കുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിൽ എത്തുന്നോ, അമൃത നായർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമൃത നായരും നൂപിനും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പട്ടവരാവുന്നത്. ഇവരെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. സീരിയലിൽ സഹോദരനും സഹോദരിയുമായിട്ടാണ് ഇരുവരും എത്തിയത്. പുറത്തും ഇവരെ ഇങ്ങനെ തന്നെയാണ് പ്രേക്ഷകർ കാണുന്നത്.

പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂപിൻ സീരിയലിൽ അവതരിപ്പിച്ചത്. ശീതളായിട്ടായിരുന്നു അമൃത എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകമ്പോഴാണ് അമൃത കുടുംബവിളക്കിൽ നിന്ന് മാറുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. സീരിയലിൽ നിന്ന് പിൻമാറി എങ്കിലും അമൃതയ്ക്കുള്ള സ്വീകാര്യത കുറഞ്ഞിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത നായർ. തന്റെ അഭിനയ വിശേഷവും പേഴ്സണൽ സന്തോഷവുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് അമൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നൂപിനോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംതിങ് സെപ്ഷല്‍ ഈസ് കമിങ്ങ് എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത നൂബിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇരുവരും ഒന്നിച്ചുളള നിരവധി ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 പുതിയ സീരിയൽ

അമൃതയുടേയും നൂപിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി സംശയങ്ങളാണ് ആരാധകർ ചോദിക്കുന്നത്. കുടുംബവിളക്കിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണോ, പുതിയ പരമ്പരയാണോ എന്നിങ്ങനെയുളള സംശയങ്ങളാണ് പ്രേക്ഷകർ ചോദിക്കുന്നത്. നൂപിൻ വേറെ സീരിയലിൽ അഭിനയക്കുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്നാൽ പുതിയ ഫേട്ടോഷൂട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും താരങ്ങൾ മറുപടി നൽകിയിട്ടില്ല. താരങ്ങളുടെ പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിവാഹം

ആരാധകർ മാത്രമല്ല താരങ്ങളും ഇവർക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഷിയാസ് കരീമിന്റെ കമന്റ് വൈറൽ ആയിട്ടുണ്ട്. അമൃതയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഷിയാസ്. സ്റ്റാർ മാജിക്കിൽ വെച്ചായിരുന്നു ഇരുവരും സൗഹൃദത്തിലായത്. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു ഷിയാസിന്റെ കമന്റ്. ഇതിന് മറുപടിയുമായി അമൃത എത്തിയിരുന്നു. കില്‍ യൂ മാന്‍ എന്നായിരുന്നു അമൃത നല്‍കിയ മറുപടി. താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ അമൃതയുടെ മറുപടിയോടെ വിവാഹ ചർച്ച അവസാനിച്ചിരിക്കുകയാണ്. കുടുംബവിളക്ക് താരം ആതിര മാധവും താരങ്ങൾക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. അമൃതയുടേയും നൂപിന്റേയും അടുത്ത സുഹൃത്താണ് ആതിര.

 പ്രണയം

അതേസമയം തനിക്കൊരു പ്രണയമുണ്ടെന്ന് നൂപിൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മൂന്നാല് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡോക്ടറാണ് പ്രണയിനി, തന്റെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് അവള്‍ തരുന്നത്. താന്‍ സിനിമയില്‍ അഭിനയിച്ച് കാണാനായാണ് അവളും ആഗ്രഹിക്കുന്നതെന്ന് നൂബിന്‍ അഭിമുഖത്തിൽ പറഞ്ഞു. കുടുംബവിളക്കിലൂടെയായാണ് നൂബിന്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്.

Recommended Video

മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam
കുടുംബവിളക്ക്

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ. മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെകെ മേനോന്‍,നൂബിന്‍ ജോണി, ആനന്ദ് നാരായണ്‍, ഡോക്ടര്‍ ഷാജു, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവും സീരിയലിൽ നിന്ന് പിൻമാറിയിട്ടുണ്ട്. അമ്മയാവാൻ പോകുന്നതിനെ തുടർന്നാണ് സീരിയലിൽ നിന്ന് മാറിയത് . ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയതോടെയായിരുന്നു ആതിര പിന്‍വാങ്ങിയത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X