സുഹാനയില്ല, ഒപ്പം മഷൂറയും നിർത്തി? പഴയ ആളുകളല്ല, ജീവിതം മാറി; ബഷീർ കുടുംബത്തിൽ സംഭവിക്കുന്നത്
യൂട്യൂബർ സുഹാന ബഷീറിനെ സോഷ്യൽ മീഡിയയിൽ കാണാത്തത് ചർച്ചയാകുകയാണ്. സുഹാനയുടെ യൂട്യൂബ് ചാനലിൽ വീഡിയോ വന്നിട്ട് ഒരു മാസമായി. ഇൻസ്റ്റഗ്രാം അക്കൗണ്ടും കാണുന്നില്ല. മുൻ ബിഗ് ബോസ് താരം ബഷീർ ബഷിയുടെ ഭാര്യയാണ് സുഹാന. ബഷീറും രണ്ടാമത്തെ ഭാര്യ മഷൂറയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹാനയെവിടെയെന്ന ചോദ്യങ്ങൾ ഇതിനോടകം യൂട്യൂബിൽ ഉയർന്നെങ്കിലും മഷൂറയോ ബഷീറോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ബഷീർ ഫാമിലി വ്ലോഗുകളും പങ്കുവെക്കാറില്ല. ബിസിനസും ബിസിനസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമാണ് മൂന്നാഴ്ചയോളമായി ബഷീർ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്നത്.
മഷൂറയും ഒരു മാസം മുമ്പാണ് അവസാനമായി യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചത്. വ്യൂസ് കുറഞ്ഞത് കൊണ്ട് വ്യൂവേർസിൽ കൗതുകമുണ്ടാക്കി വീണ്ടും പഴയത് പോലെ വൂവേർസിനെയുണ്ടാക്കാനായിരിക്കുള്ള തന്ത്രമായിരിക്കും ഇതെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു വാദവും ചിലർ ഉന്നയിക്കുന്നുണ്ട്. യൂട്യൂബ് ചാനൽ അല്ല ഇന്ന് ബഷീർ ഫാമിലിയുടെ പ്രധാന വരുമാന മാർഗം. മൂവർക്കും ബിസിനസുകളുണ്ട്. ക്ലോത്തിംഗ് ബ്രാൻഡാണ് മഷൂറയുടേത്. ഫെയർനെസ് ക്രീം ബിസിനസാണ് ബഷീറിന്. ജ്വവൽസ് റീടെയിലും വോൾ സെയിലുമാണ് സുഹാനയുടെ ബിസിനസ് സംരഭം.

യൂട്യബിൽ സജീവമല്ലെങ്കിലും ഇവർ ഇൻസ്റ്റഗ്രാമിൽ റീലുകൾ പങ്കുവെക്കുന്നുണ്ട്. മഷൂറയുടെ ചില റീലുകളിൽ സുഹാനയെയും ഒപ്പം കാണാം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് പോലെ ഇവർ തെറ്റിപ്പിരിഞ്ഞിട്ടില്ലെന്ന് വ്യക്തം. ഒരു കാലത്ത് യൂട്യൂബ് ചാനലായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗമെങ്കിൽ ഇന്ന് അത് മാത്രമല്ല. ഇതിന് പുറമെ വ്ലോഗുകളുണ്ടാക്കുന്ന വിവാദങ്ങളും ഇവർ പഴയത് പോലെ യൂട്യൂബിൽ സജീവമാകാതിരിക്കാൻ കാരണമായിട്ടുണ്ടാകാമെന്നും വാദമുണ്ട്.
വ്ലോഗുകൾക്ക് വരുന്ന നെഗറ്റീവ് കമന്റുകൾ ഡിലീറ്റ് ചെയ്യുമെങ്കിലും പല റിയാക്ഷൻ വ്ലോഗേർസും വ്ലോഗുകളിലെ ചില ഭാഗങ്ങളെടുത്ത് ചർച്ചയാക്കും. ഇതുവഴി വിവാദങ്ങളുണ്ടാകുകയും പ്രതികരിക്കേണ്ടിയും വരും. ഇതെല്ലാം കൊണ്ടായിരിക്കാം ഒരുപക്ഷെ ബഷീർ കുടുംബം യൂട്യൂബിൽ സജീവമല്ലാതായതെന്ന് വാദമുണ്ട്.
രണ്ട് ഭാര്യമാരും മക്കളുമൊത്ത് ഒരു വീട്ടിലാണ് ബഷീർ ബഷീ താമസിക്കുന്നത്. പലർക്കും ഇത് കൗതുകമാണ്. ഇവരുടെ ഫാമിലി വ്ലോഗുകൾക്ക് വ്യൂസ് കൂടാനുള്ള കാരണവും അത് തന്നെയായിരുന്നു. രണ്ട് ഭാര്യമാരും തമ്മിൽ വെെകാതെ വഴക്കാകുമെന്നാണ് പലരും കരുതിയത്. എന്നാൽ സഹോദരിമാരെ പോലെ പരസ്പരം സ്നേഹത്തിൽ കഴിയുകയാണ് മഷൂറയും സുഹാനയും. തങ്ങളെ പിരിക്കാൻ ആർക്കും കഴിയില്ലെന്നാണ് ഇവർ പറയുന്നത്. സുഹാനയെയാണ് ബഷീർ ആദ്യം വിവാഹം ചെയ്തത്.
ബഷീറിനെ സ്നേഹിച്ച സുഹാന ഒരുമിച്ച് ജീവിക്കാൻ മതം മാറുകയും ചെയ്തു. ഇവർ കുടുംബ ജീവിതം നയിക്കവെയാണ് മഷൂറയുടെ കടന്ന് വരവ്. ബഷീർ മഷൂറയെ രണ്ടാമത്തെ ഭാര്യയാക്കുന്നതിൽ ആദ്യം സുഹാനയ്ക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് സമ്മതിച്ചു. മഷൂറയെയും സുഹാനയെയും താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും കമന്റുകൾ വരാറുണ്ട്. സുഹാനയെ അനുകൂലിച്ചും മഷൂറയെ കുറ്റപ്പെടുത്തിയുമായിരിക്കും കമന്റുകൾ. എന്നാൽ ഇതൊന്നും ഇരുവരും കാര്യമാക്കാറില്ല. ബിഗ് ബോസ് മത്സരാർത്ഥിയായി ബഷീർ വന്ന ശേഷമാണ് ഇവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് ജനം അറിയുന്നത്.


Click it and Unblock the Notifications











