നെറുകയിൽ സിന്ദൂരവുമായി അരുണിന്റെ നെഞ്ചോട് ചേർന്ന് സായ് ലക്ഷ്മി, വിവാഹം കഴിഞ്ഞോ?, ചോദ്യങ്ങളുമായി ആരാധകർ!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് യുവ സീരിയൽ താരം സായ് ലക്ഷ്മിയുടേത്. ഏഷ്യാനെറ്റിലെ സാന്ത്വനം 2 എന്ന സീരിയലിലൂടെയാണ് സായ് ലക്ഷ്മി ജനപ്രിയയാകുന്നത്. ലോ സ്റ്റുഡന്റ് കൂടിയായ താരം അഭിനയവും മോഡലിങും പഠനവുമെല്ലാം ഒരുമിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താൻ പ്രണയത്തിലാണെന്ന് സായ് ലക്ഷ്മി വെളിപ്പെടുത്തിയത്. സീരിയൽ ക്യാമറാമാൻ അരുൺ റാവൺ ആണ് സായ് ലക്ഷ്മിയുടെ പാട്നർ.
മൃദുല വിജയിയുടെ സഹോദരിയും നടിയുമായ പാർവതി വിജയിയുടെ മുൻ ഭർത്താവാണ് അരുൺ. സായ് ലക്ഷ്മിക്കൊപ്പമുള്ള അരുണിന്റെ ഫോട്ടോകൾ ചർച്ചയായതോടെയാണ് താനും അരുണും വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി പാർവതി എത്തിയത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അതും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു.

വൈകാതെ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. സായ് ലക്ഷ്മി ഇടയ്ക്കിടെ അരുണുമൊത്തുള്ള വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച കപ്പിൾ ഫോട്ടോയാണ് ചർച്ചയാകുന്നത്. സാരിയും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് പങ്കാളിയായ അരുണിന്റെ നെഞ്ചോട് ചേർന്ന് നിറചിരിയുമായി നിൽക്കുന്ന സായ് ലക്ഷ്മിയെ ചിത്രത്തിൽ കാണാം.
പളനിയിൽ നിന്നും പകർത്തിയതാണ് ഫോട്ടോ. ചിത്രം അതിവേഗത്തിൽ വൈറലായി. അതിന് കാരണം സായ് ലക്ഷ്മി നെറുകയിൽ അണിഞ്ഞിരിക്കുന്ന സിന്ദൂരമാണ്. പൊതുവെ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് കേരളത്തിന്റെ സംസ്കാര പ്രകാരം സിന്ദൂരമണിയൂ. നടിയുടെ നെറുകയിൽ സിന്ദൂരം കണ്ടതോടെ വിവാഹം കഴിഞ്ഞുവോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരെത്തി.
ചിലർ ആശംസകളും കുറിച്ചിട്ടുണ്ട്. പളനിയിലെ ക്ഷേത്രത്തിൽ വെച്ച് രഹസ്യമായി ലളിതമായി വിവാഹം നടന്നുവോ എന്നുള്ള സംശയങ്ങളും ആരാധകർക്കുണ്ട്. താനും അരുണും പ്രണയത്തിലാണെന്ന് അല്ലാതെ വിവാഹം വൈകാതെ നടക്കുമെന്നുള്ള സൂചനകളൊന്നും സായ് ലക്ഷ്മി നൽകിയില്ല. അതുകൊണ്ട് ആരാധകരും പുതിയ ഫോട്ടോ കണ്ടതോടെ ആശയ കുഴപ്പത്തിലാണ്. സായ് ലക്ഷ്മി തന്നെ വ്യക്തമായ മറുപടി നൽകുന്നതിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് രണ്ടുപേരും. സമയം കണ്ടെത്തി ഇരുവരും ട്രിപ്പുകൾ നടത്തും. ഉലകം ചുറ്റുന്നത് ഏറെയും അരുണിന്റെ ബൈക്കിലാണ്. അരുണിനെ പാട്നറായി കിട്ടിയത് ഭാഗ്യമായി കരുതുന്നയാളാണ് സായ് ലക്ഷ്മി. എല്ലാത്തിനും പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ഗ്രീൻ ഫ്ലാഗ് എന്നാണ് നടി അരുണിനെ വിശേഷിപ്പിക്കാറുള്ളത്.

സീരിയൽ സെറ്റിൽ വെച്ചുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. അതേസമയം പാർവതി-അരുൺ ദാമ്പത്യം തകരാൻ കാരണം സായ് ലക്ഷ്മിയാണെന്ന് ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. സൈബർ ആക്രമണം കൂടിയപ്പോൾ സായ് ലക്ഷ്മി തന്നെ പ്രതികരിച്ച് എത്തിയിരുന്നു. താൻ കാരണമല്ല പാർവതിയും അരുണും വേർപിരിഞ്ഞതെന്നും താൻ പരിചയപ്പെടുമ്പോൾ അദ്ദേഹം വേർപിരിഞ്ഞ് താമസിക്കുന്ന സമയമായിരുന്നുവെന്നുമാണ് സായ് ലക്ഷ്മി പറഞ്ഞത്.
ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെക്കുറിച്ച് ഞാന്‍ അറിഞ്ഞതെന്നും പാർവതി വ്യക്തമാക്കിയിരുന്നു.
ഫാമിലി സെപ്പറേറ്റഡാവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും തന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണെന്നും സായ് ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. പാർവതിയുമായ ബന്ധം വേർപ്പെടുത്തിയെങ്കിലും മകളുമായി ഇപ്പോഴും നല്ലൊരു ബോണ്ട് അരുണിനുണ്ട്. കുടുംബവിളക്ക് സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പാർവതിയും അരുണും ഓളിച്ചോടി വിവാഹിതരായത്. ഡിവോഴ്സിനുശേഷം പാർവതി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. യുട്യൂബ് ചാനലുമായും സജീവമാണ്.


Click it and Unblock the Notifications