി, ശ്രുതി രജനികാന്ത്, അമൽ രാജ്ദേവ് തുടങ്ങി ഒരുപിടി താരങ്ങളാണ് സീരിയലിൽ പ്രധാന വേഷം ചെയ്യുന്നത്. കണ്ണീർ സീരിയലപുകൾ മാത്രം കണ്ടിട്ടുള്ള മലയാളിക്ക് പുത്തൻ അനുഭവമായിരുന്നു ചക്കപ്പഴം. അതുകൊണ്ട് തന്നെ സീരിയൽ അതിവേ​ഗത്തിൽ വൈറലായി.

  ചക്കപ്പഴത്തിലെ താരങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം ഫാൻസുമുണ്ട്. അവതാരകയും നടിയുമെല്ലാമായ അശ്വതിക്ക് മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് ലഭിച്ചത് ചക്കപ്പഴത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ചക്കപ്പഴത്തിലൂടെ ലഭിച്ചിരുന്നു.

  സീരിയലിന്റെ തുടക്കത്തിൽ അർജുൻ സോമശേഖറും ചക്കപ്പഴത്തിന്റെ ഭാ​ഗമായിരുന്നു. പി.സി ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചിരുന്നത്. വളരെ മനോഹരമായി സീരിയലിൽ അർജുൻ ഹ്യൂമർ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് വളരെ വേ​​ഗത്തത്തിൽ‌ ജനപ്രീതി സമ്പദിക്കാനും അർജുന് കഴിഞ്ഞു.

  Also Read: 'മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിക്കും തന്നാല്‍ മതി, ആദ്യമായാണ് ഈ അനുഭവം'; ബേബി ഷവറിനിടെ സുഹാന പറഞ്ഞത്!

  പക്ഷെ കുറച്ച് നാളുകൾക്ക് ശേഷം സ്വകാര്യ ജീവിതത്തിലെ ചില തിരക്കുകൾ കാരണം അർജുൻ പരമ്പരയിൽ നിന്നും പിന്മാറുകയും പി.സി ശിവനായി പുതിയ നടൻ എത്തുകയും ചെയ്തു. പക്ഷെ അർജുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം നിരന്തരമായി ചക്കപ്പഴം ഫാൻസിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്നു.

  ഇപ്പോഴിത അർജുൻ വീണ്ടും ചക്കപ്പഴത്തിലേക്ക് തിരികെ വരാൻ പോകുന്നുവെന്ന സൂചനയാണ് താരത്തിന്റെ ഭാര്യ സൗഭാ​ഗ്യയുടെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

  താടിയൊക്കെ വടിവെച്ച് കൊമ്പൻ മീശവെച്ച് നിൽക്കുന്ന അർജുനെയാണ് സൗഭാ​ഗ്യ പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ കാണാൻ സാധിക്കുക.

  'അർജുൻ‌ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ....?. ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ കുറേനാളുകളായി എന്റെ ഇൻബോക്സിൽ വന്ന് നിറയുന്നുണ്ടായിരുന്നു. ഒരാൾ വീണ്ടും റീ എൻട്രി നടത്താൻ പോകുന്നു. ഞാൻ നിന്ന കുറിച്ച് വളരെ അഭിമാനിക്കുന്നു... എന്താണെന്ന് നിങ്ങൾക്ക് പ്രവചിക്കാമോ' എന്നാണ് സൗഭാ​ഗ്യ കുറിച്ചത്.

  പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പി.സി ശിവൻ ചക്കപ്പഴത്തിലേക്ക് തിരിച്ച് വരികയാണോയെന്നുള്ള കമന്റുകളുമായി ആരാധകരും എത്തി. ചക്കപ്പഴം താരം സബീറ്റ ജോർജ് അടക്കമുള്ളവർ അർജുന് ആശംസകളുമായി എത്തി.

  ചക്കപ്പഴത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്തിട്ടുള്ളത് പി.സി ശിവനെയാണെന്നും ചിലർ കമന്റിൽ കുറിച്ചു. ചക്കപ്പഴത്തിൽ നിന്നും പിന്മാറിയ ശേഷം അമൃത ടിവിയിൽ‌ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരിയിലും അർജുൻ അഭിനയിച്ചിരുന്നു.

  Read more about: serial
  English summary
  Is Actor Arjun Somasekhar Planning To Re Entry In Chakkappazham Serial, Write Up Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X