രണ്ട് പെൺമക്കൾക്കും രണ്ട് രീതി, സിന്ധുവിന്റെ സ്നേഹക്കൂടുതലിന് കാരണമുണ്ടെന്ന് വാദം; പക്ഷെ ദിയയുടെ ഉള്ളിൽ...

By Desk

കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബർ സിന്ധു കൃഷ്ണയുടെ പിറന്നാൾ ദിനം. നിരവധി പേരാണ് സിന്ധുവിന് ആശംസകൾ അറിയിച്ചത്. ഈ പിറന്നാളിന് മൂത്ത മകൾ അഹാന സിന്ധുവിന് വേണ്ടി പ്രത്യേക സർപ്രെെസ് ഒരുക്കി. കുടുംബത്തോടൊപ്പം ഇവർ യാത്ര പോയി. ഒരു റിസോർട്ടിൽ പിറന്നാൾ ആഘോഷിച്ചു. അമ്മുവാണ് (അഹാന കൃഷ്ണ) എല്ലാം അറേഞ്ച് ചെയ്തതെന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്. ഇഷാനി കൃഷ്ണ, ഹ​ൻസിക കൃഷ്ണ എന്നീ മക്കളും സിന്ധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.

എന്നാൽ ദിയ കൃഷ്ണ ഉണ്ടായിരുന്നില്ല. ഇതെന്ത് കൊണ്ടെന്ന ചോദ്യം വന്നു. ഈയടുത്താണ് ദിയ അമ്മയായത്. കെെക്കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനുള്ള ബു​ദ്ധിമുട്ട് കൊണ്ടായിരിക്കും എന്ന് വാദം വന്നു. എന്നാൽ ദിയ പൊതുവെ തന്റെ അമ്മയോട് വലിയ സ്നേഹപ്രകടനങ്ങൾ നടത്താറില്ലെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. എന്നാൽ അഹാന നേരെ മറിച്ചാണ്. അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെറിയ കാര്യങ്ങൾ പോലും അഹാന ചെയ്യുന്നു.

Sindhu Krishna  Ahaana Krishna

അ​ഹാന തന്റെ ആ​ഗ്രഹങ്ങളെല്ലാം സാധിച്ച് തന്നെന്ന് അടുത്തിടെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. തനിക്കും സഹോദരങ്ങൾക്കും വേണ്ടി അമ്മ ചെയ്തതിന്റെ കുറച്ചെങ്കിലും തിരിച്ച് അമ്മയ്ക്ക് ചെയ്യാനാണ് താൻ ശ്രമിക്കാറെന്ന് അഹാന പറഞ്ഞിട്ടുണ്ട്. സിന്ധു കൃഷ്ണയുടെ മൂത്ത മകളാണ് അഹാന. അമ്മയുടെ ജീവിതത്തിലെ മാറ്റങ്ങൾ കണ്ടയാൾ.

നാല് മക്കൾക്കും വേണ്ടി സിന്ധുവെടുത്ത ത്യാ​ഗങ്ങളെക്കുറിച്ച് അഹാനയ്ക്ക് നന്നായറിയാം എന്ന് ആരാധകർ പറയുന്നു. എന്നാൽ ദിയ അഹാനയെ പോലെ അല്ലെന്നാണ് വിമർശനങ്ങൾ. ദിയ അമ്മയായപ്പോൾ എന്ത് സഹായത്തിനും അമ്മ ഒപ്പമുണ്ട്. എന്നാൽ ഇതേ സ്നേഹം ദിയ തിരിച്ച് കാണിക്കുന്നില്ലെന്നാണ് വിമർശകരുടെ വാദം. സിന്ധു അഹാനയോട് ദിയയേക്കാൾ സ്നേഹക്കൂടുതൽ കാണിക്കുന്നതിന് കാരണം അഹാന അവർക്ക് കൊടുക്കുന്ന പരി​ഗണനയാണെന്നും വാദമുണ്ട്.

Sindhu Krishna  Ahaana Krishna

പക്ഷെ താൻ വീട്ടുകാരോട് സ്നേഹപ്രകടനം നടത്തുന്ന ആളല്ലെന്നും പക്ഷെ അവരെ മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തനിക്ക് സഹിക്കില്ലെന്നും ദിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഹാനയ്ക്കും ദിയക്കും തങ്ങളുടേതായ ഫാൻസ് സോഷ്യൽ മീഡിയയിലുണ്ട്. ഇവരെ താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകൾ എപ്പോഴും നടക്കാറുണ്ട്. അത്തരത്തിലൊരു ചർച്ചാണിപ്പോഴും നടക്കുന്നത്.

അഹാനയുമായി തനിക്ക് മിക്കപ്പോഴും വഴക്കുകളുണ്ടാകാറുണ്ടെന്ന് ദിയ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. അഹാനയ്ക്ക് കാര്യപ്രാപ്തി കൂടുതലാണെന്നും ദിയ കൃഷ്ണ അന്ന് പ്രശംസിച്ചു. സോഷ്യൽ മീഡിയയാണ് അഹാനയുടെ ദിയയുടെയും പ്രധാന വരുമാന മാർ​ഗം. അഹന 2014 ലാണ് സിനിമാ രം​ഗത്തേക്ക് വരുന്നത്. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഇനി താൻ തിരക്കുള്ള നടിയായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. ദിയ കൃഷ്ണയും സിനിമാ രം​ഗത്തേക്ക് കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഇഷാനി കൃഷ്ണ നായികയായെത്തുന്ന ആശകൾ ആയിരം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഹൻസിക കൃഷ്ണ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X