ആര്‍ജെ രഘു വീണ്ടും ബിഗ് ബോസിലേക്കോ? പുതിയ വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം
ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്‍ജെ രഘു. ബിഗ് ബോസില്‍ അവസാനം വരെ നിന്ന രഘു മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് തിരിച്ചെത്തിയത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്തിയിരുന്നു. അതേസമയം ആര്‍ജെ രഘുവിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു.

ചെന്നൈയില്‍ കാറില്‍ സഞ്ചരിക്കവേ എടുത്ത ഒരു വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങളുമായി പലരും എത്തിയത്. ബിഗ് ബോസ് 3യില്‍ ആര്‍ജെ രഘുവുണ്ടോ എന്ന് ചോദിച്ചാണ് മിക്കവരും എത്തിയിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദിയില്‍ മുന്‍പ് മല്‍സരാര്‍ത്ഥികള്‍ മറ്റു സീസണുകളിലും പങ്കെടുത്തിരുന്നു. ഇതേ പോലെ രഘുവും ബിഗ് ബോസ് 3യില്‍ മല്‍സരാര്‍ത്ഥിയായി എത്തുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
എന്നാല്‍ ബിഗ് ബോസ് 3 ഉദ്ഘാടനത്തിനായാണ് താരം പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഴയ ബിഗ് ബോസ് താരങ്ങളെല്ലാം സീസണ്‍ 3 ഉദ്ഘാടനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 14നാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് 3യുടെതായി വന്ന പ്രൊമോ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ദ ഷോ മാസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് പുതിയ ബിഗ് ബോസ് സീസണ്‍ വരുന്നത്.


Click it and Unblock the Notifications