ബിഗ് ബോസിലെ പ്രണയവും തേപ്പും; ഒടുവില്‍ ഓവിയ പുതിയ പ്രണയത്തിലായെന്ന് ആരാധകര്‍, കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറൽ
കേരളത്തില്‍ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും മത്സരാര്‍ഥികളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് ബിഗ് ബോസിലെ ഓവിയയെ കുറിച്ചുള്ള കഥകള്‍ തെന്നിന്ത്യ ഒട്ടാകെ പരന്നിരുന്നു. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും പകുതിയായപ്പോള്‍ നടി പുറത്താവുകയായിരുന്നു.
ബിഗ് ബോസ് താരം ഓവിയ എന്നും മനോഹരിയാണ്, നടിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങൾ കാണാം
ബിഗ് ബോസിലെ ഓവിയയുടെ പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് വാര്‍ത്താപ്രധാന്യം നേടി കൊടുത്തത്. എന്നാലിപ്പോള്‍ ഓവിയ മറ്റൊരു റിലേഷന്‍ഷിപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കാമുകനെന്ന് പറയുന്ന ആളിനൊപ്പമുള്ള നടിയുടെ ഫോട്ടോസ് വൈറലായതോടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കം കുറിച്ചത്.

തമിഴിലും മലയാളത്തിലുമടക്കം വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ഓവിയ ബിഗ് ബോസില്‍ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ഓവിയ പങ്കെടുത്തത്. പുറത്ത് വന്നതിന് ശേഷവും നടിയുടെ സ്വഭാവം ഒരുപോലെ ആണെന്നുള്ളത് ആരാധകര്‍ മനസിലാക്കിയിരുന്നു. ആ സീസണിലെ വിന്നറായ ആരവിനോടാണ് ഓവിയയ്ക്ക് ഇഷ്ടം തോന്നിയത്. നടിയുടെ ഇഷ്ടത്തിന് ആദ്യം പിന്തുണ നല്‍കിയെങ്കിലും വീടിനുള്ളില്‍ നിന്ന് തന്നെ ആരവ് ഇഷ്ടമല്ലെന്ന് പറഞ്ഞു.

പ്രണയം നിരസിച്ചതോടെ ബിഗ് ബോസിനുള്ളില്‍ നിന്ന് തന്നെ ഓവിയ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പുറത്ത് നടിയ്ക്ക് വലിയ സപ്പോര്‍ട്ട് ഉള്ളത് കൊണ്ടും ശക്തമായ മത്സരം കാഴ്ച വെച്ചത് കൊണ്ടും വിജയ സാധ്യത ഓവിയയ്ക്ക് ആയിരുന്നു. എന്നാല്‍ താന്‍ പുറത്തേക്ക് പോവുകയാണെന്ന് വാശി പിടിച്ചതോടെ നടിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കി. പിന്നീടും ആരവിനോടുള്ള ഇഷ്ടം നടി പങ്കുവെച്ചെങ്കിലും താരം മറ്റൊരു പ്രണയത്തിലായിരുന്നു. അടുത്തിടെ വിവാഹിതനാവുകയും ചെയ്തു.

ഇതിനിടയില്‍ ഓവിയ വീണ്ടുമൊരു പ്രണയത്തിലായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു പുരുഷനെ ചുംബിക്കുന്നൊരു ഫോട്ടോയാണ് ഓവിയ പോസ്റ്റ് ചെയ്തത്. ലവ് എന്ന് മാത്രമായിരുന്നു അതിന്റെ ക്യാപ്ഷന്‍. പിന്നീടുള്ള ദിവസങ്ങളിലും ആണ്‍സുഹൃത്തിനൊപ്പമുള്ള നിരവധി സ്വകാര്യ ചിത്രങ്ങള്‍ നടി പുറത്ത് വിടാന്‍ തുടങ്ങി. ഒടുവില്‍ ഇരുവരും പ്രണയത്തിലായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വൈകാതെ തന്നെ ഇക്കാര്യം ഓവിയ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് നടിയുടെ ആരാധകര്‍.

മുന്‍പ് തമിഴിലെ പ്രമുഖരടക്കമുള്ള നടന്മാരുമായി ഓവിയ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും കഴമ്പില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യമാണെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. എന്തായാലും ആരാധകരുടെ പ്രാര്‍ഥനകള്‍ ഫലിക്കുമോന്ന് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടറിയണം.


Click it and Unblock the Notifications











