ആതിര മാധവിന് പകരം കുടുംബവിളക്കിൽ അനന്യയായി എത്തുന്നത് ഈ താരമാണോ, നടിയെ തേടി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020ൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിൽ ആദ്യസ്ഥാനത്തായിരുന്നു കുടുംബവിളക്ക്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ്. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്.

തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു കുടുംബവിളക്ക്. ഇത് എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് സീരിയലിന്റെ കഥമാറിയതോടെ പ്രേക്ഷകരുടെ എണ്ണവും വർധിക്കുകയായിരുന്നു. സംഭവബഹുലമായി റേറ്റിംഗിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോകുമ്പോഴായിരുന്നു വീണ്ടും കാലിടറുന്നത്. ഇപ്പോഴിത വീണ്ടും ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കുടുംബവിളക്ക്.

സുമിത്രയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സീരിയലിൽ നടക്കുന്നത്. സിദ്ധുവിന്റെ മനസ് മാറിയത് പോലെ മകൻ അനിരുദ്ധും മാറിയിട്ടുണ്ട്. ചെയ്ത പോയ തെറ്റുക്കൾ അമ്മയോടും സഹേദരൻ പ്രതീഷിനോടും ഏറ്റുപറഞ്ഞിരിക്കുകയാണ്. കൂടാതെ ഡോക്ടർ ഇന്ദ്രജ തന്നെ ടോർച്ചർ ചെയ്യുന്നതിനെ കുറിച്ചും അനന്യയോടും പ്രതീഷിനോടും തുറന്ന് പറഞ്ഞിട്ടുണ്ട്. അനിരുദ്ധിനെ സമാധാനിപ്പിച്ച് തിരികെ വീട്ടിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ്. ഒടുവിൽ ആഗ്രഹിട്ടത് പോലെ മക്കളുമൊത്ത് സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുകയാണ് സുമിത്ര. പ

കുടുംബവിളക്ക്

നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. നടിയെ കൂടാതെ വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണ കുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്കും ലഭിക്കുന്നത്. മീരയെ പോലെ തന്നെ നെഗറ്റീവ് വേഷത്തിൽ എത്തുന്ന ശരണ്യ ആനന്ദിനും നിരവധി ആരാധകരുണ്ട് . വേദികയായിട്ടുള്ള ശരണ്യയുടെ അഭിനയം ഗംഭീരമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. കുടുംബവിളക്കിലെ വിശേഷങ്ങളും സ്വന്തം സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

ആരാധകർ

ശരണ്യയെ പോലെ തന്നെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനന്ദ് നാരായണനും നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ആനന്ദിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ രസകരമായ അഭിമുഖങ്ങളുമായി എത്താറുണ്ട്. ചാനലിലൂടെയാണ് ആനന്ദ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. സിദ്ധാർത്ഥിനെ പോലെ അനിരുദ്ധിന്റേയും മനസ് മാറി അമ്മയെ സ്നേഹിക്കണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. അതുപോലെ തന്നെ അനിയുടെ മനംമാറ്റം പ്രേക്ഷകരെ സന്തോഷപ്പെടുത്തിയിട്ടുണ്ട്

ആതിര  മാധവ്

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സ്വന്തം പേരിനെക്കാളും ഡോക്ടർ അനന്യ എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തുടക്കത്തിൽ അൽപം നെഗറ്റീവ് ആയിരുന്നുവെങ്കിലും പീന്നീട് സുമിത്രയുടെ നല്ല മരുമകളായി മാറുകയായിരുന്നു. ഇപ്പോഴിത നടി സീരിയലിൽ നിന്ന് മാറിയിരിക്കുകയാണ്. അമ്മയാവാൻ തയ്യാറെടുക്കുന്നത് കൊണ്ടാണ് നടി സീരിയിൽ നിന്ന് പിൻമാറുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്ക് ലൊക്കേഷൻ ചിത്രമാണ്. കെവി താരങ്ങൾ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുണ്ട്.

