സൗഹൃദങ്ങളിൽ ദിയക്ക് സംഭവിച്ചത് ഹൻസികയ്ക്കും? എങ്ങനെ ഒരു വർഷം കടക്കുമെന്നറിയില്ലെന്ന് താരപുത്രി; ചർച്ചയിങ്ങനെ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കൃഷ്ണ കുമാർ കുടുംബം. അഹാനയും സഹോദരിമാരും ഇതിനോടകം പലരുടെയും ഐക്കണായി മാറിക്കഴിഞ്ഞു. കെകെ കുടുംബത്തിൽ എല്ലാവരുടെയും വ്ലോഗുകൾ വ്യത്യസ്തമാണ്. കോളേജും മേക്കപ്പുമൊക്കെയാണ് ഹൻസിക കൃഷ്ണന്റെ ചാനലിൽ കൂടുതലും കാണാറുള്ളത്. കോളേജിലെ സന്തോഷകരമായ ദിനങ്ങൾ ഹൻസിക വ്ലോഗിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല.
കോളേജിലെ സൗഹൃദങ്ങളിൽ മാറ്റം വന്നെന്ന് ഹൻസിക അടുത്തിടെ പങ്കുവെച്ച വ്ലോഗിലും സൂചിപ്പിക്കുന്നുണ്ട്. ഒരു വർഷം കൂടി കോളേജുണ്ട്. അതെങ്ങനെ സർവെെവ് ചെയ്യുമെന്ന് എനിക്കറിയില്ല. അത് വളരെ പെട്ടെന്ന് പോകും. ഞാൻ എന്നിൽ ഫോക്കസ് ചെയ്യും. കോളേജ് ജീവിതം ബോറാകും. കുഴപ്പമില്ല, കോളേജാണ്, ജീവിതത്തിന്റെ അവസാനമല്ലെന്ന് ഹൻസിക അന്ന് പറഞ്ഞു. വെക്കേഷൻ അവസാനിച്ച് കോളേജിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ചും ഹൻസിക അന്ന് സംസാരിച്ചു.

കോളേജിലെ രണ്ടാം വർഷം പോലെ നല്ലതായിരിക്കില്ല ഇത്തവണയെന്ന് എനിക്കുറപ്പാണ്. കാരണം കാര്യങ്ങൾ മാറി. സെക്കന്റ് ഇയർ പൂർണമായല്ലെങ്കിലും നല്ലതായിരുന്നു. തേർഡ് ഇയർ എനിക്കറിയില്ല. പക്ഷെ ഒരുപാട് കാര്യങ്ങൾ മാറ്റാൻ ഞാനാഗ്രഹിക്കുന്നു. സെക്കന്റ് ഇയറിൽ ഇഷ്ടപ്പെടാത്ത അനുഭവങ്ങൾ തേർഡ് ഇയറിൽ മാറ്റാമെന്ന് വിചാരിച്ചു. ഉദാഹരണത്തിന് എന്റെ ഉറക്ക സമയം. ഓണത്തിനും ക്രിസ്മസിനും നല്ല വസ്ത്രങ്ങളിടണം. ഇവന്റുകളിൽ പങ്കെടുക്കണം. സെക്കന്റ് ഇയറിൽ തുടക്കത്തിലല്ലാതെ ഒന്നിലും പങ്കെടുത്തിട്ടില്ല. സോളോ ഡാൻസ് ചെയ്ത് ഇറങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അത് നടക്കുമോ എന്നറിയില്ല.
ഞാൻ ജെനുവിനായ വ്യക്തിയാണ്. ഫേക്കിന്റെ നേർവിപരീതമാണ് ഞാൻ. ഇത് ഞാനല്ല പറയേണ്ടത്. മറ്റുള്ളവരാണ്. ഞാൻ വളരെ ജെനുവിനാണ്. അതുകൊണ്ടാണ് എനിക്ക് ഹർട്ട് ആകുന്നത്. കഴിഞ്ഞൊരു വർഷവും ഈയൊരു വർഷവും എനിക്ക് എനിക്ക് വളരെയധികം ഹർട്ടായി. കാരണം നമ്മൾ ജെനുവിനാകുമ്പോൾ തിരിച്ചും അങ്ങനെ പ്രതീക്ഷിക്കും.ഞാൻ പാവമാണ്. എന്റെ വ്ലോഗും ഫോട്ടോയും കണ്ടാൽ നിങ്ങൾക്ക് ഞാനൊരു പാവം കുട്ടിയാണെന്ന് തോന്നില്ല.

ഒരു വ്ലോഗിലൂടെ സ്വഭാവത്തെക്കുറിച്ച് അധികം മനസിലാകില്ല. താനൊരു മോശം വ്യക്തിയല്ലെന്നും ഹൻസിക പറയുന്നുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം റെഡിറ്റിൽ നടന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളുമായി ഹൻസിക തെറ്റിപ്പിരിഞ്ഞതിന് കാരണമായി പല വാദങ്ങളും വരുന്നുണ്ട്. ഹൻസികയുടെ ചേച്ചി ദിയയെ പണത്തിന് വേണ്ടി മാത്രം സുഹൃത്തുക്കൾ ഉപയോഗിച്ചു.
ചെറുതായെങ്കിലും ഇതേ രീതിയിലാണ് ഹൻസികയുടെയും പോക്ക്. പണവും സ്വാധനവും ഉള്ളപ്പോൾ ആളുകൾ സ്വാഭാവികമായും നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ആ കംഫർട്ട് കൊടുക്കാതാകുമ്പോൾ അവരുടെ യഥാർത്ഥ മുഖം വ്യക്തമാകുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. നേരത്തെ ദിയക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ദിയയുടെ എല്ലാ പോസ്റ്റിലും സ്റ്റോറിയിലും അവളുണ്ടായിരുന്നു. പതിയെ അവൾ സ്വന്തമായി ഇൻഫ്ലുവൻസർ കരിയറുണ്ടാക്കി. ഇതിന് ശേഷം അവർ തെറ്റിപ്പിരിഞ്ഞെന്നാണ് മറ്റൊരു കമന്റ്.
സൗഹൃദങ്ങളിൽ വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് നേരത്തെ ദിയ കൃഷ്ണ തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാവരും കൂടി ഭക്ഷണം കഴിച്ച ശേഷം ബിൽ കൊടുക്കാനുള്ള ചുമതല തനിക്കായിരുന്നെന്ന് ദിയ ഒരിക്കൽ തുറന്ന് പറഞ്ഞു. പിന്നീട് ഇവർ തന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായി. തന്നെ പ്രണയിച്ച് പ്രശസ്തരാകാൻ ശ്രമിച്ചവരുണ്ടെന്നും ദിയ തുറന്ന് പറഞ്ഞു. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. ഗർഭിണിയാണ് ദിയ. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളുമായി അശ്വിന് ബൗണ്ടറിയുണ്ടെന്നും അശ്വിനിൽ നിന്നും താൻ പഠിച്ച പാഠമതാണെന്നും ദിയ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications