ഇനിയൊരു വിവാഹം ഇല്ലെന്ന് പറഞ്ഞിട്ട്?; സജ്ന വീണ്ടും പ്രണയത്തിൽ?, വാലന്റൈൻസ് ഡെ ഫോട്ടോ ചർച്ചയാകുന്നു!
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരിക്കാൻ എത്തിയശേഷമാണ് ഫിറോസ് ഖാന്റെ ഭാര്യ എന്ന ലേബലിൽ നിന്നും മാറി സജ്ന നൂറിന് ആരാധകരുണ്ടായി തുടങ്ങിയത്. ഇരുവരും കപ്പിളായിട്ടായിരുന്നു ബിഗ് ബോസിൽ മത്സരിച്ചത്. റൂൾസ് ലംഘിച്ചതിന്റെ പേരിൽ ഇരുവരും പിന്നീട് പുറത്തായി. ബിഗ് ബോസിനുശേഷം സീരിയൽ-സിനിമ അഭിനയം, മോഡലിങ് എല്ലാമായി ഇരുവരും സജീവമാണ്.
സജ്നയും ഫിറോസും രണ്ട് വർഷം മുമ്പാണ് വേർപിരിഞ്ഞത്. ഫിറോസുമായി സജ്നയുടെ രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും സജ്നയ്ക്കുണ്ട്. ആദ്യ വിവാഹത്തിൽ ഒരു മകൾ കൂടി സജ്നയ്ക്കുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നത് പ്രേക്ഷകർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്തയായിരുന്നു.

പേരിൽ നിന്നും ഫിറോസ് നീക്കം ചെയ്ത് സജ്ന നൂർ എന്ന് മാറ്റിയതോടെ സോഷ്യൽമീഡിയയിൽ അത് ചർച്ച വിഷയമായി പിന്നാലെയാണ് താനും ഫിറോസും വേർപിരിഞ്ഞുവെന്ന് സജ്ന തന്നെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വാലൻൈൻസ് ഡെയ്ക്ക് സജ്ന പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. മുഖം മറച്ച ഒരാളുടെ നെഞ്ചിൽ കൈ ചേർത്ത് നിൽക്കുന്ന സജ്നയാണ് ഫോട്ടോയിലുള്ളത്.
ഒപ്പമുള്ള അഞ്ജാതന്റെ മുഖം റെഡ് ഹാർട്ട് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഒരു ഇമോജി മാത്രമായിരുന്നു ഫോട്ടോയ്ക്കുള്ള ക്യാപ്ഷൻ. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരിൽ നിന്നും നിരവധി ചോദ്യങ്ങളുയർന്നു. പ്രണയത്തിലാണോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. മറ്റ് ചിലർക്ക് മൂന്നാം വിവാഹം ഉണ്ടാകുമോയെന്നാണ് അറിയേണ്ടിയിരുന്നത്.
ഇനി ഒരു വിവാഹം ഇല്ലെന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചുവെന്ന് ചോദിച്ചവരുമുണ്ട്. ഫിറോസുമായി വേർപിരിഞ്ഞുവെന്ന് പ്രഖ്യാപിച്ച സമയത്ത് നൽകിയ അഭിമുഖത്തിലാണ് ഇനിയൊരു വിവാഹം ഉണ്ടാവില്ലെന്ന് സജ്ന പറഞ്ഞത്. അന്ന് വേർപിരിയാനുള്ള കാരണത്തെ കുറിച്ച് ചില സൂചനകളും സജ്ന നൽകിയിരുന്നു. രണ്ടാമത്തെ ദാമ്പത്യവും പാളിപ്പോയതിൽ വിഷമമുണ്ട്. ആൾക്കാർ എന്ത് പറയും എന്നത് ഓർത്തും വിഷമമുണ്ട്.
പക്ഷെ ആളുകളെ നോക്കിയിരുന്നിട്ട് കാര്യമില്ലല്ലോ. ഫിറോസിക്കയുമായി വേർപിരിഞ്ഞുവെന്നത് പുറത്ത് പറയേണ്ടെന്നാണ് ഉമ്മ പറഞ്ഞത്. പക്ഷെ എത്ര കാലം മറച്ച് വെക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുമായി കോളുകൾ വരുന്നുണ്ട്. മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു. ഞാൻ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതും. ഇക്ക മറ്റ് പെൺകുട്ടികൾക്കൊപ്പം വീഡിയോ ഇട്ടതും ചർച്ചയായിട്ടുണ്ട്.

ഞങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾ ഇക്ക ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഞങ്ങൾ വേർപിരിഞ്ഞതിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ട്. പക്ഷെ ആരാണെന്ന് റിവീൽ ചെയ്യുന്നില്ല. ഇഷ്യൂസ് വന്നതെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളിൽ നിന്നാണ് എന്നാണ് സജ്ന പറഞ്ഞത്. ഇനി ഒരു കല്യാണം എന്ന പ്ലാനുണ്ടോ? എന്ന് ചോദിച്ചപ്പോൾ... അയ്യോ എന്റെ പൊന്നോ... ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. ഒരു വട്ടവും രണ്ട് തവണയുമൊക്കെ വിവാഹം എന്നത് ഓക്കെ.
പക്ഷെ മൂന്നാമത് അത് വേണ്ട. മൂന്നാമതൊരു വിവാഹത്തിന് എനിക്ക് താൽപര്യമില്ല. കാരണം ഇനി എന്റെ ലോകം എന്റെ കുഞ്ഞുങ്ങളും ഉമ്മയുമാണ്. അവരെ സ്നേഹിച്ച് ജീവിക്കാനാണ് എനിക്ക് ഇഷ്ടം. അതുപോലെ എനിക്ക് ചില സ്വപ്നങ്ങളുണ്ട്. കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റുകയുള്ളു. ഭർത്താവ് ഉണ്ടെങ്കിലേ അല്ലെങ്കിൽ ഭാര്യയുണ്ടെങ്കിലെ ജീവിക്കാൻ പറ്റുകയുള്ളു എന്നൊരു തെറ്റിദ്ധാരണയുള്ള ആളുകളുണ്ട്. അത് മാറ്റിവെയ്ക്കണം.
ആ ചിന്താഗതിയിൽ നിന്ന് ചാടി വന്ന വ്യക്തിയാണ് ഞാൻ. ഫിറോസിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കുട്ടിയായിരുന്നു ഞാൻ. അതിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ലോകം എങ്ങനെയാണ്, ആളുകൾ എങ്ങനെയാണ്, എനിക്ക് ചുറ്റം എത്ര ആളുകളുണ്ട് എന്നതൊക്കെ ഞാൻ മനസിലാക്കിയത് എന്നാണ് സജ്ന മറുപടി പറഞ്ഞത്.


Click it and Unblock the Notifications











