പാലക്കാടൻ കാള, കുതിര...രജിത് കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് പ്രേക്ഷകർക്ക് ഒരു സംശയം!

ബിഗ് ബോസ് സീസൺ 2 ലെ ഏറ്റവും ശക്തനായ ഒരു മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് രജിത് കുമാർ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഷോയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. 100 ദിവസം ഉറപ്പിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ഡോക്ടർ രജിത് കുമാർ. ഹൗസിലെ ആക്ടീവ് മത്സരാർഥി കൂടിയായിരുന്നു. ഇദ്ദേഹം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ അവസനിക്കുന്നതിന് തൊട്ട് മുൻപാണ് ഡോക്ടർ ഹൗസിൽ നിന്ന് പുറത്തു പോകുന്നത്. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ.

rajithkumar

സോഷ്യൽ മീഡിയയിൽ സജീവമാണ് രജിത് കുമാർ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം കൂടുതൽ സജീവമായത്. തന്റെ ആരാധകരോട് സംവദിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലതും വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രജിത് കുമാർ പങ്കുവെച്ച് ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കാളകൾക്കൊപ്പവും കുതിരക്കൊപ്പവുമുള്ള ചിത്രങ്ങളായിരുന്നു രഞ്ജിത് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് പ്രേക്ഷകരുട ഇടയിവലിയ ചർച്ചയായിട്ടുണ്ട്.

രജിത് സാർ പുതിയതായി ഫാം ഹൗസ് തുടങ്ങാൻ പോകുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കാളകൾക്കൊപ്പമുള്ള ചിത്രമായിരുന്ന ഡോക്ടർ ആദ്യം പങ്കുവെച്ചത്.പാലക്കാടൻ കാളകൾക്കൊപ്പം എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. പിന്നീട് ദിവസങ്ങൾക്ക് മുൻപ് പലക്കാടൻ കുതിരയ്ക്കൊപ്പമുള്ള ചിത്രവും രജിത് കുമാർ പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ആദ്യ സീസൺ താരം ഷിയാസ് കരീമും കമന്റുമായി എത്തിയിരുന്നു. എന്താണ് ഡോക്ടറിന്റെ ഉദ്ദേശമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്. ലേറ്റസ്റ്റായി പലക്കാട് മന്നാടിയാർ കുടുംബത്തിലെ ഗൗണ്ടർ സഹോദരങ്ങൾക്കൊപ്പമുള്ള രജിത് കുമാറിന്റെ ചിത്രവും വൈറലായിട്ടുണ്ട്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

ദിവസങ്ങൾക്ക് മുൻപ് രജിത് കുമാറിന്റേയും കൃഷ്ണ പ്രഭയുടേയും ഒരു വിവാഹ ചിത്രം പുറത്തു വന്നതിന് പിന്നാലെ ഡോക്ടർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. ഏഷ്യനെറ്റിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന ഒരു പരമ്പരയുടേതായിരുന്നു ഇത്. വളരെ പെട്ടെന്ന് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ചിത്രം വലിയ ചർച്ച വിഷയമായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി കൃഷ്ണ പ്രഭയും രജിത്കിമാറും രംഗത്തെത്തുകയും ചെയ്തിരുന്നു.അഭിനയം തന്റെ പുതിയ കർമ മേഖലയാണെന്നും എന്നാല്‍ താനൊരു അഭിനേതാവ് അല്ലെന്നും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രജിത് പറഞ്ഞിരുന്നു. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഒരു ഹാസ്യ പരമ്പരയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ. കൃഷ്ണ പ്രഭയെ കൂടാതെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും സീരിയലിൽ എത്തുന്നുണ്ട്.

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X