For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ ഉടനെ വിവാഹിതനാവുമോ? പ്രണയത്തിൻ്റെ കാര്യത്തിൽൽ അത്ര നല്ല അനുഭവമല്ല; വിഷമം തോന്നിയതിനെ കുറിച്ച് താരം

  |

  ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറായ മണിക്കുട്ടന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ തന്നെ മണിക്കുട്ടന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പലരും ചര്‍ച്ച ചെയ്തത്. ഷോ യില്‍ വെച്ചുള്ള പ്രണയാഭ്യര്‍ഥന താരം നിരസിച്ചതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇനി വിവാഹം ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ മണിക്കുട്ടന് പറയാന്‍ ചില കാര്യങ്ങളുണ്ട്. ജമേഷ് കോട്ടക്കലിന്റെ ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ താരം പറഞ്ഞത്.

  'ബിഗ് ബോസിന്റെ ഒന്നും രണ്ടും സീസണില്‍ വിളിച്ചെങ്കിലും സിനിമകളുടെ തിരക്ക് കാരണം പോകാന്‍ സാധിച്ചില്ല. മൂന്നാം തവണ വിളിച്ചപ്പോള്‍ കോവിഡ് കാരണം ഇരിക്കുമ്പോഴാണ്. അങ്ങനെ പോവാമെന്ന് വിചാരിച്ചു. ബിഗ് ബോസ് ഞാനങ്ങനെ സ്ഥിരമായി കണ്ടിട്ടില്ല. ആദ്യം ഇന്റര്‍വ്യൂന് വിളിച്ചത് സൂം മീറ്റിങ്ങിലൂടെ ആയിരുന്നു. ഇവിടെ വരുന്നവരെല്ലാം മത്സരാര്‍ഥികളാണ്. അവരുടെ ഇടയില്‍ എങ്ങനെ പിടിച്ച് നില്‍ക്കാന്‍ പറ്റുമെന്നാണ് അവര്‍ ആദ്യം ചോദിച്ചത്. 'പതിനഞ്ച് വര്‍ഷമായി സിനിമയില്‍ പൊരുതി നില്‍ക്കുകയാണ്. അതിലും വലിയ സംഘട്ടനം ഒന്നും ഉണ്ടാവില്ല.

  ലാലേട്ടന്റെ കൂടെ നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുത്ത പിന്തുണ മാത്രമേ എനിക്കും തന്നിട്ടുള്ളു. അല്ലാതെ ഞാനൊരു നടനാണെന്ന പരിഗണന ഒന്നും ഇല്ലായിരുന്നു. ഞാന്‍ തെറ്റ് ചെയ്താല്‍ എന്നെ വഴക്ക് പറയും. ഞാന്‍ ചെയ്തത് ശരിയാണെങ്കില്‍ കൊള്ളാം എന്നും പറയും. സിസിഎല്ലിന്റെ ക്യാപ്റ്റന്‍ ലാലേട്ടനായിരുന്നു. സിനിമ ചെയ്യുന്നതിനെക്കാളും കൂടുതല്‍ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ അങ്ങനൊരു അവസരം ലഭിച്ചിരുന്നു.

  അമ്മ ഷോ യിലൂടെയും ലാലേട്ടനുമായി ഇടപഴകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. മമ്മൂട്ടി സാറുമായി അങ്ങനെയുള്ള അവസരങ്ങള്‍ കുറവായിരുന്നു. രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും നമുക്ക് പണിക്കാനുള്ള യൂണിവേഴ്‌സിറ്റി പോലയൊണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പുറകില്‍ സെറ്റിലൊക്കെ അവര് മറ്റുള്ളവരുമായി ഇടപഴകുന്നതും രീതികളുമൊക്കെ പഠിക്കാനുള്ളതാണ്. സിനിമയെ നമ്മള്‍ സ്‌നേഹിച്ചാല്‍ ഒരുപാട് ഭാഗ്യം സിനിമ നമുക്ക് തരും. കിട്ടുന്ന ഓരോ അവസരങ്ങളും ബഹുമാനത്തോട് കൂടി തന്നെ നമ്മള്‍ കൊണ്ട് പോകണം. എങ്കില്‍ മാത്രമേ നമ്മളിലെ നടനും മനുഷ്യനും കലാകാരനെയുമൊക്കെ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. ഇതൊക്കെ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പഠിച്ചെടുത്തതാണ്.

