നോബി ബിഗ് ബോസിലേക്ക്? സ്റ്റാര്‍ മാജിക്കില്‍ നിന്നും മറ്റൊരു പരിപാടിയിലേക്ക് നോബി പോവുകയാണെന്ന് ധര്‍മജന്‍

ബിഗ് ബോസിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. മത്സരാര്‍ഥികളെ കുറിച്ചുള്ള പല പ്രവചനങ്ങളും സത്യമല്ലെന്ന് പലരും വെളിപ്പെടുത്തി കഴിഞ്ഞു. നടനും കോമേഡിയനുമായ നോബി മര്‍ക്കോസ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണില്‍ ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് തന്നെ വ്യക്തമായിരിക്കുകയാണ്.

നോബി ബിഗ് ബോസിന്റെ തുടക്കം മുതലുണ്ടാവുമെന്ന വിവരം സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആദ്യം പുറത്ത് വരുന്നത്. ഇതിന്റെ ഭാഗമായി താരം ചെന്നൈയിലെത്തിയെന്നും ക്വാറന്റൈനില്‍ കഴിയുകയാണെന്ന തരത്തിലും സൂചന വന്നു. എന്നാല്‍ ഔദ്യോഗികമായി ഇതേ കുറിച്ച് കൂടുതല്‍ വ്യക്തയൊന്നും വന്നിരുന്നില്ല. എന്നാല്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഇക്കാര്യം പറഞ്ഞിരിക്കുകയാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഫളാവേഴ്‌സ് ചാനലിലെ ഹിറ്റ് പരിപാടി സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് നോബി. രണ്ട് ടീമുകളുണ്ടെങ്കില്‍ ഒന്നിലെ ക്യാപ്റ്റന്‍ നോബിയായിരിക്കും. മത്സരത്തില്‍ തോറ്റാല്‍ ചാട്ട കൊണ്ടുള്ള അടി ടീം അംഗങ്ങള്‍ മൊത്തം വാങ്ങണം. പുതിയതായി വന്ന എപ്പിസോഡില്‍ നോബിയുടെ ടീം തോല്‍ക്കുകയും അടി വാങ്ങിക്കുകയും ചെയ്തു. അനുക്കുട്ടിയാണ് നോബിയെ അടിക്കാന്‍ കാത്തിരുന്നത്.

nobi

ഇതേ എപ്പിസോഡില്‍ അതിഥി താരമായി ധര്‍മജനും എത്തിയിരുന്നു. 'നോബിയെ അടിക്കുന്നതിന് മുന്‍പ് വേറൊരു കാര്യം കൂടിയുണ്ട്. നമ്മുടെ പരിപാടിയില്‍ നിന്നും വേറൊരു പരിപാടിയിലേക്ക് പോവാനുള്ള പ്ലാന്‍ നോബിയ്ക്കുണ്ട്. പരിപാടി ഏതാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നമ്മളെയൊക്കെ ചതിച്ചിട്ട് പോകാനുള്ള പ്ലാനുണ്ട്. അതൂടി ചേര്‍ത്തിട്ട് വേണം അടിക്കാന്‍' എന്നുമാണ് ധര്‍മജന്‍ പറഞ്ഞിരിക്കുന്നത്.

നോബി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞത് ബിഗ് ബോസിനെ ഉദ്ദേശിച്ചാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. നോബി ചേട്ടന്‍ ബിഗ് ബോസിലേക്ക് പോയാല്‍ ഒത്തിരി മിസ് ചെയ്യും. അവിടെ പോയി വെറുപ്പ് സമ്പാദിച്ച് തിരിച്ച് വരരുത്. തുടങ്ങി ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി കമന്റുകളാണ് നോബിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X