ആര്യ വീണ്ടും ബിഗ് ബോസിലേയ്ക്ക്, ചിത്രം പങ്കുവെച്ച് താരം, ദി ഷോ മസ്റ്റ് ഗോ ഓൺ...

സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയാണ് ബിഗ് ബോസ് സീസൺ 3. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ഫെബ്രുവരി 14 നാണ് ആരംഭിക്കുന്നത് . പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് മൂന്നാം സീസണിനായി കാത്തിരിക്കുന്നത്. നിരവധി സർപ്രൈസുകളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്.

ariya

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുൻ ബിഗ് ബോസ് താരം ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ആര്യയും ഷോയ്ക്ക് വേണ്ടി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ആര്യയ്ക്കൊപ്പം മുൻ ബിഗ് ബോസ് താരം രഘുവും ഷോയിൽ എത്തിയിട്ടുണ്ട്. ആര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന ക്യാപ്‌ഷനിലൂടെയാണ് ആര്യ ചിത്രങ്ങൾ പങ്ക് വച്ചത്. ആര്യയുടേയും രഘുവിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇവരുടെ ചെന്നൈ വരവിന്റെ ഉദ്ദേശം ഷോ ആരംഭിച്ചാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

സീസൺ 3 യിലെ മത്സരാർഥികളെല്ലാം ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ക്വാറന്റൈൻ പൂർത്തിയാക്കിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം കഴിഞ്ഞ സീസണിനേക്കാളും നിരവധി മാറ്റങ്ങളോടെയാണ് പുതിയ സീസൺ ആരംഭിക്കുന്നത്. സെറ്റിൽ ഉൾപ്പെടെ മാറ്റങ്ങളുണ്ടാകും. അതുപോലെ പഴയ മത്സരാർഥികൾ ഷോയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഹിന്ദി ബിഗ് ബോസിൽ പഴയ മത്സരാർഥികൾ ഷോയിൽ എത്തിയിരുന്നു. രഘുവിനും ആര്യയ്ക്കും ആശംസകളുമായി ബിഗ് ബോസ് സീസൺ 2 താരങ്ങൾ എത്തിയിട്ടുണ്ട്.

Recommended Video

കാലുകണ്ട് കുരുപൊട്ടി സദാചാരക്കാര്‍ ചുട്ടമറുപടിയുമായി ആര്യ

ബിഗ് ബോസ് സീസൺ 2 ലെ ശക്തരായ മത്സരാർഥികളായിരുന്നു ആര്യയും രഘുവും. ഷോയുടെ അവസാനദിവസമായ 75 ദിവസം വരേയും ഇരുവരും ഷോയിലുണ്ടായിരുന്നു. . ഒരു പക്ഷേ നൂറു ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു എങ്കിൽ ആദ്യ മൂന്നിൽ സ്ഥാനം ഉറപ്പിച്ചേക്കും എന്ന് പ്രേക്ഷകർ വിധി എഴുതിയ ഒരു മത്സരാർത്ഥി കൂടി യായിരുന്നു ഇവർ. എന്തായലും ഫെബ്രുവരി 14 ന് ആയി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X