സാന്ത്വനത്തിൽ നിന്ന് ബിജേഷ് മാറിയോ, സേതുവായിട്ടാണോ പുതിയ താരം, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു

മികച്ച പ്രേക്ഷക സ്വീകാര്യത നേടി സാന്ത്വനം ജൈത്രയാത്ര തുടരുകയാണ്. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് സീരിയലായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണിപ്പോൾ പരമ്പര. പരമ്പരയെ പോലെ തന്നെ സാന്ത്വനത്തിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് സീരിയലും താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്.

ചിപ്പി,രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ,ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവർക്കും പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് സീരിയലിന് ലഭിക്കുന്നത്.

സേതു

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രമായ ദേവിയുടെ സഹോദരൻ സേതുവായിട്ടാണ് എത്തുന്നത്. തുടക്കത്തിൽ പ്രേക്ഷകർക്ക് ബിജേഷ് അത്ര സുപരിചിതനായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം മലയാളി പ്രേക്ഷകരുടെ സ്വന്തം സേതു ഏട്ടനായി മാറുകയായിരുന്നു. ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു. സ്വന്തം പേരിനെക്കാളും സേതുവേട്ടൻ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ബിജേഷ് . മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് നടന്റെ ചിത്രങ്ങളും പോസ്റ്റും വൈറലാവുന്നത്.

സേതു മാറിയോ

കഴിഞ്ഞ കുറച്ചു നാളുകളായി സാന്ത്വനത്തിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ് താരം. ലോക്ക് ഡൗണിന് ശേഷം സീരിയലിൽ അത്രയധികം സജീവമല്ല താരം. ഈ അടുത്ത ഇടയ്ക്ക് ഒരു എപ്പിസോഡിൽ മാത്രമാണ് നടൻ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത പ്രേക്ഷകരുട ഇടയിൽ ബിജേഷിന്റെ കഥാപാത്രം ചർച്ചയായിരിക്കുകയാണ്. നടൻ സീരയലിൽ നിന്ന് മാറിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിന് കാരണം സാന്ത്വനം ഓഫിഷ്യൽ എന് ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ്. മറ്റൊരു താരത്തെ പരിചയപ്പെടുത്തി കൊണ്ടുള്ളതായിരുന്നു ഇത്. ''2-10-2021 ശനിയാഴ്ച മുതൽ പ്രിയ പരമ്പര സാന്ത്വനത്തിലൂടെ ഞാനു നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നു''... എന്ന് കുറിച്ച് കൊണ്ടാണ് താരത്തെ ആരാധകരുടെ മുന്നിലേയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്.

പുതിയ നടൻ

സേതുവേട്ടന് പകരമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഏത് റോളാണ്, ഊഹിക്കാമോ എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇത് അറിയാൻ ശനിയാഴ്ചവരെ കാത്തിരിക്കണമല്ലേ എന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ പിള്ള ചേട്ടന്റെ റോൾ ആയിരിക്കുമെന്നു ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ സീരിയൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടല്ല വാനമ്പാടി സീരിയലിലെ ഡ്രൈവറായി എത്തിയ ആളല്ലേ ഇതെന്നും പ്രേക്ഷകർ തചോദിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബിജേഷിന്റെ സേതു പ്രേക്ഷകരുട പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.

സോഷ്യൽ മീഡിയയിൽ വൈറൽ

അതേസമയം പുറത്ത് വന്ന പുതിയ പോസ്റ്റ് ബിജേഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്റ്റോറിയായിട്ടാണ് പങ്കുവെച്ചിരിക്കുന്നത്. നടനായ സജി സൂര്യയെ മെൻഷൻ ചെയ്തു കൊണ്ടാണ് പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ചോ ഒന്നും നടൻ ആരാധകരുമായി പങ്കുവെച്ചിട്ടില്ല. സേഷ്യൽ മീഡിയയിൽ സജീവമായ ബിജേഷ് ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. പുതിയ താരത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

Recommended Video

Mohanlal shares a photo with his first car and the story behind
പുതിയ പോസ്റ്റ്

ബിജേഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കുമെന്നാണ് നടൻ പറയുന്നത്. ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ...'അങ്ങകലെ...ഒരു സ്വപ്നത്തിന്റെ തീരത്താണെന്റെ...കുടിൽ... കൊട്ടാരം പോലെ വിശാലമായൊരു കുടിൽ...അവിടുത്തെ തമ്പുരാനാണ് ഞാൻ.അവിടേക്കു... ഇനിയും പകലുകളും, രാത്രികളും കടന്നൊരുപാട് ദൂരം പോണം.തോണിയോ,പാലങ്ങളോ ഞാൻ കണ്ടില്ല...കുറുക്കു വഴികളോ,എളുപ്പ മാർഗങ്ങളോ ഞാൻ നോക്കിയില്ല...പക്ഷെ ഞാൻ അവിടെ എത്തും...എന്റെ വഴിയിലൂടെ... നേർ വഴിയിലൂടെ...(തൊറ്റു പോകുമെന്ന് സ്വയം കരുതി ഇരിക്കുന്നവർക്ക് വേണ്ടി...നടി കുറിച്ചു. കൂടാതെ സജിനും ഹരിക്കുമൊപ്പമുള്ള വീഡിയോയു നടൻ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X