ഗായത്രി അരുൺ, സാജൻ സൂര്യ സീരിയൽ താരങ്ങളടക്കം 9 പേർ; ബിഗ് ബോസ് മത്സരാര്‍ഥികളുടെ പേര് പുറത്ത്

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണയും ചെന്നൈയില്‍ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വായിച്ചറിയാം...

ബിഗ് ബോസ് താരങ്ങളുടെ പേര് പുറത്ത്

അതിജീവനത്തിന്റെ പാതയില്‍ ശുഭപ്രതീക്ഷയോടെ തിരിച്ച് വരവിനൊരുങ്ങി ലോകം. ഇഷ്ട കാഴ്ചകളിലൂടെ രസ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ കൊതിക്കുന്ന പ്രേക്ഷകര്‍. ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ യുടെ മലയാളം പതിപ്പുമായി വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ഒരുക്കാന്‍ നമ്മുടെ ഏഷ്യാനെറ്റ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഓപ്പണിങ്ങിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. എന്നുമാണ് പുതിയ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

 ബിഗ് ബോസ് താരങ്ങളുടെ പേര് പുറത്ത്

എന്നിട്ടും മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍ വിക്കിപീഡിയയില്‍ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന പേരില്‍ വിക്കിപീഡിയയിലുള്ള വിവരങ്ങളില്‍ ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. ആദ്യം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന നോബി മര്‍ക്കോസാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. നോബി ബിഗ് ബോസിലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് സോഷ്യല്‍ മീഡിയ സൂചിപ്പിച്ചിരുന്നു.

ബിഗ് ബോസ് താരങ്ങളുടെ പേര് പുറത്ത്

ഗായത്രി അരുണ്‍, റംസാന്‍ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായി വിക്കിപീഡിയ സൈറ്റില്‍ വന്നിരിക്കുന്ന താരങ്ങള്‍. ഇതില്‍ പലരുടെയും പേരുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് തന്നെയാണ് കരുതുന്നത്.

 ബിഗ് ബോസ് താരങ്ങളുടെ പേര് പുറത്ത്

അതേ സമയം ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താനുണ്ടാവില്ലെന്ന് രശ്മി സതീഷ് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് ഗെയിം ഷോ യില്‍ ഞാന്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ സത്യമില്ലെന്ന് രശ്മി പറഞ്ഞത്. തല്‍കാലം ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഫോട്ടോയടക്കം നല്‍കിയാണ് വാര്‍ത്തകള്‍ വന്നതെന്നും അതൊന്നും തന്റെ അറിവോടെ അല്ലെന്നും രശ്മി വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

അനുക്കുട്ടി ബിഗ് ബോസിലേക്കോ ? | FilmiBeat Malayalam

ബിഗ് ബോസിന്റെ പുതിയ പ്രൊമോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X