സ്വാന്തനം സീരിയല്‍ അവസാനിപ്പിച്ചോ? സംപ്രേക്ഷണം ഉണ്ടാവില്ലെന്ന് അറിയിച്ചതോടെ സംശയവുമായി ആരാധകര്‍
മലയാളക്കരയില്‍ ഏറ്റവും ജനപ്രീതി നേടിയ സീരിയലാണ് സ്വാന്തനം. ശിവാഞ്ജലി പ്രണയവും സ്വാന്തനം കുടുംബവുമൊക്കെ യുവാക്കള്‍ക്കിടയില്‍ പോലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വാന്തം കാണാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. ഇതോടെ സീരിയല്‍ അവസാനിച്ചോ എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമായി. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച അറിയിപ്പ് എന്തിനെന്ന് ചോദിക്കുകയാണ് എല്ലാവരും.
സ്വാന്തനം കുറച്ച് നാളത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും സംപ്രേക്ഷണം ഉണ്ടാവില്ലെന്നുമാണ് വസാനം വന്ന എപ്പിസോഡില്‍ സൂചിപ്പിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം വന്നതോടെ താല്‍കാലികമായി ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ലോക്ഡൗണ്‍ പ്രതിസന്ധികള്‍ മാറിയാല്‍ പ്രിയ പരമ്പര പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരിയലുകളില്‍ ഒന്നാണ് സ്വാന്തനം. ഒരു സാധാരണ കുടുംബത്തിന്റെ സ്‌നേഹവും സന്തോഷങ്ങളും കോര്‍ത്തിണക്കി ഒരുക്കുന്ന സീരിയല്‍ അതിവേഗമാണ് സൂപ്പര്‍ ഹിറ്റായി മാറിയത്. ഏറ്റവുമൊടുവില്‍ കണ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ പോവുന്നതും വിദഗ്ദമായി തിരിച്ച് കൊണ്ട് വരുന്നതുമടക്കം പ്രധാന സംഭവങ്ങളാണ് നടന്നത്.
മനോഹരിയായി പൃഥ്വിരാജിൻ്റെ നായിക, പ്രിയ ആനന്ദിൻ്റെ ചിത്രങ്ങൾ കാണാം
അതേ സമയം സ്വാന്തനത്തിലെ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കൈലാസ് മേനോന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് എന്ന അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചത്. താരത്തെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ രംഗത്തെ താരങ്ങളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications











