മകനെ പൊള്ളൽ ഏൽപ്പിച്ച രേണുവിന് എതിരെ ചൈൽഡ് വെൽഫെയറിൽ പരാതിയോ?; സത്യാവസ്ഥ പറഞ്ഞ് രേണു സുധി
വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കൊപ്പം തന്നെ ചർച്ചയായ ഒന്നായിരുന്നു രേണു സുധി അഞ്ച് വയസുകാരൻ മകൻ റിതുലിനെ ശ്രദ്ധയോടെ പരിപാലിക്കുന്നില്ലെന്നത്. അതിന് കാരണമായി രേണുവിന് എതിരെ രംഗത്ത് എത്തിയവർ ചൂണ്ടി കാട്ടിയത് കുഞ്ഞിന്റെ കഴുത്തിന്റെ പിൻഭാഗത്ത് കണ്ട പൊള്ളൽ മുറിവായിരുന്നു. മീഡിയ മകന്റെ മുറിവിനെ കുറിച്ച് ചോദിച്ചപ്പോൾ രേണുവിന് കൃത്യമായ മറുപടി പറയാൻ കഴിഞ്ഞില്ലെന്നതും ചർച്ചയായിരുന്നു.
സുധിയുടെ മരണശേഷം രേണുവിന്റെ വരുമാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. സിനിമ, മ്യൂസിക്ക് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ, മോഡലിങ് എന്നിവയിലാണ് രേണു സജീവം. രേണു ഒട്ടുമിക്ക ദിവസങ്ങളിലും ഷൂട്ടിങ് തിരക്കുകളിലും അതുമായി ബന്ധപ്പെട്ടുള്ള യാത്രയിലുമായിരിക്കും.

അതിനാൽ രേണുവില്ലാത്ത സമയത്ത് കുഞ്ഞിനെ പരിപാലിക്കുന്നത് രേണുവിന്റെ മാതാപിതാക്കളാണ്. മകനെ പൊള്ളൽ ഏൽപ്പിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ രേണുവിന് എതിരെ പരാതി വന്നുവെന്നും വൈകാതെ നടപടിയുണ്ടാകുമെന്ന തരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പ്രചരിച്ച വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തുകയാണ് രേണു.
താൻ പ്രസവിച്ചിട്ടില്ലാത്ത മകനായ രാഹുലിനെപ്പോലും ഒരു കമ്പ് കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്തയാളാണ് താനെന്ന് രേണു പറയുന്നു. പതിമൂന്ന് വയസിലാണ് എനിക്ക് കിച്ചുവിനെ കിട്ടുന്നത്. ഒരു കമ്പ് കൊണ്ടുപോലും ഞാൻ കിച്ചുവിനെ വേദനിപ്പിച്ചിട്ടില്ല. അങ്ങനെയുള്ള ഞാൻ റിഥപ്പനെ വേദനിപ്പിക്കുമോ?.
എന്തൊക്കെയാണ് ആളുകൾ പറയുന്നത്?. സുധി ചേട്ടന്റെ ചരമ വാർഷികത്തിന്റെ തലേ ദിവസം ഞാൻ ഷൂട്ട് കഴിഞ്ഞ് വന്നപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിന് പിറകിൽ പാടുണ്ടെന്ന് കണ്ടത്. അത് കണ്ട് ഞാൻ കരഞ്ഞു. അമ്മയോടും പപ്പയോടും കുഞ്ഞിന് എന്ത് പറ്റിയതാണെന്ന് ഞാൻ ചോദിച്ചു. പറമ്പിൽ ചെള്ള് പോലൊരു ജീവിയുണ്ട്. അത് മുറിയിൽ എല്ലാം ഉണ്ടാകാറുണ്ട്. ഉറങ്ങി എഴുന്നേറ്റപ്പോഴോ മറ്റൊ അതിന്റെ ദ്രാവകം കുഞ്ഞിന്റെ കഴുത്തിൽ പറ്റി പൊള്ളിയതാണ്.
അവൻ അതിനെ പിടിച്ച് ഞെരടിക്കാണും. അത്യാവശ്യം നല്ലരീതിയിൽ പാടുണ്ടായിരുന്നു. എന്താണ് കടിച്ചതെന്ന് കുഞ്ഞിനും വ്യക്തമായി അറിയില്ല. നമ്മുടെ ശരീരത്തിലാണ് ആ ജീവി വന്നിരുന്നതെങ്കിൽ നമുക്ക് അതുപോലൊരു പൊള്ളലുണ്ടാകുമെന്ന് രേണു പറഞ്ഞു. കമന്റ്സ് ഇടുന്നവർ അവരുടെ കാര്യങ്ങൾ ആരെയാണ് ബോധിപ്പിക്കുന്നത്?.

അവരുടെ അച്ഛൻ, അമ്മ അല്ലെങ്കിൽ പങ്കാളി. പക്ഷെ രേണു സുധി മാത്രം കാര്യങ്ങൾ ആരെയൊക്കെ ബോധിപ്പിക്കണം. എല്ലാവർക്കും പേഴ്സണൽ ലൈഫുണ്ട്. എന്റെ എല്ലാ കാര്യങ്ങളും എല്ലാവരേയും ബോധിപ്പിക്കണമെന്നത് രേണു സുധിക്ക് മാത്രമുള്ള സംവിധാനമാണെന്ന് തോന്നുന്നു. എന്ത് ചെയ്താലും ഞാൻ അതെല്ലാം നാട്ടുകാർക്ക് എക്സ്പ്ലെയിൻ ചെയ്ത് കൊടുക്കണം.
ഇല്ലെങ്കിൽ അത് വിവാദമാകും. ഈ വീട് കിച്ചുവിനും റിതുലിനും അവകാശപ്പെട്ടത്. ഞാനും എന്റെ മാതാപിതാക്കളും അവരുടെ സംരക്ഷണത്തിന് വേണ്ടി ഇവിടെ നിൽക്കുന്നു എന്ന് മാത്രമെയുള്ളുവെന്നും രേണു പറഞ്ഞു. കോട്ടയത്താണ് സുധിലയം എന്ന വീട് സ്ഥിതി ചെയ്യുന്നത്. നാല് ദിവസം മുമ്പ് സുധിയുടെ മൂത്തമകൻ കിച്ചു ഒരു വ്ലോഗ് വീഡിയോ പങ്കിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.
അനിയൻ റിതുലിനെ കാണാനും അവനൊപ്പം സമയം ചിലവഴിക്കാനുമാണ് കിച്ചു പോയത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അല്ലറ ചില്ലറ ഷോപ്പിങ് നടത്തുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും എല്ലാം ചെയ്തിരുന്നു. പുതിയ വീട് രേണുവും കുടുംബവും അശ്രദ്ധയോടെ ഉപയോഗിക്കുന്നുവെന്നായിരുന്നു കിച്ചുവിന്റെ വ്ലോഗ് പുറത്ത് വന്നപ്പോൾ ഉയർന്ന പ്രധാന വിമർശനം. സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ ഉപേക്ഷിച്ചതിനും രേണുവിന് നേരെ പ്രതിഷേധം ഉയർന്നിരുന്നു.


Click it and Unblock the Notifications