»   » പൃഥ്വിയുടെ രണത്തില്‍ മാത്രമല്ല കസ്തൂരിമാനിലും, ഇഷ തല്‍വാറും അജുവും ഇനി സീരിയലില്‍, പ്രമോ വൈറല്‍!

പൃഥ്വിയുടെ രണത്തില്‍ മാത്രമല്ല കസ്തൂരിമാനിലും, ഇഷ തല്‍വാറും അജുവും ഇനി സീരിയലില്‍, പ്രമോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ ഇഷ തല്‍വാറിനെ അത്ര പെട്ടന്നൊന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. ബോളിവുഡ് സിനിമയുമായി അടുത്ത ബന്ധമുള്ള താരകുടുംബത്തില്‍ നിന്നുമാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ബോണി കപൂറിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച് വരികയാണ് ഇഷയുടെ പിതാവായ വിനോദ് തല്‍വാര്‍. സിനിമാഅരങ്ങേറ്റത്തിന് മുന്‍പ് പരസ്യ ചിത്രങ്ങളിലൂടെ ഇഷ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയിരുന്നു.

അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

തട്ടത്തിന്‍ മറയത്തിന് ശേഷം നിരവധി മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രമായ രണത്തിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയില്‍ വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരം രംഗത്തുവന്നിരുന്നു.

ഫോണിലൂടെയാണ് പ്രൊപ്പോസ് ചെയ്തത്, 14 വര്‍ഷം മുന്‍പ് ദിവ്യയോട് പ്രണയം അറിയിച്ചതിനെക്കുറിച്ച് വിനീത്!

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക്

ബിഗ് സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്ത മിനിസ്‌ക്രീനില്‍ അരങ്ങേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരമ്പരയില്‍ അതിഥി വേഷത്തില്‍ താരം എത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

കസ്തൂരിമാനിലൂടെ തുടക്കം കുറിക്കുന്നു

സുനില്‍ കര്യാട്ടുകര സംവിധാനം ചെയ്യുന്ന കസ്തൂരിമാനിലൂടെയാണ് ഇഷ തല്‍വാര്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിക്കുന്നത്. നേരത്തെ ഡെയര്‍ ദി ഡെവില്‍ റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് ഒരു പരമ്പരയുടെ ഭാഗമാവുന്നതെന്ന് താരം പറയുന്നു. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.

പ്രമോ വീഡിയോ വൈറല്‍

തട്ടത്തിന്‍ മറയത്തില്‍ ഇഷയെ പരിചയപ്പെടുത്തിയ പോലെ തന്നെയാണ് പരമ്പരയിലും താരത്തെ പരിചയപ്പെടുത്തുന്നത്. മുത്തുച്ചിപ്പി പോലെ എന്ന ഗാനത്തിനൊപ്പമാണ് താരത്തെ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

ബാലതാരമായി അഭിനയിച്ചിരുന്നു

മുന്‍പ് ബാലതാരമായി ടെലിവിഷന്‍ പരമ്പരകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും ആ ഓര്‍മ്മകളിലേക്കാണ് ക്‌സ്തൂരിമാന്‍ തന്നെ കൊണ്ടുപോയെതന്നും താരം പറയുന്നു. ബാലതാരമായി താന്‍ അഭിനയിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നും താരം വ്യക്തമാക്കുന്നു.

പ്രതികരണത്തിനായി കാത്തിരിക്കുന്നു

ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്നതിന് താല്‍പര്യക്കുറവൊന്നുമില്ല. സമയക്കുറവ് കാരണമാണ് പലപ്പോഴും അത്തരം വേഷങ്ങളെ ഏറ്റെടുക്കാത്തത്. ഈ സീരിയലില്‍ അഭിനയിച്ചതിന് ശേഷം ആരാധകരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന വേഷത്തില്‍ അജുവര്‍ഗീസും പരമ്പരയില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇഷ മാത്രമല്ല അജുവുമുണ്ട്

പരമ്പരയില്‍ സുപ്രധാന വേഷത്തില്‍ അജു വര്‍ഗീസും പരമ്പരയില്‍ എത്തുന്നുണ്ട്. ആദ്യ സിനിമ മുതല്‍ത്തുടങ്ങിയ സൗഹൃദം മിനിസ്‌ക്രീനിലും ഇരുവരും ആവര്‍ത്തിക്കുകയാണ്. ഇവരുവരെയും പരിചയപ്പെടുത്തുന്ന വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

പ്രമോ വീഡിയോ കാണൂ

അജു വര്‍ഗീസും ഇഷ തല്‍വാറും എത്തുന്ന കസ്തൂരിമാന്‍ സീരിയലിന്‍രെ പ്രമോ വീഡിയോ കാണൂ.

English summary
Isha Talwar to do a cameo in the Malayalam TV serial 'Kasthooriman'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X