ഉപ്പും മുളകിന് എന്തോ ശാപമുണ്ട്! നന്നായി വരുമ്പോള്‍ പ്രശ്‌നം! സിദ്ധു ഇനി ജയിലിലേക്കോ? ചര്‍ച്ചകള്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ് ഉപ്പും മുളകും. ആദ്യ സീസണ്‍ ഗംഭീര വിജയമായതോടെയായിരുന്നു ഉചിതമായ മാറ്റങ്ങളുമായി രണ്ടും മൂന്നും സീസണുകള്‍ എത്തിയത്. ബാലുവും നീലുവും ഇല്ലെങ്കിലും മക്കളിലൂടെയായി മുന്നേറുകയായിരുന്നു സീസണ്‍ 3. ലച്ചുവിന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് എന്ന സിദ്ധുവിന്റെ വരവോടെ പരമ്പര കൂടുതല്‍ നന്നായെന്നായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. തട്ടീം മുട്ടീമില്‍ ബാലതാരമായി ശ്രദ്ധ നേടിയ സിദ്ധാര്‍ത്ഥ് പ്രഭുവായിരുന്നു സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നേരത്തെ ഡെയ്ന്‍ ഡേവിസായിരുന്നു സിദ്ധാര്‍ത്ഥ്. മറ്റൊരാള്‍ ചെയ്ത് പളിപ്പിച്ച ക്യാരക്ടറായതിനാല്‍ ഇത് തന്നെക്കൊണ്ട് കഴിയുമോ എന്ന തരത്തില്‍ ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍. ഓഡീഷന്‍ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു സിദ്ധാര്‍ത്ഥ് സിദ്ധുവായത്.

ജൂഹിയുമായുള്ള കെമിസ്ട്രി മികച്ചതാണെന്നായിരുന്നു അഭിപ്രായങ്ങളെല്ലാം. തുടക്കത്തിലെ ആശങ്കകളൊക്കെ ഇപ്പോള്‍ മാറി. എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. സിദ്ധുവായി തന്നെ അംഗീകരിച്ചതില്‍ സന്തോഷം. നല്ലൊരു ഔട്ടിന് വേണ്ടി എത്ര റീടേക്ക് പോവാനും മടിയില്ല തനിക്ക് എന്നുമായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. പരമ്പര വിജയകരമായി പോവുന്നതിനിടയിലായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭുവിനും പുറത്തേക്ക് പോവേണ്ടി വന്നത്. മദ്യലഹരിയില്‍ കാറോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സിദ്ധാര്‍ത്ഥിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അവിടെ കൂടിയവരെ ചീത്ത വിളിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു സിദ്ധാര്‍ത്ഥ്. തല പോലും നേരെ നില്‍ക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ മദ്യം കഴിക്കുന്ന ആളാണോ സിദ്ധാര്‍ത്ഥ് എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍.

fans discussion about Sidharth
Photo Credit: filmibeat

ജനക്കൂട്ടം സിദ്ധാര്‍ത്ഥിനെ കൈവെച്ചതില്‍ പ്രതിഷേധവുമായി താരങ്ങള്‍ എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്നുവെങ്കില്‍ നിങ്ങളുടെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നായിരുന്നു സാക്ഷികളെല്ലാം പ്രതികരിച്ചത്. വണ്ടി ഇടിച്ച ആള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാര്യം സംശയമാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അദ്ദേഹം മരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. സിദ്ധാര്‍ത്ഥിന് മാതൃകാപരമായ ശിക്ഷ നല്‍കണം എന്നായിരുന്നു പിന്നീട് വന്ന പ്രതികരണങ്ങളെല്ലാം. നരഹത്യക്ക് കേസെടുത്ത് നടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇനിയിപ്പോള്‍ സിദ്ധു ഗള്‍ഫിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുപോവുമായിരിക്കും. ഇനിയെന്തായാലും പരമ്പരയിലേക്കൊരു തിരിച്ചുവരവില്ല. പ്രമോ വീഡിയോയുടെ താഴെയായും, ഫാന്‍സ് ഗ്രൂപ്പുകളിലുമെല്ലാം ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മലയാളം ടെലിവിഷന്‍ ചരിത്രം എടുത്ത് നോക്കിയാല്‍ സക്‌സസിലും, ഫാന്‍ ബേസിലും മുന്‍പന്തിയിലാണ് ഉപ്പും മുളകും. എന്നാല്‍ ഇതൊരു ശാപം പിടിച്ച പരമ്പരയാണെന്ന് തോന്നുന്നുയ കാരണം ഈ മൂന്ന് സീസണിലും എന്തെങ്കിലും ഏതെങ്കിലും ആര്‍ടിസ്റ്റ് റിലേറ്റഡ് ഒരു ഇഷ്യൂ ഉണ്ടാവും. വളരെ മോശമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത് എന്നായിരുന്നു അമല്‍ ആനന്ദ് കുറിച്ചത്.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X