Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വിജയ് സേതുപതിയ്ക്കൊപ്പം സ്നേഹയും ശ്രീകുമാറും, ആ സന്തോഷം പങ്കുവെച്ച് നടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി സ്നേഹയും ശ്രീകുമാറും. ഓരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്യുന്ന താരങ്ങൾ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഹൃദത്തിൽ ഇടം നേടിയത്. മറിമായം എന്ന പരമ്പരയിലൂടെ മണ്ഡോദരിയും ലോലിതനേയും അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്നേഹ ശ്രീകുമാർ പങ്കുവെച്ച ചിത്രമാണ്. തമിഴ് താരം വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രമാണ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ടതിന്റെ എല്ലാ സന്തോഷവും സ്നേഹയുടെ പോസ്റ്റിൽ കാണാൻ സാധിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ കട്ട ഫാനാണെന്ന്പങ്കുവെച്ച് കൊണ്ടാണ് നടി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്നേഹയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. തമിഴിലും തെലുങ്കിലുമാണ് വിജയ് സേതുപതി സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. 2019 ൽ പുറത്തിറങ്ങിയ ജയറാം പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ മാർക്കോണി മത്തായിയിൽ വിജയ് സേതുപതി അതിഥി വേഷത്തിലെത്തിയിരുന്നു. താരത്തിന്റെ ആദ്യത്തെ മലയാള ചിത്രമായിരുന്നു അത്, വിജയ് സേതുപതിയുടെ അന്യഭാഷ ചിത്രങ്ങളും കേരളതതിൽ വലിയ വിജയമാകാറുണ്ട്.
വിജയ് സേതുപതി ആരാധക ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയ്ക്ക് വേണ്ടി. വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. ഇതിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.ലോകപ്രശസ്ത ക്രിക്കറ്ററായി വേഷമിടാന്‍ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത വിട്ടിട്ടുണ്ട്. വിജയ് സേതുപതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
മുത്തയ്യ മുരളീധരന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സേതുപതി ചിത്രമാണ് മാസ്റ്റർ. വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ ഇളയദളപതിയുടെ വില്ലനായിട്ടാണ് മക്കൾ സെൽവൻ എത്തുന്നത്. ഇതാദ്യമായിട്ടാണ് വിജയുടെ വില്ലനായി കോളിവുഡിലെ സ സൂപ്പർ താരം എത്തുന്നത്. . കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.തിയേറ്ററുകൾ തുറന്നാൽ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും
Recommended Video
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