India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷുറ ഗര്‍ഭിണിയാണോ? ബഷീറിന്റെ കുടുംബം വലുതാവുന്നു എന്ന വാര്‍ത്തയിലെ സത്യം പറഞ്ഞ് താരങ്ങള്‍ രംഗത്ത്

  |

  നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പലപ്പോഴും രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ താരത്തിന് കേള്‍ക്കേണ്ടി വരാറുണ്ട്. രണ്ടാമത്തെ ഭാര്യ മഷുറയ്ക്ക് ആണ് എന്നും കുറ്റം കേള്‍ക്കാറുള്ളത്. ഭാര്യയും മക്കളും ഉള്ള ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചു എന്നാണ് പലരും വിമര്‍ശിക്കാറുള്ളത്. എന്നാല്‍ എല്ലാവരുടെയും സമ്മതത്തോടെയാണ് ആ കുടുംബത്തിലേക്ക് എത്തിയതെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.

  അതേ സമയം മഷുറ ഗര്‍ഭിണിയാണോ എന്ന സംശയങ്ങളുമായി ചിലര്‍ വന്നിരുന്നു. പല യൂട്യൂബ് ചാനലുകളും സ്ഥിരീകരിക്കാതെ വാര്‍ത്ത കൊടുക്കുകയും ചെയ്തു. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബഷീറും ഭാര്യമാരും. മഷുറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് താരങ്ങള്‍ മനസ് തുറന്നത്. വായിക്കാം...

  'ബിബി ഫാമിലിയെ കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്ന ചോദ്യമാണ്. നിങ്ങളതിന് വ്യക്തമായ മറുപടി പറയണം എന്നാണ് മഷൂറ ബഷീറിനോടും സുഹാനയോടും ആവശ്യപ്പെട്ടത്. ഞാന്‍ ഗര്‍ഭിണിയാണോന്ന് എല്ലാവരും ചോദിക്കുന്നു. എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത് എന്നാണ് മഷുറ ചോദിച്ചത്. 'ഇക്കാര്യം ഞങ്ങള്‍ പോലും അറിഞ്ഞിട്ടില്ലല്ലോ. ഇതിനെ കുറിച്ച് വിശദമായി സംസാരിക്കണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് ബഷീര്‍ പ്രതികരിച്ചത്'.

  മഷൂറ ഗര്‍ഭിണിയാണ്, അവള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി കാശ് വാങ്ങുന്നവരുണ്ട്. അവരൊക്കെ സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെ. അപമാനം പറയേണ്ടതില്ലെന്ന് ബഷീര്‍ സൂചിപ്പിച്ചു. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് നിങ്ങളോട് പറയും. അത് മറച്ച് വെക്കേണ്ടത് ഇല്ലല്ലോ എന്നാണ് സുഹാന ചോദിക്കുന്നത്. മഷൂറ ഭയങ്കരമാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞോളൂ. അതെനിക്ക് റീച്ച് ഉണ്ടാക്കി തരുന്നതാണ്. പക്ഷേ ഇങ്ങനെയൊന്നും വേണ്ട. വീട്ടിലെ പൂച്ചയ്ക്ക് പേരിടുന്നത് വരെ ഞാന്‍ ഷൂട്ട് ചെയ്ത് കാണിച്ച് തരാറുണ്ട്. അന്നേരം പിന്നെ ഗര്‍ഭിണിയായി എന്ന കാര്യം പറയാതെ ഇരിക്കുമോ? എന്ന് മഷൂറ ചോദിക്കുന്നു.

  അല്ലു അര്‍ജുനെ നയന്‍താര അപമാനിക്കുകയല്ലേ ചെയ്തത്; അവാര്‍ഡ് കാമുകന്‍ തരണമെന്ന് പറഞ്ഞ നടിയോട് ആരാധകര്‍

  ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, ഞങ്ങളിലേക്ക് മറ്റൊരാള്‍ കൂടി വരുന്നുണ്ടെന്ന് വലിയ ആഘോഷത്തോടെയാവും പറയുക എന്ന് സുഹാന സൂചിപ്പിച്ചു. ഇപ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമായില്ല. ഞാന്‍ ഗര്‍ഭിണിയൊന്നുമല്ല. ഇത് തന്നെ ചോദിച്ച് ഇനിയും വീഡിയോയുടെ താഴെ കമന്റുമായി വരണമെന്നില്ല മഷൂറ പറയുന്നു. അതേ സമയം മഷുറയും ഒരു മനുഷ്യനാണ്. ചില ഭക്ഷണങ്ങളോട് കൊതി വരാം, തടി വെക്കാം, ചിലപ്പോള്‍ മെലിയും, ഞാനും അങ്ങനെയാണ്. എനിക്ക് രണ്ട് കുട്ടികള്‍ ഉള്ളത് കൊണ്ട് ആരുമത് ചോദിക്കുന്നില്ല. എന്നാല്‍ മഷുറയോട് എല്ലാവരും അങ്ങനെ ചോദിക്കുകയാണെന്നും സുഹാന പറയുന്നു. മഷൂറ ഗര്‍ഭിണിയാവുന്ന ദിവസം തീര്‍ച്ചയായും ഞങ്ങളത് നിങ്ങളെ അറിയിക്കും. അതൊരു സന്തോഷമുള്ള കാര്യമല്ലേ, എന്ന് ബഷീറും പറഞ്ഞു.

  ഭര്‍ത്താവിന്റെ കൂടെ വന്ന് ജീവിച്ചാല്‍ അവർക്ക് ആരാധന ഉണ്ടാവില്ല; ഭാര്യ കുറച്ച് സട്രീക്റ്റാണെന്ന് അല്ലു അര്‍ജുൻ

  അതേ സമയം ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഞങ്ങളും തെറ്റിദ്ധരിച്ചു എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. നിങ്ങള്‍ പറയാന്‍ പോവുന്നത് ആ സന്തോഷ വാര്‍ത്തയാണെന്ന് കരുതി വീഡിയോ കാണാന്‍ വന്നതാണ്. ഇത്തവണ നിരാശപ്പെട്ടെങ്കിലും ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. എന്തൊക്കെ മോശം പറഞ്ഞാലും നിങ്ങളുടെ കുടുംബം അടിപൊളിയാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കണം, എന്ന് തുടങ്ങി ബഷീറിന്റെ കുടുംബത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

  സിനിമയിലെ സെക്‌സ് സീനുകള്‍ എടുക്കുന്നത് ഇങ്ങനെയാണ്; ബെഡ് റൂം രംഗങ്ങളെ കുറിച്ച് ഇൻ്റിമസി ഡയറക്ടർ നേഹ വ്യാസ്

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  മഷുറയുടെ വീഡിയോയുടെ പൂർണരൂപം കാണാം

  English summary
  Is Basheer Bashi's Second Wife Mashura Bashi Pregnant? Here's The Fact Behind The Viral News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X