For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെയും നടിയെ പുറത്താക്കിയോ, എട്ടിന്റെ പണി കിട്ടിയെന്ന് പറഞ്ഞ് നടി അശ്വതി നായർ

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച പരമ്പരകളിലൊന്നായി ഉപ്പും മുളകും മാറിയത് അതിവേഗമാണ്. ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വീണ്ടും വിജയഗാഥ തുടരുകയാണ്. ഈ കാലയളവിനുള്ളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിരവധി താരങ്ങളും എത്തിയിരുന്നു. അവരെല്ലാം തങ്ങള്‍ക്ക് കിട്ടിയ വേഷം മനോഹരമാക്കുകയും ചെയ്തിരുന്നു.

  ഏറ്റവുമൊടുവില്‍ പൂജ ജയറാം എന്നൊരു കഥാപാത്രമായിരുന്നു ഉപ്പും മുളകിലേക്കും എത്തിയത്. അശ്വതി നായര്‍ ആയിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാറമട വീട്ടിലേക്ക് ഒരു പാവാടക്കാരി കൂടി എത്തുന്നു എന്ന് പറഞ്ഞ് കൊണ്ട് വന്ന പ്രൊമോ വലിയ തരംഗമായിരുന്നു. അതോടെ പൂജയ്ക്ക് വലിയ സ്വീകരണവും ലഭിച്ചു. പിന്നീടുള്ള എപ്പിസോഡുകളിലെല്ലാം പാറമട വീട്ടില്‍ പൂജയും ഉണ്ടായിരുന്നു.

  aswathy-nair-pics

  നേരത്തെ പലപ്പോഴും ഉണ്ടായത് പോലെ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി വാങ്ങാറുള്ള ഉപ്പും മുളകും പൂജയിലൂടെയും അത് നേടി എടുത്തു. പരമ്പരയിലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന നടി ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്തുണ നല്‍കിയവരൊക്കെ വിമര്‍ശിക്കാനും തുടങ്ങി.

  മുടിയന്റെ യൂട്യൂബ് വീഡിയോസ് കണ്ട് പാറമട വീട്ടിലെത്തിയ പൂജയ്ക്ക് മുടിയനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ലേശം പക്വത കുറവുള്ള കഥാപാത്രമായിരുന്നിത്. മുടിയന്റെ വിവാഹം ഉടനില്ലെങ്കില്‍ പൂജ ആ വീട്ടില്‍ നില്‍ക്കുന്നതിനോട് പ്രേക്ഷകരില്‍ ചിലര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഉപ്പും മുളകിലെയും ബാലു മുതല്‍ പാറുക്കുട്ടി വരെ ഉള്ളവരെല്ലാം തങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്നും പൂജ അതിന് യോജിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങി.

  aswathy-nair-pics

  പരമ്പരയുടെ പുതിയ എപ്പിസോഡുകളുടെ കമന്റ് ബോക്‌സ് നിറയെ പൂജയെ മാറ്റണമെന്നുള്ള പ്രതികരണം വന്ന് തുടങ്ങി. ഒടുവിലാത പൂജയെ കാണുന്നില്ലെന്നാണ് പുതിയ ആരോപണം. ഓണത്തിന്റെ എപ്പിസോഡുകള്‍ വരെ പൂജയെ കാണിച്ചിരുന്നെങ്കിലും പിന്നീടിങ്ങോട്ട് വന്നതേയില്ല. ഇതോടെ അശ്വതിയും പരമ്പരയില്‍ നിന്നും മാറി നില്‍ക്കുയാണോ എന്ന സംശയത്തിനും കാരണമായി. കുറച്ച് ദിവസമായി പ്രേക്ഷകർ ചോദിക്കുന്നതും ഇതാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ടുള്ള അശ്വതി പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവാറുണ്ട്.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  ഇപ്പോഴിതാ തനിക്കൊരു എട്ടിന്റെ പണി കിട്ടിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പൂജ. 'അപ്പച്ചാ മരിക്കരുത്, പ്ലീസ്' എന്ന ക്യാപ്ഷനില്‍ ഒരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അശ്വതി പങ്കുവെച്ചത്. ഗുലുമാല്‍ എന്ന പരിപാടിയിലൂടെ നടന്‍ അനൂപ് എനിക്കും ഒരു എട്ടിന്റെ പണി തന്നു. എല്ലാവരും കാണണമെന്നായിരുന്നു അശ്വതി പറഞ്ഞിരിക്കുന്നത്.

  English summary
  Is Uppum Mulakum Fame Pooja Jayaram Moved Out, Aswathy Fans Are Missing The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X