  ആ സമയത്ത് തന്നെ സഹായിച്ചത് പ്രിയദര്‍ശന്‍ ആണ്; മരക്കാരിന് വേണ്ടി കുതിരയോട്ടം പഠിച്ചതിനെ കുറിച്ച് മണിക്കുട്ടന്‍

  ബിഗ് ബോസിനെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്കുകളായിരുന്നു. പക്ഷേ നമുക്ക് ഒത്തൊരുമിച്ച് പോവാം എന്നതാണ് ഈ സീസണില്‍ എല്ലാവരും പറഞ്ഞിരുന്നത്. ഏത് വീട്ടിലും വഴക്ക് ഉണ്ടാകുന്നത് പോലെയേ ഇത്തവണ ഉണ്ടായിട്ടുള്ളു. അതുകൊണ്ടാണ് ഒന്നാം സീസണ്‍ കണ്ടതിനെക്കാളും കൂടുതല്‍ ആളുകള്‍ മൂന്നാം സീസണില്‍ ഉണ്ടായത്. ബിഗ് ബോസില്‍ നിന്ന് താന്‍ അന്ന് ഇറങ്ങി പോയിരുന്നെങ്കില്‍ ഒമ്പതരക്കോടി ആളുകളുടെ സ്‌നേഹം നഷ്ടപ്പെടുത്തുമായിരുന്നു എന്നും മണിക്കുട്ടന്‍ പറയുന്നു.

  കുടുംബവിളക്കിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; ആതിര പോയാല്‍ കൂട്ടുകാരിയെ തന്നെ കൊണ്ട് വരണമെന്ന് പ്രേക്ഷകർ

  ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തി കഴിഞ്ഞിട്ട് ആളുകളുടെ വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുക എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ഒരോ ദിവസവും എങ്ങനെ അവിടെ നിന്ന് പോകും എന്ന് മാത്രമേ കരുതിയിട്ടുള്ളു. 96 ദിവസത്തിന് ശേഷമാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നത്. പക്ഷേ പുറത്ത് വന്നതിന് ശേഷം ഒരാഴ്ചത്തെ വോട്ടിങ് ആയിരുന്നു. ആ സമയത്ത് ഈ സീസണില്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികളും മറ്റ് താരങ്ങളുമൊക്കെ അവര്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി വന്നു. അവരുടെ പ്രിയ മത്സരാര്‍ഥിയെ കുറിച്ച് പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഞാന്‍ അതിന് അര്‍ഹനല്ല എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു. അത് എന്റെ സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വേദന നല്‍കിയത്. മറ്റൊരു മത്സരാര്‍ഥിക്കും അങ്ങനൊരു അവസരം വന്നിട്ടില്ല.

  ധൈര്യമുണ്ടേല്‍ നീയൊന്ന് തൊട്ട് നോക്കൂ! ഭക്ഷണത്തെ ചൊല്ലി അമീഷയും മംമ്തയും തമ്മില്‍ അടി

  Recommended Video

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam

  എന്റെ അടുത്ത് കുറേ പേര്‍ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവരോട് വളരെ സ്‌നേഹത്തോടെ തന്നെ ഞാന്‍ നിരസിച്ചിട്ടുമുണ്ട്. കാരണം അവരോട് എനിക്ക് ഒന്നും തോന്നാത്തത് കൊണ്ടാണ്. എനിക്കങ്ങോട്ട് തോന്നി പറഞ്ഞവരൊക്കെ അതിനെക്കാളും മോശമായി നിരസിച്ചിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ അത്രയും നല്ല എക്‌സീപിരിയന്‍സ് അല്ല എനിക്ക് ഉണ്ടായിട്ടുള്ളത്. നമുക്ക് പറഞ്ഞിട്ടുള്ള ആളെ ഞാന്‍ നോക്കുകയാണ്. നമ്മുടെ പ്രൊഫഷനെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുന്ന ആളായിരിക്കണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

  Read more about: actor
  English summary
  Is Bigg Boss Malayalam Fame Manikuttan Getting Married? Actor Opens Up, Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X