കുടംബവിളക്ക് ചിത്രം

കുട്ടിക്കാനത്ത് നിന്നുള്ള കുടുംബവിളക്ക് ടീമിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. സുമിത്രയും സിദ്ധാർത്ഥും അനിരുദ്ധും പ്രതീഷും ശീതളും സഞ്ജനയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ തന്നെ ചർച്ചയായിട്ടുണ്ട്. ആതിര ഈ ചിത്രത്തിൽ ഇല്ല. പകരം മറ്റൊരു താരമാണ് ഇവർക്കൊപ്പമുളളത്. ഇതാണോ പുതിയ അനന്യയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അടുത്ത ദിവസം തന്നെ ഇതിനെ കുറിച്ച് കൃത്യമായി അറിയാൻ സാധിക്കും . പ്രേക്ഷകർ പറഞ്ഞ് ശരിയാണെങ്കിൽ ഇനിമുതൽ അശ്വതിയായിരിക്കും അനന്യയായി എത്തുക. കുട്ടിക്കാനം എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നടി മീര വാസുദേവും യാത്രയെ കുറിച്ചുളള ഹൃദയസ്പർശിയായ ഒരു കുറുപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 'കെവി' താരങ്ങളെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രവും പോസ്റ്റും പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശരണ്യ ആനന്ദിനേയും ആതിര മാധവിനേയും മിസ് ചെയ്യുന്നുണ്ടെന്നും നടി പറയുന്നുണ്ട്. ‌

അവധി എടുക്കുന്നു

നടി അമ്മയാവാൻ തയ്യാറെടുക്കുന്നു എന്നുള്ള വാർത്ത പുറത്ത് വന്നപ്പോൾ തന്നെ സീരിയലിൽ നിന്ന് മാറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ താൽകാലം മാറുന്നില്ലെന്നും പറ്റുന്നത് വരെ സീരിയലിൽ തുടരുമെന്നും ആതിര പറഞ്ഞിരുന്നു. ഇപ്പോഴിത സീരിയലിൽ നിന്ന് താൽക്കാലം അവധി എടുക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. തീരെ വയ്യാതായതോടെയാണ് സീരിയലിൽ നിന്ന് അവധി എടുക്കാൻ തീരുമാനിച്ചതെന്ന് ആതിര അഭിമുഖത്തിൽ പറയുന്നുണ്ട്.'' ഒരു മാസം കൂടി ചെയ്യാം എന്നാണ് നേരത്തെ കരുതിയിരുന്നത്. പക്ഷേ, തീരെ വയ്യാതായി. ഒരുപാട് സ്ട്രെസ് എടുക്കും പോലെ തോന്നി. സ്ട്രെയിൻ ഫീൽ ചെയ്തു. കാലിലൊക്കെ വേദനയായി. ബോഡി ഭയങ്കരമായി വീക്ക് ആകുന്നതായി തോന്നി. അതോടെയാണ് തൽക്കാലം നിർത്താം എന്നു തീരുമാനിച്ചത്''.

Recommended Video

അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ
സീരിയൽ നിന്ന് മാറി

ഡോക്ടറുടെ കൃത്യമായ നിർദേശങ്ങള്‍ സ്വീകരിച്ചാണ് അഭിനയത്തില്‍ തുടർന്നത്. മൂന്നു മാസമൊക്കെയായപ്പോഴേക്കും എനിക്കു മടി തുടങ്ങിയിരുന്നു. ഒരു ദിവസത്തെ ഷൂട്ടിന്, ആഴ്ചയിൽ 5 - 6 ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. അതിനെന്താ പ്രശ്നം ധൈര്യമായി പോയിട്ടു വാ എന്നാണ് മേഡം പറഞ്ഞത്. ആ സമയത്ത് എനിക്ക് ഭയങ്കര ഛർദ്ദിയായിരുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് നേരെ ആശുപത്രിയിൽ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു. 'കുടുംബവിളക്ക്' ടീമിൽ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. വയ്യാതാകുന്ന ദിവസങ്ങളുടെ പിറ്റേന്ന് എനിക്ക് അവധി നൽകുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ എല്ലാം നന്നായി മുന്നോട്ട് പോയി എന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറ

Read more about: Kudumbavilakku serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X