ടാസ്ക്കിനിടെ ഹൗസിൽ വൻ അടി, ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് നിർത്തിവെച്ചു, അറിയിപ്പ് കേട്ട് അമ്പരന്ന് മത്സരാർത്ഥികൾ!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുമ്പോൾ പുതിയ പ്രമോയാണ് വൈറലാകുന്നത്. പതിനെട്ട് മത്സരാർത്ഥികളുമായാണ് ഏഴാം സീസൺ രണ്ടാം ആഴ്ചയിലേക്ക് കടന്നത്. വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകിയ ടാസ്ക്ക് വഴക്കിലും കയ്യാങ്കളിയിലും അവസാനിച്ചതോടെയാണ് ഷോ നിർത്തിവെക്കുകയാണെന്ന അറിയിപ്പ് ബി​ഗ് ​ബോസിൽ നിന്നും വരുന്നത്.

റാങ്കിങ് ടാസ്ക്കാണ് മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് രണ്ടാം ആഴ്ചയുടെ ആദ്യ ദിവസം തന്നെ നൽകിയിരിക്കുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്. ഈ സീസണിൽ ഇതുവരെ വന്നിട്ടുള്ളതിൽ ഏറ്റവും കിടിലൻ പ്രമോയാണ് പുതിയത്. എല്ലാ സീസണുകളിലും റാങ്കിങ് ടാസ്ക്ക് ഉണ്ടാകാറുണ്ട്.

Bigg Boss Malayalam Season 7
Photo Credit: Asianet / Youtube

പക്ഷെ അമ്പത് ദിവസം പിന്നിട്ട് കഴിയുമ്പോൾ മാത്രമാണ് ഈ ടാസ്ക്ക് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകാറുണ്ടായിരുന്നത്. ഇത്തവണത്തെ സീസണിന്റെ ടാ​ഗ് ലൈൻ തന്നെ ഏഴിന്റെ പണി എന്നാതയതുകൊണ്ടാകണം രണ്ടാം ആഴ്ചയിൽ തന്നെ റാങ്കിങ് ടാസ്ക്ക് ബി​ഗ് ബോസ് നൽകിയത്. റാങ്കിങ് ടാസ്ക്കിൽ അടി നടിക്കാറുള്ളത് ഒന്നിനും അഞ്ചിനും ഇടയിലുള്ള സ്ഥാനങ്ങൾ സ്വന്തമാക്കാൻ മത്സരാർത്ഥികൾ ശ്രമിക്കുമ്പോഴാണ്.

ഈ ടാസ്ക്കിനായി ഇത്തവണ മത്സരാർത്ഥികൾക്ക് പ്രത്യേക വസ്ത്രങ്ങൾ അടക്കം ബി​ഗ് ബോസ് നൽകിയിട്ടുണ്ട്. ടാസ്ക്ക് ആരംഭിച്ചപ്പോൾ താനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിൽക്കാൻ അർഹനെന്ന് അനീഷ് വാദിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അനീഷ് തന്നെയാണ് പ്രമോയിലും ടാസ്ക്കിലും നിറഞ്ഞ് നിൽക്കുന്നത്. കോമണർ മത്സരാർത്ഥി അനീഷും മറ്റ് മത്സരാർത്ഥികളും തമ്മിലാണ് വഴക്ക്.

അനീഷിനെ മറ്റ് മത്സരാർത്ഥികൾ ഉപദ്രവിച്ചോ എന്നുള്ള സംശയവും പ്രമോ കണ്ടതോടെ പ്രേക്ഷകർക്കുണ്ട്. തർക്കത്തിൽ തുടങ്ങിയ വഴക്ക് കൈവിട്ട് പോയതോടെയാണ് ബി​ഗ് ബോസ് ഇടപെട്ടതും ഏഴാം സീസൺ നിർത്തിവെക്കുകയാണെന്നും മത്സരാർത്ഥികളുമായി ഇനി ഒരു തരത്തിലുള്ള കമ്യൂണിക്കേഷനും ബി​ഗ് ബോസ് ടീമിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അറിയിച്ചത്. ഞാൻ ഒന്നാം സ്ഥാനത്ത് നിൽക്കാൻ അർഹനാണ്.

അവിടെ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ചെയറിൽ തൊടാൻ പാടില്ല. ഞാൻ ആ ചെയർ എന്നെല്ലാമാണ് അനീഷ് പറഞ്ഞത്. ഇത് മറ്റ് മത്സരാർത്ഥികൾക്ക് ഇഷ്ടപ്പെട്ടില്ല. ആദ്യം പ്രകോപിതനായി പ്രതികരിച്ചത് അപ്പാനി ശരത്താണ്. തൊട്ടാൽ നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് അനീഷും ശരത്തും തമ്മിൽ വാക്കേറ്റമായി. ഒന്നാം ദിവസം മുതൽ ശത്രുക്കളാണ് അപ്പാനി ശരത്തും അനീഷും.

Bigg Boss Malayalam
Photo Credit: Asianet / Youtube

ഇത്തവണ ബി​ബി ‌‍ടീം മത്സരാർത്ഥികൾക്ക് കൊടുക്കുന്ന ഏഴിന്റെ പണിയിൽ ഒന്ന് അനീഷാണെന്നാണ് വീക്കെന്റിലെ മോഹൻലാലിന്റെ സംസാരത്തിൽ നിന്നും വ്യക്തമായത്. അനീഷിനെ ഹാന്റിൽ ചെയ്യുന്ന രീതിക്ക് അനുസരിച്ചാകും മറ്റ് മത്സരാർത്ഥികളുടെ ഹൗസിലെ നിലനിൽപ്പ്. അനീഷ് ഒന്നാം സ്ഥാനത്തിനായി വാദിച്ചതോടെ അക്ബറും പ്രതികരിച്ചു.

അവൻ ഒന്നാം സ്ഥാനത്ത് ഇരിക്കുകയാണെങ്കിൽ തനിക്ക് രണ്ടാം സ്ഥാനം വേണ്ടെന്നാണ് അക്ബർ പറഞ്ഞത്. പുതിയ ക്യാപ്റ്റനെന്നോ പഴയ ക്യാപ്റ്റനെന്നോ ഇല്ല. എനിക്ക് ഒന്നാം സ്ഥാനം വേണമെന്ന് അനീഷ് വീണ്ടും ആവർത്തിച്ചു. അതോടെയാണ് വാക്ക് തർക്കം ഉന്തും തള്ളിലേക്കും കയ്യാങ്കളിയിലേക്കും മാറിയത്. അതോടെ ബി​ഗ് ബോസ് ഇടപെട്ടു. ഈ നിമിഷം മുതൽ ഈ ടാസ്ക്കോ ആക്ടിവിറ്റിയോ ഈ വീട്ടിൽ ഉണ്ടാവുകയില്ല.

മാത്രമല്ല ഒരു തരത്തിലുള്ള ആശയ വിനിമയവും തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും സീസൺ ഏഴ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അറിയിച്ചു. ബിബി മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം വരുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X