കാവ്യ മാധവനും പൂര്‍ണിമയ്ക്കും പിന്നാലെ ജൂഹി റുസ്തഗിയും? ജൂഹിയുടെ പുത്തന്‍ ചുവടുവെപ്പാണോന്ന് ആരാധകരും
ഉപ്പും മുളകും പരമ്പരയിലൂടെ ജനപ്രീതി നേടിയെടുത്ത നടിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലെച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയായിട്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം വാങ്ങിയ താരം ഇപ്പോള്‍ പരമ്പരയില്‍ ഇല്ലെന്നുള്ളത് ആരാധകരെ നിരാശയിലാക്കാറുണ്ട്. ഈ വര്‍ഷം മുതലാണ് ജൂഹി ഉപ്പും മുളകിലെയും അഭിനയം നിര്‍ത്തുകയാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. അതിനൊപ്പം താന്‍ വിവാഹിതയാവുകയാണെന്ന കാര്യവും നടി പറഞ്ഞിരുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേയാണ് പ്രതിശ്രുത വരനായ ഡോ. റോവിനെ ജൂഹി പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ലോക്ഡൗണിന് തൊട്ട് മുന്‍പ് വരെ റോവിനൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചുള്ള യാത്രകളുടെ വീഡിയോസുമെല്ലാം ജൂഹി പങ്കുവെച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയ്ക്ക് അവധി നല്‍കിയിരുന്നു.

ഇന്‍സ്റ്റാഗ്രാം പേജിലടക്കം സജീവമായിരുന്ന ജൂഹിയുടെ പോസ്റ്റുകള്‍ കാണാതെ വന്നതോടെ വീണ്ടും ചില ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം മാറി. വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയാണ് നടി. അടുത്തിടെ നിരവധി ഫോട്ടോസായിരുന്നു പങ്കുവെച്ചത്. അതിനൊപ്പം ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത കൂടി നടി നല്‍കിയിരിക്കുയാണിപ്പോള്‍.
ഇന്ന് ലൈവില്‍ വരുമെന്നും ഒരു ബ്യൂട്ടിക് ഉദ്ഘാടനം നടത്താന്‍ പോവുകയാണെന്നുമാണ് ഹാഷ് ടാഗിലൂടെ ജൂഹി സൂചിപ്പിച്ചിരിക്കുന്നത്. ജൂഹി സ്വന്തമായി ബ്യൂട്ടിക് തുടങ്ങി ബിസിനസ് മേഖലയിലേക്ക് കടക്കുന്നതാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
കാവ്യ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അടുത്തിടെ സാനിയ അയ്യപ്പന്‍ തുടങ്ങി മലയാളത്തിലെ താരസുന്ദരിമാരെല്ലാം സിനിമയ്‌ക്കൊപ്പം ബിസിനസ് കൂടി ആരംഭിച്ച് മാതൃകയായിരുന്നു. ജൂഹിയും ഈ പാതയിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ അതിനുള്ള പിന്തുണ ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഉപ്പും മുളകില്‍ നിന്നും പിന്മാറിയെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുള്ള കാര്യം നടി വ്യക്തമാക്കിയിരുന്നു. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു താരം പറഞ്ഞത്. അടുത്ത വര്‍ഷം പകുതിയോടെ റോവിനുമായിട്ടുള്ള വിവാഹമുണ്ടാവാനും സാധ്യതയുണ്ടെന്നും നേരത്തെ ജൂഹി റുസ്തഗി സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











