നെറ്റിയിൽ സിന്ദൂരം, ആരെയും അറിയിക്കാതെ വീണ്ടും വിവാഹിതയായോ?,പഴയ പ്രസരിപ്പോടെ അനുശ്രീ; മറുപടിയുമായി താരം!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് അനുശ്രീ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ അനുശ്രീ പിന്നീട് നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു സീരിയൽ ക്യാമറമാൻ വിഷ്ണുവുമായി നടി പ്രണയത്തിലായതും ഒളിച്ചോടി വിവാഹം ചെയ്തതും. വൈകാതെ ഒരു മകനും പിറന്നു. അതോടെ അഭിനയത്തിൽ നിന്നും അനുശ്രീ ഇടവേളയെടുത്തു. അതിനിടയിൽ ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് വ്ലോ​ഗിങ്ങും തുടങ്ങിയിരുന്നു.

നിങ്ങളല്ലാതെ പിന്നെയാര്, ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് രമേഷ് പിഷാരടി!
നിങ്ങളല്ലാതെ പിന്നെയാര്, ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് രമേഷ് പിഷാരടി!

കുഞ്ഞ് പിറന്നശേഷം വിഷ്ണുവുമൊത്തുള്ള ദാമ്പത്യം നടി അവസാനിപ്പിച്ചു. പിന്നീട് അനുശ്രീ സോഷ്യൽമീഡിയയിൽ അത്ര സജീവമായിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കുശേഷം അനുശ്രീ വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്നു. ഒരു വീഡിയോയാണ് താരം പങ്കിട്ടത്.

actress anooshree

ഇത്രയും കാലം താൻ എവിടെയായിരുന്നു ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നതെല്ലാം പുതിയ വീഡിയോയിൽ അനുശ്രീ വ്യക്തമാക്കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള കുർത്ത ധരിച്ച് സിംപിളായി ഒരുങ്ങി നെറ്റിയിൽ സിന്ദൂരവും അണിഞ്ഞാണ് നടി പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെയാണ്... കുറേ നാളുകൾക്കുശേഷം ‍ഞാൻ‌ തിരിച്ച് വീഡിയോയിലൂടെ വരികയാണ്.

എല്ലാവരും ചോ​ദിക്കുന്നുണ്ട് അനു എവിടെയാണ്? അനു എവിടെയാണ്? അനുവിനെ കാണാനില്ല എന്നൊക്കെ. പല യുട്യൂബ് ചാനലിലെല്ലാം ഇതേ കുറിച്ച് ഞാൻ കണ്ടിരുന്നു. സത്യം പറഞ്ഞാൽ‌ ഞാൻ കുറച്ച് തിരക്കിലായിരുന്നു. കാരണം കുറേ നാളായി അഭിനയം, ട്രാജഡി, ലൈഫ് ട്രോമകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ കഴിഞ്ഞശേഷം ഞാൻ വിചാരിച്ചു.

അത്രയും ആഗ്രഹിച്ച് നേടിയതാണ്! എക്‌സ്പ്രഷനുണ്ടാവും! അതിലിനി ചൊറിയേണ്ട! ഇച്ചാപ്പിക്ക് പിന്തുണ
അത്രയും ആഗ്രഹിച്ച് നേടിയതാണ്! എക്‌സ്പ്രഷനുണ്ടാവും! അതിലിനി ചൊറിയേണ്ട! ഇച്ചാപ്പിക്ക് പിന്തുണ

ഇനി കുറച്ച് കാലം എന്റെ ഇഷ്ടങ്ങളിലേക്കും ആ​ഗ്രഹങ്ങളിലേക്കും ഫോക്കസ് ചെയ്യാമെന്ന്. അങ്ങനെ ഞാൻ ഇപ്പോൾ ഒരു ‍ഡാൻസ് സ്കൂളിൽ ചേർന്നു. ഞാൻ ഡാൻസ് പഠിക്കുന്നുണ്ട്. ​ഭരതനാട്യം തന്നെയാണ് പഠിക്കുന്നത്. ചെറുപ്പം മുതൽ പഠിച്ചതാണ്. പിന്നെ ബ്രേക്ക് വന്നു. എവിടേയും പോയി പഠിക്കാൻ പറ്റിയില്ല. ബിസിയായിരുന്നു. അതുകൊണ്ടാണ് പോകാൻ പറ്റാതെയിരുന്നത്.

