ഉപ്പും മുളകും അവസാനിച്ചോ? അതേ വീണ്ടും തുടങ്ങുന്നുവോ, മുടിയന്റെ പുത്തന്‍ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു
മലയാളക്കരയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയെടുത്ത ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ അഞ്ച് വര്‍ഷത്തിന് മുകൡലായി ജൈത്ര യാത്ര തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പരമ്പരയ്ക്ക് അത്ര നല്ല കാലമായിരുന്നില്ല. ലെച്ചു എന്ന വേഷത്തിലെത്തിയ നടി ജൂഹി റുസ്തഗി ഷോ യില്‍ നിന്നും പിന്മാറിയിരുന്നു.
ഇതിനിടെ ലോക്ഡൗണ്‍ വന്നപ്പോള്‍ കുറച്ച് കാലത്തേക്ക് ചിത്രീകരണം നടന്നിരുന്നില്ല. വീണ്ടും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉപ്പും മുളകും ശക്തിയോടെ തിരിച്ച് വരവ് നടത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പരമ്പര എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. ഒരു മാസത്തിന് മുകളിലായി ഷോ ചിത്രീകരണം തന്നെ അവസാനിപ്പിച്ചിട്ട്.

ഇതോടെ ഫാന്‍സ് പേജുകളില്‍ നിറയെ പരിപാടിയെ കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളും നിറഞ്ഞിരുന്നു. ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. ഞങ്ങളോട് കുറച്ച് വെയിറ്റ് ചെയ്യാനാണ് ചാനലില്‍ നിന്നും പറഞ്ഞത്. അതുകൊണ്ട് മറ്റ് വര്‍ക്കുകളൊന്നും ഏറ്റെടുക്കാതെ ഞങ്ങളും ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അടുത്തിടെ ബാലുവും നീലുവും പ്രതികരിച്ചിരുന്നു.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
ഇപ്പോഴിതാ മുടിയന്‍ എന്ന് വിളിക്കാറുള്ള ഉപ്പും മുളകിലെയും വിഷ്ണുവായി എത്തുന്ന റിഷി എസ് കുമാര്‍ പങ്കുവെച്ച ഫോട്ടോ വൈറലാവുകയാണ്. ഓണ്‍സ്‌ക്രീനിലെ സഹോദരനായി അഭിനയിക്കുന്ന അല്‍സാബിത്തിനൊപ്പമുള്ള പുതിയ ഫോട്ടോയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ റിഷി പോസ്റ്റ് ചെയ്തത്. 'കേശു കുട്ടനൊപ്പം' എന്ന് ക്യാപ്ഷന്‍ കൊടുത്ത ചിത്രം വളരെ വേഗം വൈറലായി.

ഉപ്പും മുളകിന്റെയും ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണിതെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയോ? നിങ്ങള്‍ ഉപ്പും മുളകും ഇനിയും തുടങ്ങുന്നുണ്ടോ, അതോ അവസാനിച്ചോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിഷിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഇതുവരെ താരം പ്രതികരിച്ചിട്ടില്ലെങ്കിലും വൈകാതെ പരമ്പര ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











