എന്തൊക്കെയായിരുന്നു, എനിക്കപ്പോഴേ തോന്നി...; മുൻ കാമുകന്റെ പരിഹാസം ദിയക്ക് നേരെയോ?, എന്തുപറ്റിയെന്ന് ചോദ്യം
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ആരാധകർക്ക് അറിയാവുന്നതാണ്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിയ കൃഷ്ണ ഇന്ന്. ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നിട്ട് ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ. പ്രശസ്തിയും പണവും വന്നപ്പോഴും ദിയ ആഗ്രഹിച്ചത് കുടുംബ ജീവിതമാണ്. ഭർത്താവും കുട്ടികളും അടങ്ങുന്ന ജീവിതമായിരുന്നു എന്നും തന്റെ സ്വപ്നമെന്ന് ദിയ നേരത്തെ പറഞ്ഞതാണ്. ദിയയെ പൂർണമായും മനസിലാക്കുന്ന പങ്കാളിയാണ് അശ്വിൻ ഗണേശ്.
അശ്വിനെ ആദ്യമായി കണ്ട സമയത്ത് തന്റെ ജീവിത പങ്കാളിയായി മാറുമെന്ന് ദിയ കരുതിയിരുന്നില്ല. നാടകീയമായിരുന്നു ദിയയുടെ ജീവിതത്തിലെ ആഅ കാലഘട്ടം. അശ്വിനുമായി സൗഹൃദമുണ്ടായിരുന്ന കാലത്ത് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്. വെെഷ്ണവ് എന്നാണ് മുൻ കാമുകന്റെ പേര്. വെെഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ.

ദിയ ഇൻഫ്ലുവൻസറായി അറിയപ്പെട്ട് കൊണ്ടിരിക്കുന്ന കാലത്തായിരുന്നു വെെെഷ്ണവുമായുള്ള പ്രണയം. പ്രണയത്തിലാണെന്ന കാര്യം ആരാധകരിൽ നിന്നും ഇവർ മറച്ച് വെച്ചിരുന്നില്ല. എന്നാൽ ഒരു ഘട്ടത്തിൽ ഇരുവരും പിരിഞ്ഞു. പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ദിയ ഒന്നിലേറെ തവണ സൂചിപ്പിച്ചിരുന്നു. പിരിഞ്ഞെങ്കിലും സൗഹൃദമുണ്ടെന്നാണ് വെെഷ്ണവ് പറഞ്ഞത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വെെഷ്ണവ് പങ്കുവെച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. തമാശ രൂപേണയുള്ള റീൽ ആണിത്. പുലിവാൽ കല്യാണം എന്ന സിനിമയിലെ സലിം കുമാറിന്റെ ഡയലോഗാണ് വെെഷ്ണവും സുഹൃത്തുക്കളും റീലാക്കിയത്. അങ്ങനെ പടക്കക്കട ഗുദാഹവ. എന്തൊക്കെ മേളമായിരുന്നു. പാട്ട്, ഡാൻസ്, കൂത്ത്, എനിക്കപ്പോഴേ തോന്നി. ടമാർ പടാർ. എല്ലാം കത്തിച്ചാമ്പലാകുമെന്ന്, എന്ന ഡയലോഗാണിത്.

ഇത് ഇവിടെ കിടക്കട്ടെ, ഇപ്പോൾ പറയാൻ കറക്ടാണ് എന്നാണ് ക്യാപ്ഷൻ. ദിയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോകുമ്പോൾ ഇങ്ങനെയൊരു റീൽ ഇട്ടതിന് കാരണം എന്തെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. കമന്റ് ബോക്സ് വെെഷ്ണവ് ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം ചില ട്രോൾ പേജുകളിൽ വീഡിയോ വന്നു.
ഈ വീഡിയോകൾക്ക് താഴെ വെെെഷ്ണവിനെ പരിഹസിച്ച് കമന്റുകളുണ്ട്. ഡാ നീ ആദ്യം കമന്റ് ബോക്സ് ഓപ്പൺ ആക്കി ഇടൂ. നിനക്കുള്ളത് അവിടെ വാങ്ങാം എന്നാണ് ഒരാളുടെ കമന്റ്. അസൂയ, കിട്ടാത്ത മുന്തിരി പുളിക്കും, നല്ല കണ്ണുകടി ഉണ്ടല്ലേ എന്നെല്ലാം കമന്റുകളുണ്ട്. റെഡിറ്റിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. വെെഷ്ണവ് ഇങ്ങനെ ഒരു പോസ്റ്റിടാൻ മാത്രം ദിയക്കെന്ത് സംഭവിച്ചു എന്നാണ് റെഡിറ്റിലെ ചോദ്യങ്ങൾ.
നേരത്തെ ദിയക്കും അശ്വിനും എതിരെ വെെഷ്ണവ് പരോക്ഷമായി സംസാരിച്ചിരുന്നു. മുൻ റിലേഷൻഷിപ്പിൽ നിന്ന് പഠിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിൽ വെെഷ്ണവിന് ചോദ്യം വന്നു. റിലേഷൻഷിപ്പ് ആയിക്കഴിഞ്ഞാൽ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങൾ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് ഞാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയത്. സുഹൃത്തുക്കളിൽ ചിലർ നമ്മുടെ സന്തോഷങ്ങളിൽ ഹാപ്പിയായിരിക്കില്ല.
അവർക്കത് വേണമെന്ന് മനസിലുണ്ടാകുമെന്ന് വെെഷ്ണവ് പറഞ്ഞു. സുഹൃത്തിന്റെ മുൻ കാമുകിയെ പ്രണയിച്ചതിൽ അശ്വിന് നേരത്തെ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ അശ്വിനാണ് ദിയക്ക് ചേർന്ന പങ്കാളിയെന്നും അഭിപ്രായങ്ങൾ വന്നു. മുൻ ബന്ധങ്ങളിൽ താൻ നൂറ് ശതമാനവും ആത്മാർത്ഥത കാണിച്ചതാണ്. അതിനാൽ തനിക്ക് മൂവ് ഓൺ ആകാൻ അധികം സമയം വേണ്ടി വന്നില്ലെന്ന് ദിയ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