ഇപ്പോൾ ഞാൻ ഒരു ഡാൻസ് സ്കൂളിൽ ചേർന്നിട്ടുണ്ട്. അവിടുത്തെ എന്റെ ഡാൻസ് ടീച്ചർ ദേവിക പുതിയൊരു വർക്ക് ഷോപ്പ് തുടങ്ങുന്നുണ്ട്. എല്ലാ സെലിബ്രിറ്റീസും വർക്ക് ഷോപ്പും മറ്റ് കാര്യങ്ങളുമായി പോകുന്നത് കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷെ പറഞ്ഞില്ല. പക്ഷെ ദേവിക എന്നോട് ഇങ്ങോട്ട് പറ‍ഞ്ഞു. നമ്മൾ ഒരു ഡാൻസ് വർക്ക് ഷോപ്പ് ചെയ്യുന്നുണ്ട് അനു നീയും അതിന് വരില്ലേയെന്ന് ചോദിച്ചു.

actress anooshree

എന്ത് വന്നാലും ഞാൻ ഉറപ്പായും കാണുമെന്ന് ദേവികയോട് പറഞ്ഞു. ഫോളോവേഴ്സിന് വേണ്ടി റീൽസും വീഡിയോയും ഇടാൻ വേണ്ടിയെങ്കിലും ഞാൻ ഉറപ്പായും ഭാ​​ഗമാകുമെന്ന് അവളോട് പറഞ്ഞു. സ്ഥലം ആരും മറക്കണ്ട. എടപ്പഴഞ്ഞി ലളിതാംബിക സഭയിലാണ് വർക്ക്ഷോപ്പ് നടക്കാൻ പോകുന്നത്. മെയ് 16നാണ് വർക്ക് ഷോപ്പ് തുടങ്ങാൻ പോകുന്നത്. എല്ലാവരും വരണം.

എല്ലാവരേയും ഞാൻ‌ പ്രതീക്ഷിക്കും. ഞാനും അവിടെ കാണും എന്നാണ് അനുശ്രീ വീഡിയോയിൽ പറഞ്ഞത്. വീഡിയോ വൈറലായപ്പോൾ നടിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നായിരുന്നു ഏറെയും പേരുടെ സംശയം. അതിന് കമന്റിലൂടെ തന്നെ നടി മറുപടി നൽകി. വിവാഹം കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. യുട്യൂബ് ചാനലുമായി ആക്ടീവാകാനും ചിലർ അനുശ്രീയോട് നിർദേശിച്ചു.

ശങ്കറായിരുന്നു ഹംസം! പപ്പിയുടെ ക്യാരക്ടറിന്റെ പേരാണ് മോള്‍ക്ക്! മേനകയെക്കുറിച്ച് സുരേഷ് കുമാര്‍
ശങ്കറായിരുന്നു ഹംസം! പപ്പിയുടെ ക്യാരക്ടറിന്റെ പേരാണ് മോള്‍ക്ക്! മേനകയെക്കുറിച്ച് സുരേഷ് കുമാര്‍

അമ്മയെ എതിർത്തായിരുന്നു അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്തത്. നടി ​ഗർഭിണിയായശേഷമാണ് അമ്മ കാണാൻ വന്നത്. അപ്പോഴും വിഷ്ണുവിനെ മരുമകനായി സ്വീകരിക്കാൻ അനുശ്രീയുടെ അമ്മയ്ക്ക് മടിയായിരുന്നുവത്രെ. അതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതം തകരാൻ കാരണമെന്നും പറയപ്പെടുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X