For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്തിന്റെ രണ്ട് കാമുകിമാരും ബിഗ് ബോസില്‍ വരുന്നു; റിയയ്‌ക്കൊപ്പം അങ്കിതയും ഉണ്ടെന്ന വാര്‍ത്തക്കെതിരെ നടി

  |

  കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി യുവനടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗ വാര്‍ത്ത വരുന്നത്. താരത്തിന്റെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കാമുകി റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ കേസും നടന്നിരുന്നു. ഇതിനിടെ സുശാന്തിന്റെ മുന്‍കാമുകിയായ അങ്കിത ലോകാണ്ഡെ സുശാന്തിനെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

  സംവിധായകൻ ശങ്കറിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരനൊപ്പമുള്ള ചിത്രങ്ങൾ കാണാം

  സുശാന്തിന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന നാളുകളിലെ സ്വാകാര്യ ചിത്രങ്ങളടക്കം വീഡിയോ രൂപത്തില്‍ നടി പുറത്ത് വിടുകയും ചെയ്തു. ഇപ്പോഴിതാ അങ്കിതയും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിയും ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അതിനുള്ള വിശദീകരണം അങ്കിത നല്‍കിയിരിക്കുകയാണ്.

  പവിത്ര രിസ്ത എന്ന സീരിയലിലൂടെയാണ് അങ്കിത ജനപ്രീതി നേടിയെടുക്കുന്നത്. സുശാന്തുമായി ആറ് വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നെങ്കിലും ആ ബന്ധം വേര്‍പിരിയുകയായിരുന്നു. ശേഷം ബിസിനസുകാരനായ വിക്കി ജെയിനുമായി അങ്കിതയും റിയ ചക്രവര്‍ത്തിയുമായി സുശാന്തും പ്രണയത്തിലായി. എന്നാല്‍ 2020 ജൂണ്‍ 14 ന് സുശാന്തിന്റെ മരണവിവരം പുറത്ത് വന്നതോടെ അങ്കിതയും ഞെട്ടി. മുന്‍കാമുകന് നീതി ലഭിക്കുന്നതിന് വേണ്ടി സുശാന്തിന്റെ കുടുംബത്തിനൊപ്പം എത്തിയിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ അങ്കിതയും ഉണ്ടെന്ന പ്രചരണം വരുന്നത്.

  സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദി 15-ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് വേണ്ടി പ്രമുഖ താരങ്ങളെ ഓഡിഷന്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിലൊന്ന് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി ആയിരുന്നു. റിയയ്‌ക്കൊപ്പം അങ്കിതയും ഉണ്ടാവുമെന്ന പ്രചരണങ്ങള്‍ക്കാണ് നടിയിപ്പോള്‍ മറുപടി കൊടുക്കുന്നത്.

  'ഈ വര്‍ഷം നടക്കുന്ന ബിഗ് ബോസ് ഷോ യില്‍ ഞാനും പങ്കെടുക്കുന്നുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഷോ യുടെ ഭാഗമാവുന്നില്ലെന്ന് അങ്ങനെ പ്രചരിക്കുന്നവര്‍ അറിയാന്‍ വേണ്ടി ഒരു കുറിപ്പ് എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ വന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഞാന്‍ അതിന്റെ ഭാഗം അല്ലെങ്കിലും ചില ആളുകള്‍ അവരുടെ വിദ്വേഷം എനിക്ക് നല്‍കി കൊണ്ടിരിക്കുകയാണ് ' എന്നും അങ്കിത പറയുന്നു.

  കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ് അവതാരകനായിട്ടെത്തുന്നത്. കഴിഞ്ഞ സീസണില്‍ സല്‍മാന്റെ ചില മാസ് ഡയലോഗുകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ഉടന്‍ ഹിന്ദി ബിഗ് ബോസിന്റെ പതിനഞ്ചാം സീസണ്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

  Screenshot of Rhea and Mahesh Bhatt's Whatsapp chat | FilmiBeat Malayalam

  ഈ വര്‍ഷം ഒക്ടോബറില്‍ ബിഗ് ബോസ് ഹിന്ദിയുടെ പുതിയ സീസണ്‍ ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ശക്തരായ മത്സരാര്‍ഥികളെ കണ്ടെത്തുന്നതിനായി ഫെബ്രുവരിയില്‍ തന്നെ ഓഡിഷന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സീരിസ് താരങ്ങളായ സുര്‍ഭി ചന്ദ്ന, നിയ ശര്‍മ, റിയാലിറ്റി ഷോ താരം സനയ ഇറാനി, നടന്മാരായ പാര്‍ഥ സംഥാന്‍, കൃഷ്ണ അഭിഷേക്, മൊഹ്സിന്‍ ഖാന്‍ എന്നിങ്ങനെ നിരവധി പ്രമുഖരുടെ പേര്‍ ഇത്തവണ ഉണ്ടാവുമെന്നാണ് പ്രചരണം.

  English summary
  Is Ankita Lokhande To Participate In Bigg Boss 15 With Rhea Chakraborty? Here's How The Actress Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X